1. [QS]ധാരാളം ശാസനകൾ കേട്ടിട്ടും ശാഠ്യം കാണിക്കുന്നവർ [QE][QS2]പരിഹാരമില്ലാതെ പെട്ടെന്നു നാശത്തിലേക്കു കൂപ്പുകുത്തും. [QE][PBR]
2. [QS]നീതിനിഷ്ഠർക്ക് ഐശ്വര്യമുണ്ടാകുമ്പോൾ ജനം ആനന്ദിക്കുന്നു; [QE][QS2]ദുഷ്ടർ ഭരണംകയ്യാളുമ്പോൾ ജനം ഞരങ്ങുന്നു. [QE][PBR]
3. [QS]ജ്ഞാനത്തെ പ്രണയിക്കുന്നവർ തങ്ങളുടെ പിതാവിന് ആനന്ദംനൽകുന്നു, [QE][QS2]എന്നാൽ വേശ്യകളുടെ സഹയാത്രികൻ സമ്പത്തു ധൂർത്തടിക്കുന്നു. [QE][PBR]
4. [QS]ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു, [QE][QS2]എന്നാൽ കോഴ കൊതിക്കുന്നവർ അതിനെ ശിഥിലമാക്കുന്നു. [QE][PBR]
5. [QS]തന്റെ അയൽവാസിയോടു മുഖസ്തുതി പറയുന്നവർ [QE][QS2]സ്വന്തം കാലിനൊരു വല വിരിക്കുന്നു. [QE][PBR]
6. [QS]ദുഷ്ടരുടെ അതിക്രമം അവർക്കൊരു കെണിയായിത്തീരുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠർ പാട്ടുപാടി ആനന്ദിക്കുന്നു. [QE][PBR]
7. [QS]നീതിനിഷ്ഠർ ദരിദ്രർക്ക് നീതി ലഭ്യമാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്, [QE][QS2]എന്നാൽ ദുഷ്ടർക്ക് അത്തരം ചിന്തയൊന്നുമില്ല. [QE][PBR]
8. [QS]പരിഹാസികൾ ഒരു നഗരത്തെ ഇളക്കിമറിക്കുന്നു, [QE][QS2]എന്നാൽ ജ്ഞാനികൾ കോപത്തെ ഇല്ലാതാക്കുന്നു. [QE][PBR]
9. [QS]ജ്ഞാനി ഭോഷരുമായി കോടതിവ്യവഹാരത്തിൽ ഏർപ്പെട്ടാൽ, [QE][QS2]ഭോഷർ കോപവും അപഹാസവും ചൊരിയുന്നതിനാൽ യാതൊരു സമാധാനവും ലഭിക്കുകയില്ല. [QE][PBR]
10. [QS]രക്തദാഹികൾ സത്യസന്ധരെ വെറുക്കുകയും [QE][QS2]നീതിനിഷ്ഠരുടെ പ്രാണനെടുക്കാൻ പരതുകയുംചെയ്യുന്നു. [QE][PBR]
11. [QS]ഭോഷർ തങ്ങളുടെ കോപംമുഴുവനും പുറത്തേക്കെടുക്കുന്നു, [QE][QS2]എന്നാൽ ജ്ഞാനി അതു ശാന്തതയോടെ നിയന്ത്രിക്കുന്നു. [QE][PBR]
12. [QS]ഒരു ഭരണാധികാരി വ്യാജംകേൾക്കാൻ തുനിഞ്ഞാൻ [QE][QS2]അദ്ദേഹത്തിന്റെ എല്ലാ ഉദ്യോഗസ്ഥരും നീചവൃത്തിക്കാരാകും. [QE][PBR]
13. [QS]ദരിദ്രർക്കും പീഡകർക്കും പൊതുവായി ഇതൊന്നുമാത്രം: [QE][QS2]യഹോവ ഇരുകൂട്ടരുടെയും കണ്ണുകൾക്കു കാഴ്ചനൽകുന്നു. [QE][PBR]
14. [QS]രാജാവ് അഗതികൾക്കു നീതിയോടെ ന്യായപാലനംചെയ്താൽ, [QE][QS2]അവിടത്തെ സിംഹാസനം എന്നേക്കും സുസ്ഥിരമായിരിക്കും. [QE][PBR]
15. [QS]വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു, [QE][QS2]ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു. [QE][PBR]
16. [QS]ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു, [QE][QS2]എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും. [QE][PBR]
17. [QS]നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും; [QE][QS2]നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും. [QE][PBR]
18. [QS]ദൈവിക നിർദേശങ്ങൾ[* മൂ.ഭാ. ദർശനം ] ഇല്ലാത്തിടത്ത്, ജനം നിയന്ത്രണരഹിതരായി ജീവിക്കുന്നു; [QE][QS2]എന്നാൽ ന്യായപ്രമാണം പാലിക്കുന്നവർ അനുഗൃഹീതർ. [QE][PBR]
19. [QS]കേവലം വാക്കുകൾകൊണ്ട് ദാസരെ ഗുണീകരിക്കുക ദുഷ്കരം; [QE][QS2]അവർക്കതു മനസ്സിലായെങ്കിലും, അതനുസരിച്ചു പ്രവർത്തിക്കുകയില്ല. [QE][PBR]
20. [QS]ധൃതിയിൽ സംസാരിക്കുന്നവരെ നിങ്ങൾ കാണുന്നോ? [QE][QS2]ഭോഷർക്ക് അവരെക്കാൾ ആശയുണ്ട്. [QE][PBR]
21. [QS]ബാല്യംമുതൽ അമിതലാളനയിൽ വളർന്നുവന്ന ദാസർ [QE][QS2]അവസാനം ധിക്കാരിയായി മാറും. [QE][PBR]
22. [QS]കോപിഷ്ഠരായ മനുഷ്യർ കലഹം ഇളക്കിവിടുന്നു, [QE][QS2]ക്ഷിപ്രകോപിയായ മനുഷ്യർ അനവധി പാപങ്ങൾ ചെയ്തുകൂട്ടുന്നു. [QE][PBR]
23. [QS]അഹങ്കാരി അപമാനത്തിൽ അവസാനിക്കുന്നു, [QE][QS2]എന്നാൽ നമ്രഹൃദയി ബഹുമതി ആർജിക്കുന്നു. [QE][PBR]
24. [QS]മോഷ്ടാക്കളുടെ കൂട്ടാളികളാകുന്നത് സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണ്; [QE][QS2]അവർ സത്യമേ പറയൂ എന്ന് ശപഥംചെയ്തിരിക്കുന്നു; എന്നാൽ ഒന്നും തുറന്നുപറയാൻ തയ്യാറാകുന്നതുമില്ല. [QE][PBR]
25. [QS]മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്, [QE][QS2]എന്നാൽ യഹോവയെ ഭയപ്പെടുന്നവർ സുരക്ഷിതരായിരിക്കും. [QE][PBR]
26. [QS]ഭരണാധികാരിയുടെ പ്രീതിക്കായി പലരും പരിശ്രമിക്കുന്നു, [QE][QS2]എന്നാൽ യഹോവയിൽനിന്നാണ് ഒരാൾക്കു നീതി ലഭിക്കുന്നത്. [QE][PBR]
27. [QS]നീതിനിഷ്ഠർ അനീതി പ്രവർത്തിക്കുന്നവരെ വെറുക്കുന്നു; [QE][QS2]ദുഷ്ടർ നീതിനിഷ്ഠരെയും വെറുക്കുന്നു. [QE]