സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സദൃശ്യവാക്യങ്ങൾ
1. {#1ജ്ഞാനവും അവിവേകവും } [QS]ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു; [QE][QS2]ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു. [QE]
2. [QS]അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി; [QE][QS2]അവളുടെ തീന്മേശയും ഒരുക്കിവെച്ചു. [QE]
3. [QS]അവൾ തന്റെ തോഴിമാരെ നിയോഗിച്ചു, [QE][QS2]നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി, [QE]
2. [QS2]“ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!” [QE][QS]ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു, [QE]
2. [QS2]“വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക, [QE][QS2]ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക. [QE]
6. [QS]നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക; [QE][QS2]വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.” [QE][PBR]
7. [QS]പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു; [QE][QS2]ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും. [QE]
8. [QS]പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും; [QE][QS2]ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും. [QE]
9. [QS]ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും; [QE][QS2]നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും. [QE][PBR]
10. [QS]യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു, [QE][QS2]പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു. [QE]
11. [QS]ജ്ഞാനംമൂലം[* മൂ.ഭാ. ഞാൻ ] നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും, [QE][QS2]നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും. [QE]
12. [QS]നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും; [QE][QS2]നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും. [QE][PBR]
13. [QS]ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്; [QE][QS2]അവൾ ഭോഷയും വിവരംകെട്ടവളുമാണ്. [QE]
14. [QS]അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു, [QE][QS2]നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ, [QE]
15. [QS]സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന[† മൂ.ഭാ. തങ്ങളുടെ പാതയിൽ നേരേ പോകുന്നവരോട് ] പുരുഷന്മാരോട്, [QE][QS2]അവൾ വിളിച്ചുപറയുന്നു, [QE]
2. [QS2]“ലളിതമാനസരേ, എന്നോടൊപ്പം വരിക!” [QE][QS]വിവേകരഹിതരോടവൾ ചൊല്ലുന്നു, [QE]
2. [QS2]“അപഹരിക്കപ്പെട്ട ജലം മധുരതരം; [QE][QS2]ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!” [QE]
18. [QS]എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും [QE][QS2]അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല. [QE]
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 9 / 31
ജ്ഞാനവും അവിവേകവും 1 ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു; ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു. 2 അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി; അവളുടെ തീന്മേശയും ഒരുക്കിവെച്ചു. 3 അവൾ തന്റെ തോഴിമാരെ നിയോഗിച്ചു, നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി, 2 “ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!” ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു, 2 “വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക, ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക. 6 നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക; വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.” 7 പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു; ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും. 8 പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും; ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും. 9 ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും; നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും. 10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു. 11 ജ്ഞാനംമൂലം* മൂ.ഭാ. ഞാൻ നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും, നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും. 12 നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും; നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും. 13 ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്; അവൾ ഭോഷയും വിവരംകെട്ടവളുമാണ്. 14 അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു, നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ, 15 സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന മൂ.ഭാ. തങ്ങളുടെ പാതയിൽ നേരേ പോകുന്നവരോട് പുരുഷന്മാരോട്, അവൾ വിളിച്ചുപറയുന്നു, 2 “ലളിതമാനസരേ, എന്നോടൊപ്പം വരിക!” വിവേകരഹിതരോടവൾ ചൊല്ലുന്നു, 2 “അപഹരിക്കപ്പെട്ട ജലം മധുരതരം; ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!” 18 എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.
മൊത്തമായ 31 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 9 / 31
×

Alert

×

Malayalam Letters Keypad References