1. {#3ആഗൂരിന്റെ സൂക്തങ്ങൾ } [PS]യാക്കേയുടെ[* മസ്സായിൽനിന്നുള്ള വ്യക്തിയാണ് യാക്കേ. ] പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്. [PE][QS]ഈ മനുഷ്യൻ ഇഥീയേലിനോടു പ്രസ്താവിച്ചു: [QE][PBR] [QS]“ഈഥിയേലിനോടും [QE][QS2]ഉകാലിനോടുംതന്നെ. [† എബ്രായഭാഷയിൽ, മറ്റൊരു രീതിയിലുള്ള വാക്കുകളുടെ വിഭജനം: ദൈവമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു, അതിജീവനം ദുഷ്കരമായിരിക്കുന്നു. ] [QE]
2. [QS]ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ [QE][QS2]സാമാന്യബോധം എനിക്കില്ല. [QE]
3. [QS]ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല, [QE][QS2]പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം നേടിയിട്ടുമില്ല. [QE]
4. [QS]സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്? [QE][QS2]കാറ്റിനെ തന്റെ മുഷ്ടിക്കുള്ളിൽ പിടിച്ചുനിർത്തുന്നത് ആരാണ്? [QE][QS]ആഴിയെ തന്റെ പുറങ്കുപ്പായത്തിൽ പൊതിഞ്ഞെടുത്തിട്ടുള്ളത് ആരാണ്? [QE][QS2]അഖിലാണ്ഡത്തിന്റെ അതിർത്തികളെല്ലാം ഉറപ്പിച്ചത് ആരാണ്? [QE][QS]അവിടത്തെ നാമമെന്ത്? അവിടത്തെ പുത്രന്റെ നാമമെന്ത്? [QE][QS2]പറയൂ, നിനക്കറിയുമെങ്കിൽ! [QE][PBR] [PBR]
5. [QS]“ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്; [QE][QS2]തന്നിൽ അഭയം തേടുന്നവർക്ക് അവിടന്ന് ഒരു പരിച. [QE]
6. [QS]അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്, [QE][QS2]അങ്ങനെയായാൽ അവിടന്ന് നിന്നെ ശാസിക്കുകയും നീ ഒരു നുണയനാണെന്നു തെളിയുകയും ചെയ്യും. [QE][PBR]
7. [QS]“യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു; [QE][QS2]എന്റെ മരണത്തിനുമുമ്പേ അവ എനിക്കു ലഭ്യമാക്കണമേ. [QE]
8. [QS]കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ; [QE][QS2]എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ! [QE][QS2]എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ. [QE]
9. [QS]അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്, [QE][QS2]‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ [QE][QS]അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി, [QE][QS2]ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും. [QE][PBR]
10. [QS]“തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്, [QE][QS2]അങ്ങനെചെയ്താൽ അയാൾ നിങ്ങളെ ശപിക്കുകയും നിങ്ങൾ കുറ്റക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യും. [QE][PBR]
11. [QS]“സ്വന്തം പിതാവിനെ ശപിക്കുകയും [QE][QS2]മാതാവിനെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്. [QE]
12. [QS]സ്വന്തം വീക്ഷണത്തിൽ തങ്ങൾ നിർമലരെന്നു കരുതുന്നവരുണ്ട് [QE][QS2]അവർ തങ്ങളുടെ മാലിന്യം ശുദ്ധീകരിക്കാത്തവരാണ്; [QE]
13. [QS]ആ തലമുറയുടെ കണ്ണുകൾ ഗൗരവഭാവംകാട്ടുന്നു, [QE][QS2]അവരുടെ കൺപോളകൾ ഗർവംകൊണ്ട് ഉയർന്നിരിക്കുന്നു; [QE]
14. [QS]ആ തലമുറയുടെ പല്ലുകൾ വാളുകളും [QE][QS2]അണപ്പല്ലുകൾ കത്തികളുമാണ്, [QE][QS]ഇത് ഭൂമിയിൽനിന്നു ദരിദ്രരെയും [QE][QS2]മനുഷ്യകുലത്തിൽനിന്നു സഹായാർഹരെയും വിഴുങ്ങുന്നതിനാണ്. [QE][PBR]
15. [QS]“കണ്ണട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്. [QE][QS2]‘തരിക! തരിക!’ അവർ കരയുന്നു. [QE][PBR] [LS]“ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്, [LE][LS2]‘മതി!’ എന്നു പറയാത്ത നാലുകാര്യങ്ങളുണ്ട്: [LE]
16. [LS3] പാതാളം, [LE][LS3]വന്ധ്യയായ ഗർഭപാത്രം, [LE][LS3]വെള്ളംകുടിച്ച് ഒരിക്കലും തൃപ്തിവരാത്ത ഭൂമി, [LE][LS3]‘മതി!’ എന്ന് ഒരിക്കലും പറയാത്ത അഗ്നിയുംതന്നെ. [LE][PBR]
17. [QS]“പിതാവിനെ പരിഹസിക്കുകയും [QE][QS2]മാതാവിനെ അനുസരിക്കാതെ പുച്ഛിക്കുകയും ചെയ്യുന്ന കണ്ണ്, [QE][QS]താഴ്വരയിലെ കാക്കകൾ കൊത്തിപ്പറിക്കുകയും [QE][QS2]കഴുകന്മാർ ഭക്ഷിക്കുകയും ചെയ്യും. [QE][PBR]
18. [LS] “എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്, [LE][LS2]എനിക്കു മനസ്സിലാകാത്ത നാലുകാര്യങ്ങളുണ്ട്: [LE]
19. [LS3] ആകാശത്ത് കഴുകന്റെ വഴി, [LE][LS3]പാറയിൽക്കൂടെയുള്ള സർപ്പത്തിന്റെ വഴി, [LE][LS3]ആഴക്കടലിലൂടെയുള്ള കപ്പലിന്റെ സഞ്ചാരപഥം, [LE][LS3]ഒരു പുരുഷൻ ഒരു യുവതിയോട് അടുക്കുന്നവിധം എന്നിവതന്നെ. [LE][PBR]
20. [QS]“ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്: [QE][QS2]അവൾ തിന്നുകയും[‡ അഥവാ, ഒരു പുരുഷനെ വലയിലാക്കിയിട്ട് ] വായ് കഴുകുകയും ചെയ്തിട്ട്, [QE][QS2]‘ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല’ എന്നു പറയുന്നു. [QE][PBR]
21. [LS] “മൂന്നു കാര്യങ്ങളാൽ ഭൂമി വിറയ്ക്കുന്നു, [LE][LS2]അതിനു സഹിച്ചുകൂടാത്ത നാലുകാര്യങ്ങളുണ്ട്: [LE]
22. [LS3] സേവകരിലൊരാൾ രാജാവാകുക, [LE][LS3]സമൃദ്ധമായി ഭക്ഷണം ലഭിക്കുന്ന ഭോഷർ, [LE]
23. [LS3] നികൃഷ്ടയായ സ്ത്രീ വിവാഹിതയാകുന്നത്, [LE][LS3]യജമാനത്തിയെ സ്ഥാനഭ്രഷ്ടയാക്കുന്ന ദാസി എന്നിവതന്നെ. [LE][PBR]
24. [LS] “ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്, [LE][LS2]എന്നിട്ടും അവയ്ക്ക് അസാമാന്യ ബുദ്ധിയുണ്ട്: [LE]
25. [LS2] ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ, [LE][LS3]എന്നിരുന്നാലും അവ വേനൽക്കാലത്ത് തങ്ങൾക്കുള്ള ആഹാരം സംഭരിക്കുന്നു; [LE]
26. [LS2] അശക്തരായ ജീവികളാണ് കുഴിമുയൽ, [LE][LS3]എന്നാലും കിഴുക്കാംതൂക്കായ പാറയിൽ അവ മാളമൊരുക്കുന്നു; [LE]
27. [LS2] വെട്ടുക്കിളികൾക്കു രാജാവില്ല, [LE][LS3]എന്നിട്ടും അവ അണിയണിയായി മുന്നേറുന്നു; [LE]
28. [LS2] ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം, [LE][LS3]എങ്കിലും അവ രാജകൊട്ടാരങ്ങളിൽ കാണപ്പെടുന്നു. [LE][PBR]
29. [LS] “നടപ്പിൽ പ്രൗഢിയുള്ള മൂന്നു കൂട്ടരുണ്ട്, [LE][LS2]നാലു കൂട്ടർ ഗാംഭീര്യത്തോടെ മുന്നേറുന്നു: [LE]
30. [LS3] യാതൊന്നിൽനിന്നും പിന്നാക്കംപോകാത്തവനായ വന്യമൃഗങ്ങളിൽ ശക്തനായ സിംഹം, [LE]
31. [LS3] അഹന്തയോടെ നടക്കുന്ന പൂങ്കോഴി, [LE][LS3]കോലാട്ടുകൊറ്റൻ, [LE][LS3]സൈന്യശക്തിയിൽ സുരക്ഷിതനായ രാജാവ്[§ ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ] എന്നിവർതന്നെ. [LE][PBR]
32. [QS]“നിങ്ങൾ സ്വയം പുകഴ്ത്തി മടയത്തരം കാട്ടുകയോ [QE][QS2]ദുരാലോചന പദ്ധതിയിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, [QE][QS2]നിങ്ങളുടെ വായ് പൊത്തിക്കൊൾക! [QE]
33. [QS]പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകുന്നു, [QE][QS2]മൂക്ക് പിടിച്ചുതിരിച്ചാൽ ചോരയൊഴുകുന്നു, [QE][QS2]അതുപോലെ കോപം ഇളക്കിയാൽ സംഘട്ടനം ഉണ്ടാകുന്നു.” [QE]