1. {#3ലെമുവേൽ രാജസൂക്തങ്ങൾ }
2. [PS]ലെമുവേൽ രാജാവിന്റെ[* അഥവാ, മസ്സായിലെ രാജാവായ ലെമുവേൽ ] സൂക്തങ്ങൾ—അദ്ദേഹത്തിന്റെ മാതാവ് അഭ്യസിപ്പിച്ച പ്രചോദനാത്മക സൂക്തങ്ങൾ. [PE][QS]എന്റെ മകനേ, ശ്രദ്ധിക്കൂ. എന്റെ ഉദരത്തിൽ ഉരുവായ എൻമകനേ, ശ്രദ്ധിക്കൂ. [QE][QS2]എന്റെ പ്രാർഥനകളുടെ സാഫല്യമായ എൻമകനേ, ശ്രദ്ധിക്കൂ. [QE]
3. [QS]നിന്റെ ഊർജം സ്ത്രീകൾക്കുവേണ്ടി ചെലവഴിക്കരുത്, [QE][QS2]നിന്റെ ഓജസ്സ് രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നൽകരുത്. [QE][PBR]
4. [QS]ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല, [QE][QS2]സുരാപാനം രാജാക്കന്മാർക്കനുചിതം, [QE][QS2]മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല, [QE]
5. [QS]അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും [QE][QS2]പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ. [QE]
6. [QS]നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും [QE][QS2]തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ! [QE]
7. [QS]അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ; [QE][QS2]തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ. [QE][PBR]
8. [QS]സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക, [QE][QS2]അനാഥരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെ. [QE]
9. [QS]ശബ്ദമുയർത്തുക, നീതിയുക്തമായ തീർപ്പുകൾ പുറപ്പെടുവിക്കുക; [QE][QS2]ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുക. [QE]
10. {#3പരിസമാപ്തി: കുലീനത്വമുള്ള ഭാര്യയുടെ ഗുണമഹിമകൾ } [QS][† വാ. 10–31, ഓരോ വാക്യവും എബ്രായ അക്ഷരമാലയിലെ ക്രമമനുസരിച്ചുള്ള ഓരോ അക്ഷരത്തിൽ ആരംഭിക്കുന്നു. ] ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും? [QE][QS2]അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം. [QE]
11. [QS]അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു [QE][QS2]അവന് മൂല്യവത്തായ ഒന്നിനും കുറവില്ല. [QE]
12. [QS]അവളുടെ ജീവിതകാലമെല്ലാം [QE][QS2]അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു. [QE]
13. [QS]അവൾ കമ്പിളി, ചണം എന്നിവ ശേഖരിച്ച് [QE][QS2]ചുറുചുറുക്കോടെ സ്വന്തം കൈകൾകൊണ്ട് അധ്വാനിക്കുന്നു. [QE]
14. [QS]അവൾ വ്യാപാരക്കപ്പൽപോലെയാണ് [QE][QS2]വിദൂരതയിൽനിന്ന് അവൾ തന്റെ ഭക്ഷണം കൊണ്ടുവരുന്നു. [QE]
15. [QS]ഇരുട്ടൊഴിയുന്നതിനുമുമ്പുതന്നെ അവൾ ഉണരുന്നു [QE][QS2]അവളുടെ കുടുംബത്തിനു ഭക്ഷണവും [QE][QS2]വേലക്കാരികൾക്ക് അവരുടെ ഓഹരിയും ഒരുക്കുന്നു. [QE]
16. [QS]അവൾ ഒരു വയലിൽ കണ്ണുപതിപ്പിക്കുകയും അതു വാങ്ങുകയുംചെയ്യുന്നു; [QE][QS2]അവളുടെ സമ്പാദ്യംകൊണ്ടൊരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുന്നു. [QE]
17. [QS]അവൾ തന്റെ അര മുറുക്കി കഠിനാധ്വാനം ചെയ്യുന്നു; [QE][QS2]അവളുടെ കരങ്ങൾ അധ്വാനത്തിനു ശക്തം. [QE]
18. [QS]തന്റെ വ്യാപാരം ആദായകരമെന്ന് അവൾ ഉറപ്പുവരുത്തുന്നു, [QE][QS2]അവളുടെ വിളക്ക് രാത്രിയിൽ അണയുന്നില്ല. [QE]
19. [QS]തന്റെ കരത്തിൽ അവൾ നെയ്ത്തുകോൽ പിടിച്ചിരിക്കുന്നു [QE][QS2]അവളുടെ കൈവിരലുകൾ തക്ലിയിൽ പിടിച്ചിട്ടുണ്ട്. [QE]
20. [QS]അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു [QE][QS2]സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു. [QE]
21. [QS]ഹിമകാലം വരുമ്പോൾ, തന്റെ കുടുംബാംഗങ്ങളെയോർത്തവൾ ഭയക്കുന്നില്ല; [QE][QS2]കാരണം അവരെല്ലാം രക്താംബരം ധരിച്ചിരിക്കുന്നു. [QE]
22. [QS]അവൾ തന്റെ കിടക്കയ്ക്കു പരവതാനി ഉണ്ടാക്കുന്നു; [QE][QS2]മേൽത്തരമായ ചണനൂലും ഊതനൂലും അവൾ അണിഞ്ഞിരിക്കുന്നു. [QE]
23. [QS]നഗരകവാടത്തിൽ അവളുടെ ഭർത്താവ് ബഹുമാനിതനാണ്, [QE][QS2]ദേശത്തിലെ നേതാക്കന്മാരോടൊപ്പം അദ്ദേഹം ഇരിപ്പിടം പങ്കിടുന്നു. [QE]
24. [QS]അവൾ പരുത്തിനൂൽവസ്ത്രങ്ങൾ നിർമിക്കുകയും വിൽക്കുകയും [QE][QS2]അരക്കച്ചയുണ്ടാക്കി വിൽപ്പനയ്ക്കായി വ്യാപാരികളെ ഏൽപ്പിക്കുകയും ചെയ്യുന്നു. [QE]
25. [QS]അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു; [QE][QS2]അവൾ ഭാവിയെ നോക്കി പുഞ്ചിരിതൂകുന്നു. [QE]
26. [QS]അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു, [QE][QS2]അവളുടെ നാവിൽ വിശ്വസനീയമായ ഉപദേശങ്ങളുണ്ട്. [QE]
27. [QS]തന്റെ കുടുംബത്തിലെ സകലകാര്യങ്ങളും അവൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. [QE][QS2]അലസതയിൽ നേടിയ ആഹാരം അവൾ ഭക്ഷിക്കുന്നില്ല. [QE]
28. [QS]അവളുടെ മക്കൾ എഴുന്നേറ്റ് അനുഗ്രഹിക്കപ്പെട്ടവൾ എന്ന് അവളെ പുകഴ്ത്തുന്നു; [QE][QS2]അവളുടെ ഭർത്താവും അവളെ പുകഴ്ത്തുന്നു: [QE]
29. [QS]“സദ്ഗുണങ്ങളുള്ള ധാരാളം വനിതകളുണ്ട്, [QE][QS2]എന്നാൽ അവരെയെല്ലാവരെക്കാളും നീ ശ്രേഷ്ഠയാണ്.” [QE]
30. [QS]വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്; [QE][QS2]എന്നാൽ യഹോവയെ ഭയപ്പെടുന്ന വനിത പ്രശംസിക്കപ്പെടും. [QE]
31. [QS]അവളുടെ അധ്വാനത്തിന്റെ പ്രതിഫലം അവൾക്കു നൽകുക, [QE][QS2]അവളുടെ പ്രവൃത്തികൾ നഗരകവാടങ്ങളിൽ പ്രകീർത്തിക്കപ്പെടട്ടെ. [QE]