1. {#1ജ്ഞാനത്തിന്റെ അധിക സത്ഫലങ്ങൾ } [QS]എന്റെ കുഞ്ഞേ,[* മൂ.ഭാ. എന്റെ മകനേ; വാ. 11, 21 കാണുക. ] എന്റെ ഉപദേശം നീ വിസ്മരിക്കരുത്, [QE][QS2]എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക, [QE]
2. [QS]അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും [QE][QS2]അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും. [QE][PBR]
3. [QS]ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ; [QE][QS2]അവ നിന്റെ കഴുത്തിൽ അണിയുക, [QE][QS2]നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക. [QE]
4. [QS]അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ [QE][QS2]പ്രീതിയും സൽപ്പേരും സമ്പാദിക്കും. [QE][PBR]
5. [QS]പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക [QE][QS2]സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്; [QE]
6. [QS]നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ, [QE][QS2]അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.[† അഥവാ, നിന്നെ വഴിനടത്തും ] [QE][PBR]
7. [QS]സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്; [QE][QS2]യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക. [QE]
8. [QS]ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും [QE][QS2]അസ്ഥികൾക്ക് പോഷണവും നൽകും. [QE][PBR]
9. [QS]നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക [QE][QS2]നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ; [QE]
10. [QS]അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും [QE][QS2]നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും. [QE][PBR]
11. [QS]എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്, [QE][QS2]അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്, [QE]
12. [QS]കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ [QE][QS2]യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.[‡ എബ്രാ. 12:6 ] [QE][PBR]
13. [QS]ജ്ഞാനം കണ്ടെത്തുകയും [QE][QS2]വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ, [QE]
14. [QS]കാരണം അവൾ[§ അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം ] വെള്ളിയെക്കാൾ ആദായകരവും [QE][QS2]കനകത്തെക്കാൾ ലാഭകരവുമാണ്. [QE]
15. [QS]അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്; [QE][QS2]നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല. [QE]
16. [QS]അവൾ വലതുകരത്തിൽ ദീർഘായുസ്സും; [QE][QS2]ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു. [QE]
17. [QS]അവളുടെ വഴികൾ ആനന്ദഹേതുവും [QE][QS2]അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു. [QE]
18. [QS]അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം; [QE][QS2]അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും. [QE][PBR]
19. [QS]ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി, [QE][QS2]വിവേകത്താൽ അവിടന്ന് ആകാശത്തെ തൽസ്ഥാനത്ത് ഉറപ്പിച്ചു; [QE]
20. [QS]അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു, [QE][QS2]ആകാശം തുഷാരബിന്ദുക്കൾ പൊഴിക്കുന്നു. [QE][PBR]
21. [QS]എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക, [QE][QS2]അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ; [QE]
22. [QS]കാരണം അവ നിനക്കു ജീവനും, [QE][QS2]നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ. [QE]
23. [QS]അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും, [QE][QS2]നിന്റെ കാലടികൾ ഇടറുകയുമില്ല. [QE]
24. [QS]കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല; [QE][QS2]നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും [QE]
25. [QS]പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ [QE][QS2]ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്, [QE]
26. [QS]കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം [QE][QS2]അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും. [QE][PBR]
27. [QS]നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ, [QE][QS2]അർഹതപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ വിമുഖതകാട്ടരുത്. [QE]
28. [QS]നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ, [QE][QS2]“പിന്നെവരിക, നാളെനോക്കാം,” [QE][QS2]എന്നു നിന്റെ അയൽവാസിയോട് പറയരുത്. [QE]
29. [QS]നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന, [QE][QS2]നിന്റെ അയൽവാസിക്കെതിരേ നീ ദുരാലോചന നടത്തരുത്. [QE]
30. [QS]നിനക്കു നിരുപദ്രവകാരിയായ മനുഷ്യനെതിരേ, [QE][QS2]യാതൊരുകാരണവശാലും കലഹിക്കരുത്. [QE][PBR]
31. [QS]അക്രമിയോട് അസൂയപ്പെടുകയോ [QE][QS2]അയാളുടെ പാത തെരഞ്ഞെടുക്കുകയോ ചെയ്യരുത്. [QE][PBR]
32. [QS]വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു [QE][QS2]എന്നാൽ പരമാർഥതയുള്ളവരോട് അവിടന്ന് വിശ്വസ്തതപുലർത്തുന്നു. [QE]
33. [QS]ദുഷ്ടരുടെ ഭവനത്തെ യഹോവ ശപിക്കുന്നു, [QE][QS2]നീതിനിഷ്ഠരുടെ ഭവനത്തെയോ, അവിടന്ന് അനുഗ്രഹിക്കുന്നു. [QE]
34. [QS]പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു, [QE][QS2]എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.[* യാക്കോ. 4:6;1 പത്രോ. 5:5 ] [QE]
35. [QS]ജ്ഞാനികൾ ബഹുമാനാർഹരായിത്തീരുന്നു, [QE][QS2]ഭോഷരെ അപമാനത്തിന് ഏൽപ്പിച്ചുകൊടുക്കും. [QE]