1. [QS]യഹോവേ അങ്ങ് ദൂരത്തു നിൽക്കുന്നത് എന്ത്? [QE][QS2]കഷ്ടതയുടെ നാളുകളിൽ അങ്ങ് മറഞ്ഞുനിൽക്കുന്നതും എന്ത്? [QE][PBR]
2. [QS]ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു, [QE][QS2]അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു. [QE]
3. [QS]അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു; [QE][QS2]ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു [QE]
4. [QS]അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല; [QE][QS2]അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല. [QE]
5. [QS]എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു; [QE][QS2]അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു; [QE][QS2]അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു. [QE]
6. [QS]അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.” [QE][QS2]അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.” [QE][PBR]
7. [QS]അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു; [QE][QS2]അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു. [QE]
8. [QS]അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു; [QE][QS2]ഒളിയിടങ്ങളിലിരുന്ന് അവർ നിരപരാധികളെ വധിക്കുന്നു. [QE][QS]അവരുടെ കണ്ണ് അഗതികളെ തെരഞ്ഞുകൊണ്ടിരിക്കുന്നു; [QE]
2. [QS2]ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു. [QE][QS]നിസ്സഹായരെ പിടികൂടാൻ അവർ പതുങ്ങിയിരിക്കുന്നു; [QE][QS2]അശരണരെ കടന്നുപിടിക്കുകയും അവരെ തങ്ങളുടെ വലയ്ക്കുള്ളിലാക്കുകയും ചെയ്യുന്നു. [QE]
10. [QS]അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു; [QE][QS2]അവരുടെ കരബലത്തിൻകീഴിലവർ നിലംപരിശാകുന്നു. [QE]
11. [QS]“ദൈവം മറന്നുപോയിരിക്കുന്നു,” എന്ന് അവർ ആത്മഗതം ചെയ്യുന്നു; [QE][QS2]“തിരുമുഖം മൂടിയിരിക്കുന്നു, ഒന്നും കാണുന്നില്ല,” എന്നുമവർ പറയുന്നു. [QE][PBR]
12. [QS]യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ. [QE][QS2]അശരണരെ ഒരിക്കലും വിസ്മരിക്കരുതേ. [QE]
13. [QS]ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്? [QE][QS2]“ദൈവം ഞങ്ങളോട് കണക്കു ചോദിക്കുകയില്ല,” [QE][QS2]എന്ന് അവർ ആത്മഗതം ചെയ്യുന്നതും എന്തുകൊണ്ട്? [QE]
14. [QS]എന്നാൽ ദൈവമേ, അങ്ങ് പീഡിതരുടെ ആകുലതകൾ കാണുന്നല്ലോ; [QE][QS2]അവരുടെ സങ്കടം അങ്ങ് പരിഗണിക്കുകയും അവ ഏറ്റെടുക്കുകയും ചെയ്യുന്നു. [QE][QS]അശരണർ തിരുമുമ്പിൽ അഭയംതേടുന്നു; [QE][QS2]അങ്ങ് അനാഥരുടെ സഹായകൻ ആണല്ലോ. [QE]
15. [QS]ദുഷ്ടരുടെ കൈ തകർക്കണമേ; [QE][QS2]തിന്മപ്രവർത്തിക്കുന്നവരോട് അവരുടെ തിന്മയ്ക്കു കണക്കുചോദിക്കണമേ [QE][QS2]അവർ ഉന്മൂലനംചെയ്യപ്പെടുംവരെ അവരെ പിൻതുടരണമേ. [QE][PBR]
16. [QS]യഹോവ എന്നെന്നേക്കും രാജാവാകുന്നു; [QE][QS2]അവിടത്തെ ദേശത്തുനിന്നും ജനതകൾ നശിച്ചുപോകും. [QE]
17. [QS]യഹോവേ, അവിടന്ന് പീഡിതരുടെ അഭിലാഷങ്ങൾ കേട്ടിരിക്കുന്നു; [QE][QS2]അവരുടെ കരച്ചിൽ ശ്രദ്ധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ, [QE]
18. [QS]അനാഥർക്കും പീഡിതർക്കും ന്യായം നടപ്പിലാക്കണമേ, [QE][QS2]അങ്ങനെയായാൽ മൃൺമയരായ മനുഷ്യർ ഇനിയൊരിക്കലും [QE][QS2]ആരുടെയുംമേൽ ഭീതിവരുത്തുകയില്ല. [QE]സംഗീതസംവിധായകന്.[† സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]