1. {#1വ്യഭിചാരിണിയായ സ്ത്രീക്കുള്ള മുന്നറിയിപ്പ് } [QS]എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും [QE][QS2]എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക. [QE]
2. [QS]എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും; [QE][QS2]എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക. [QE]
3. [QS]അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക; [QE][QS2]നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക. [QE]
4. [QS]ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും, [QE][QS2]വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക. [QE]
5. [QS]അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും [QE][QS2]ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും. [QE][PBR]
6. [QS]എന്റെ വീടിന്റെ ജനാലയ്ക്കരികിൽ [QE][QS2]അഴികളിലൂടെ ഞാൻ പുറത്തേക്കുനോക്കി. [QE]
7. [QS]യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു, [QE][QS2]ഒരു ലളിതമാനസനെ ഞാൻ കണ്ടു, [QE][QS2]ഒരു ശുദ്ധഗതിക്കാരനായ യുവാവിനെത്തന്നെ. [QE]
8. [QS]അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്; [QE][QS2]അവളുടെ ഭവനംതന്നെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു, [QE]
9. [QS]അന്തിമയക്കത്തിൽ പ്രകാശം മങ്ങി, [QE][QS2]രാവ് ഇരുണ്ടുവരുന്ന നേരത്തുതന്നെ ആയിരുന്നു അത്. [QE][PBR]
10. [QS]അപ്പോൾ കുടിലചിത്തയായ ഒരുവൾ [QE][QS2]വേശ്യാസമാനം വസ്ത്രംധരിച്ച്, അവനെ എതിരേറ്റുവന്നു. [QE]
11. [QS]അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്, [QE][QS2]അവൾ ഒരിക്കലും വീട്ടിൽ അടങ്ങിയിരിക്കാത്തവളുമാണ്; [QE]
12. [QS]അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ [QE][QS2]എല്ലാ കോണുകളിലും അവൾ പതിയിരിക്കുന്നു. [QE]
13. [QS]അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു [QE][QS2]ലജ്ജാരഹിതയായി അവനോടു പറഞ്ഞു: [QE][PBR]
14. [QS]“എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്, [QE][QS2]ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റിക്കഴിഞ്ഞു. [QE]
15. [QS]അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു; [QE][QS2]ഞാൻ നിന്നെ അന്വേഷിച്ചു, ഇതാ നിന്നെ കണ്ടെത്തിയിരിക്കുന്നു! [QE]
16. [QS]ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു [QE][QS2]ഈജിപ്റ്റിലെ വർണശബളമായ ചണനൂൽകൊണ്ടുതന്നെ. [QE]
17. [QS]മീറ,[* അതായത്, നറുമ്പശ ] ചന്ദനം, ലവംഗം എന്നിവകൊണ്ട് [QE][QS2]എന്റെ കിടക്ക ഞാൻ സുഗന്ധപൂർണമാക്കിയിരിക്കുന്നു. [QE]
18. [QS]വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം [QE][QS2]നമുക്കു പ്രേമരാഗങ്ങളിൽ അഭിരമിക്കാം! [QE]
19. [QS]എന്റെ ഭർത്താവ് ഭവനത്തിലില്ല; [QE][QS2]അയാൾ ദൂരയാത്ര പോയിരിക്കുകയാണ്. [QE]
20. [QS]അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്; [QE][QS2]മടക്കം ഇനി പൗർണമിനാളിലേയുള്ളൂ.” [QE][PBR]
21. [QS]മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു; [QE][QS2]മധുരഭാഷണത്താൽ അവൾ അവനെ വശീകരിച്ചു. [QE]
22. [QS]ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു [QE][QS2]അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ, [QE][QS]കുരുക്കിലേക്കു[† ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] പായുന്ന മാനിനെപ്പോലെ, [‡ മൂ.ഭാ. ഭോഷരെപ്പോലെ ] [QE]
2. [QS2]അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ, [QE][QS]കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ, [QE][QS2]സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല. [QE][PBR]
24. [QS]അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക; [QE][QS2]എന്റെ ഭാഷണത്തിന് ശ്രദ്ധ നൽകുക. [QE]
25. [QS]നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത് [QE][QS2]അവളുടെ മാർഗത്തിലേക്കു വഴിതെറ്റിപ്പോകുകയുമരുത്. [QE]
26. [QS]അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്; [QE][QS2]അവൾമൂലം വധിക്കപ്പെട്ട ജനക്കൂട്ടം അസംഖ്യമാണ്. [QE]
27. [QS]അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്, [QE][QS2]അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു. [QE]