1. {#1ജ്ഞാനത്തിന്റെ വിളംബരം } [QS]ജ്ഞാനമായവൾ വിളംബരം നടത്തുന്നില്ലേ? [QE][QS2]വിവേകമുള്ളവൾ ഉച്ചൈസ്തരം ഘോഷിക്കുന്നില്ലേ? [QE]
2. [QS]വീഥികളുടെ സംഗമസ്ഥാനത്ത്, [QE][QS2]പാതയോരത്തെ ഉയർന്നസ്ഥാനത്ത് അവൾ നിലയുറപ്പിക്കുന്നു; [QE]
3. [QS]നഗരകവാടത്തിനരികിൽ, [QE][QS2]അതിന്റെ പ്രവേശനത്തിനരികെ നിന്നുകൊണ്ട്, അവൾ ഉറക്കെ വിളിച്ചുപറയുന്നു: [QE]
4. [QS]“അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോട് വിളംബരംചെയ്യുന്നു; [QE][QS2]മനുഷ്യവർഗത്തോടെല്ലാം ഞാൻ എന്റെ സ്വരം ഉയർത്തുന്നു. [QE]
5. [QS]ലളിതമാനസരേ, കാര്യപ്രാപ്തിയുള്ളവരാകുക; [QE][QS2]ബുദ്ധിഹീനരായവരേ, വിവേകമുള്ളവരാകുക. [QE]
6. [QS]ശ്രദ്ധിക്കുക, എനിക്കു ശ്രേഷ്ഠകരമായ വസ്തുതകൾ പ്രസ്താവിക്കാനുണ്ട്; [QE][QS2]നീതിയുക്തമായതു സംസാരിക്കാൻ ഞാൻ എന്റെ അധരങ്ങൾ തുറക്കുന്നു. [QE]
7. [QS]എന്റെ വായ് സത്യം സംസാരിക്കുന്നു, [QE][QS2]തിന്മ എന്റെ അധരങ്ങൾക്ക് അറപ്പാണ്. [QE]
8. [QS]എന്റെ വായിലെ വാക്കുകളെല്ലാം നീതിയുള്ളവയാണ്; [QE][QS2]വക്രതയോ വൈകൃതമോ നിറഞ്ഞ ഒന്നുംതന്നെ അവയിലില്ല. [QE]
9. [QS]വിവേകികൾക്ക് എന്റെ വാക്കുകൾ സുവ്യക്തമാണ്; [QE][QS2]പരിജ്ഞാനമുള്ളവർക്ക് അവയെല്ലാം വക്രതയില്ലാത്തതായിരിക്കും. [QE]
10. [QS]എന്റെ ശിക്ഷണം വെള്ളിക്കുപകരമായും [QE][QS2]പരിജ്ഞാനം മേൽത്തരം തങ്കത്തിലും ശ്രേഷ്ഠമായും സ്വീകരിക്കുക, [QE]
11. [QS]ജ്ഞാനം മാണിക്യത്തെക്കാൾ അമൂല്യമാണ്; [QE][QS2]നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല. [QE][PBR]
12. [QS]“ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം വസിക്കുന്നു; [QE][QS2]പരിജ്ഞാനവും വിവേചനശക്തിയും എന്റെ അധീനതയിലുണ്ട്. [QE]
13. [QS]അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി; [QE][QS2]അഹന്തയും അഹങ്കാരവും [QE][QS2]ദുഷ്കൃത്യങ്ങളും വൈകൃതഭാഷണവും ഞാൻ വെറുക്കുന്നു. [QE]
14. [QS]ബുദ്ധിയുപദേശവും ഉത്തമ നീതിനിർവഹണവും എന്റേതാണ്; [QE][QS2]എനിക്കു വിവേകമുണ്ട്, എനിക്ക് ശക്തിയുമുണ്ട്. [QE]
15. [QS]ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു [QE][QS2]അധിപതികൾ നീതിയുക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു; [QE]
16. [QS]ഞാൻ മുഖാന്തരമാണ് പ്രഭുക്കന്മാരും [QE][QS2]നാടുവാഴികളും ഭരണം നിർവഹിക്കുന്നത്.[* ചി.കൈ.പ്ര. നീതിനിഷ്ഠരായ ഭരണാധികാരികൾ ] [QE]
17. [QS]എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു, [QE][QS2]എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും, നിശ്ചയം. [QE]
18. [QS]എന്റെ അധീനതയിൽ ധനവും ബഹുമാനവും, [QE][QS2]അനശ്വരസമ്പത്തും അഭിവൃദ്ധിയുമുണ്ട്. [QE]
19. [QS]എന്റെ ഫലം തങ്കത്തെക്കാൾ ശ്രേഷ്ഠം; [QE][QS2]എന്റെ വരുമാനം സംശുദ്ധവെള്ളിയെ പിന്നിലാക്കും. [QE]
20. [QS]ഞാൻ നീതിമാർഗത്തിൽ സഞ്ചരിക്കുന്നു, [QE][QS2]ന്യായത്തിന്റെ പാതയിൽത്തന്നെ തുടരുന്നു, [QE]
21. [QS]അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് സമ്പത്ത് അവകാശമായിനൽകുകയും [QE][QS2]അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യും. [QE][PBR]
22. [QS]“യഹോവ തന്റെ പ്രവൃത്തികളുടെ ആരംഭമായി എന്നെ സൃഷ്ടിച്ചു, [QE][QS2]തന്റെ പുരാതന പ്രവൃത്തികൾക്കും മുമ്പേതന്നെ; [QE]
23. [QS]പണ്ടേക്കുപണ്ടേ ഞാൻ സൃഷ്ടിക്കപ്പെട്ടു, [QE][QS2]ആരംഭത്തിൽ ഭൗമോൽപ്പത്തിക്കും മുൻപുതന്നെ. [QE]
24. [QS]സമുദ്രങ്ങൾ ഉളവാകുന്നതിനുമുമ്പുതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, [QE][QS2]ജലസമൃദ്ധമായ അരുവികൾ ഉണ്ടാകുന്നതിനും മുമ്പേതന്നെ; [QE]
25. [QS]പർവതങ്ങൾ ഉറപ്പിക്കപ്പെടുന്നതിനുമുമ്പ്, [QE][QS2]മലകൾക്കും മുമ്പേതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, [QE]
26. [QS]അവിടന്ന് ഭൂമണ്ഡലത്തെയോ വയലുകളെയോ [QE][QS2]ഭൂതലത്തിലെ ഏതെങ്കിലും ധൂളിയെയോ സൃഷ്ടിക്കുന്നതിനു മുമ്പേതന്നെ. [QE]
27. [QS]അവിടന്ന് ആകാശവിതാനത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു, [QE][QS2]ആഴിയുടെ പരപ്പിൽ ചക്രവാളം വരച്ചപ്പോഴും, [QE]
28. [QS]അവിടന്ന് മേഘങ്ങളെ ഉയരത്തിൽ സ്ഥാപിച്ചപ്പോഴും [QE][QS2]അഗാധതയുടെ ഉറവുകളെ സുരക്ഷിതമായി ഉറപ്പിച്ചപ്പോഴും, [QE]
29. [QS]ആഴികൾ അവിടത്തെ ആജ്ഞകൾ അതിലംഘിക്കാതിരിക്കാൻ [QE][QS2]അവിടന്ന് ആഴിക്ക് അതിരിട്ടപ്പോഴും [QE][QS]അവിടന്ന് ഭൂമിയുടെ അസ്തിവാരം ഉറപ്പിച്ചപ്പോഴും, [QE]
2. [QS2]ഒരു വിദഗ്ദ്ധശില്പിയായി, അവിടത്തെ സഹചാരിയായി ഞാൻ നിന്നു. [QE][QS]പ്രതിദിനം ഞാൻ ആനന്ദഭരിതനായിനിന്നു, [QE][QS2]അവിടത്തെ സന്നിധാനത്തിൽ ആഹ്ലാദപൂർണനായി കഴിഞ്ഞു, [QE]
31. [QS]അവിടന്നു സൃഷ്ടിച്ച ലോകത്തിൽ ഞാൻ എത്ര ഉല്ലാസഭരിതനായിരുന്നു [QE][QS2]മനുഷ്യകുലത്തോടൊപ്പം ഞാൻ എത്രമാത്രം ആനന്ദിച്ചു. [QE][PBR]
32. [QS]“അതുകൊണ്ട് ഇപ്പോൾ, എന്റെ കുഞ്ഞുങ്ങളേ,[† മൂ.ഭാ. എന്റെ മകനേ ] എന്നെ ശ്രദ്ധിക്കുക; [QE][QS2]എന്റെ വഴികൾ ആചരിക്കുന്നവർ അനുഗൃഹീതർ. [QE]
33. [QS]എന്റെ പ്രബോധനം കേട്ട് വിവേകിയാകുക; [QE][QS2]അവ അവഗണിക്കരുത്. [QE]
34. [QS]എന്നെ ശ്രദ്ധിക്കുന്നവർ അനുഗൃഹീതർ, [QE][QS2]അനുദിനം എന്റെ പ്രവേശനകവാടത്തിൽ കാത്തുനിന്നും [QE][QS2]എന്റെ പടിവാതിലിൽ കാവൽകാത്തുംതന്നെ. [QE]
35. [QS]എന്നെ കണ്ടെത്തുന്നവർ ജീവൻ കണ്ടെത്തുകയും [QE][QS2]യഹോവയിൽനിന്ന് പ്രസാദം നേടുകയും ചെയ്യുന്നു. [QE]
36. [QS]എന്നിൽനിന്ന് അകന്നുപോകുന്നവർ അവർക്കുതന്നെ ദോഷംവരുത്തുന്നു; [QE][QS2]എന്നെ വെറുക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.” [QE]