1. [QS]നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്, [QE][QS2]കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ. [QE][PBR]
2. [QS]നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ; [QE][QS2]നിങ്ങളുടെ അധരമല്ല, അന്യർ നിങ്ങളെ പ്രശംസിക്കട്ടെ. [QE][PBR]
3. [QS]കല്ല് ഘനമേറിയതും മണൽ ഭാരമുള്ളതുമാണ്, [QE][QS2]എന്നാൽ ഒരു ഭോഷന്റെ പ്രകോപനം ഇവ രണ്ടിലും ഭാരമേറിയതാണ്. [QE][PBR]
4. [QS]കോപം ക്രൂരവും ക്രോധം പ്രളയംപോലെയുമാണ്, [QE][QS2]എന്നാൽ അസൂയയ്ക്കുമുന്നിൽ ആർക്കു പിടിച്ചുനിൽക്കാൻ കഴിയും? [QE][PBR]
5. [QS]മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും [QE][QS2]തുറന്ന ശാസനയാണ് നല്ലത്. [QE][PBR]
6. [QS]സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം, [QE][QS2]എന്നാൽ എതിരാളിയോ, ചുംബനം വർഷിക്കുന്നു. [QE][PBR]
7. [QS]ഭക്ഷിച്ചു തൃപ്തരായിരിക്കുന്നവർക്കു തേനട അരോചകമാണ്, [QE][QS2]എന്നാൽ വിശപ്പുള്ളവർക്ക് കയ്പുള്ളതുപോലും മധുരതരമാണ്. [QE][PBR]
8. [QS]വീടുവിട്ടലയുന്ന മനുഷ്യനും [QE][QS2]കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ. [QE][PBR]
9. [QS]സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം [QE][QS2]സുഗന്ധതൈലവും ധൂപവർഗവുംപോലെ [QE][QS2]ഹൃദയത്തിനു പ്രസാദകരമാകുന്നു. [QE][PBR]
10. [QS]നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്, [QE][QS2]ദുരന്തങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ബന്ധുഭവനങ്ങളിൽ പോകുകയുമരുത്— [QE][QS2]അകലെയുള്ള ബന്ധുവിനെക്കാൾ ഭേദം സമീപത്തുള്ള അയൽക്കാരാണ്. [QE][PBR]
11. [QS]എന്റെ കുഞ്ഞേ,[* മൂ.ഭാ. എന്റെ മകനേ ] നീ ജ്ഞാനിയായിരിക്കുക, അങ്ങനെ എന്റെ ഹൃദയത്തിന് ആനന്ദംനൽകുക; [QE][QS2]അപ്പോൾ എനിക്ക് എന്നെ നിന്ദിക്കുന്നവരോട് പ്രത്യുത്തരം പറയാൻകഴിയും. [QE][PBR]
12. [QS]ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു, [QE][QS2]എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു. [QE][PBR]
13. [QS]അന്യർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം കൈവശപ്പെടുത്തുക; [QE][QS2]പ്രവാസിക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ, വസ്ത്രംതന്നെ പണയമായി വാങ്ങുക. [QE][PBR]
14. [QS]അതിരാവിലെ ആരെങ്കിലും നിങ്ങളുടെ അയൽവാസിയെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നെങ്കിൽ, [QE][QS2]അതൊരു ശാപമായി പരിഗണിക്കപ്പെടും. [QE][PBR]
15. [QS]കലഹപ്രിയയായ ഭാര്യ പെരുമഴയത്തു [QE][QS2]ചോരുന്ന പുരയിൽനിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളംപോലെയാണ്; [QE]
16. [QS]അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാറ്റിനെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതുപോലെയോ [QE][QS2]കൈയിൽ എണ്ണ മുറുക്കിപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെയോ ആണ്. [QE][PBR]
17. [QS]ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ [QE][QS2]ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു മൂർച്ചകൂട്ടുന്നു. [QE][PBR]
18. [QS]അത്തിവൃക്ഷം സംരക്ഷിക്കുന്നവർ അതിലെ ഫലം ഭക്ഷിക്കുന്നു, [QE][QS2]തങ്ങളുടെ യജമാനനെ സംരക്ഷിക്കുന്നവർ ബഹുമാനിക്കപ്പെടും. [QE][PBR]
19. [QS]വെള്ളം മുഖത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതുപോലെ, [QE][QS2]ഒരാളുടെ ഹൃദയം അയാളുടെ യഥാർഥ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു. [QE][PBR]
20. [QS]മരണവും ദുരന്തവും ഒരിക്കലും തൃപ്തിയടയുന്നില്ല, [QE][QS2]അതുപോലെതന്നെയാണ് മനുഷ്യനേത്രങ്ങളും. [QE][PBR]
21. [QS]തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, [QE][QS2]എന്നാൽ ആളുകൾ അവർക്കു ലഭിക്കുന്ന പ്രശംസയാൽ പരിശോധിക്കപ്പെടുന്നു. [QE][PBR]
22. [QS]ധാന്യം ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിക്കുന്നതുപോലെ, [QE][QS2]ഭോഷരെ ഇടിച്ചാലും [QE][QS2]അവരുടെ ഭോഷത്തം അവരിൽനിന്നകറ്റുക അസാധ്യം. [QE][PBR]
23. [QS]നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നന്നായി അറിഞ്ഞിരിക്കുക, [QE][QS2]നിങ്ങളുടെ കന്നുകാലികൾക്കും സൂക്ഷ്മശ്രദ്ധനൽകുക; [QE]
24. [QS]കാരണം സമ്പത്ത് സദാ സുസ്ഥിരമായിരിക്കുകയില്ല, [QE][QS2]കിരീടം തലമുറകളായി സംരക്ഷിക്കപ്പെടുന്നതുമില്ല. [QE]
25. [QS]ഉണങ്ങിയ പുല്ല് ചെത്തിനീക്കുകയും പുതുനാമ്പുകൾ മുളച്ചുവരികയുംചെയ്യുമ്പോൾ [QE][QS2]പർവതങ്ങളിൽനിന്നു സസ്യങ്ങൾ ശേഖരിക്കപ്പെടുന്നു, [QE]
26. [QS]ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും [QE][QS2]കോലാടുകൾ നിലത്തിനുള്ള വിലയും നേടിത്തരും. [QE]
27. [QS]നിനക്കും കുടുംബത്തിനും കോലാട്ടിൻപാൽ സമൃദ്ധമായി ലഭിക്കും [QE][QS2]അത് നിങ്ങളുടെ ദാസീവൃന്ദത്തിന്റെ ജീവസന്ധാരണത്തിനും വകനൽകും. [QE][PBR]