1. [QS]എൻ മനമേ, യഹോവയെ വാഴ്ത്തുക; [QE][QS2]എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. [QE]
2. [QS]എൻ മനമേ, യഹോവയെ വാഴ്ത്തുക; [QE][QS2]അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്— [QE]
3. [QS]അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു [QE][QS2]നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു. [QE]
4. [QS]അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന്[* മൂ.ഭാ. കുഴിയിൽനിന്ന് ] വീണ്ടെടുക്കുകയും [QE][QS2]നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു, [QE]
5. [QS]നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന് [QE][QS2]അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു. [QE][PBR]
6. [QS]പീഡിതരായ എല്ലാവർക്കുംവേണ്ടി [QE][QS2]യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു. [QE][PBR]
7. [QS]അവിടന്നു തന്റെ വഴികളെ മോശയ്ക്കും [QE][QS2]തന്റെ പ്രവൃത്തികളെ ഇസ്രായേൽജനതയ്ക്കും വെളിപ്പെടുത്തി: [QE]
8. [QS]യഹോവ കരുണാമയനും ആർദ്രഹൃദയനും [QE][QS2]ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു. [QE]
9. [QS]അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല, [QE][QS2]അവിടത്തെ കോപം എന്നേക്കും നിലനിർത്തുകയുമില്ല. [QE]
10. [QS]അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല; [QE][QS2]നമ്മുടെ അനീതികൾക്കനുസൃതമായി പകരം ചെയ്യുന്നതുമില്ല. [QE]
11. [QS]ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ, [QE][QS2]തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്. [QE]
12. [QS]കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ, [QE][QS2]അവിടന്ന് നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്നും അകറ്റിയിരിക്കുന്നു. [QE][PBR]
13. [QS]ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ, [QE][QS2]യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു; [QE]
14. [QS]കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു; [QE][QS2]നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു. [QE]
15. [QS]മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു, [QE][QS2]വയലിലെ പൂപോലെ അതു തഴയ്ക്കുന്നു; [QE]
16. [QS]അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു, [QE][QS2]അതു നിന്നയിടംപോലും പിന്നെയത് ഓർക്കുന്നില്ല. [QE]
17. [QS]എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ [QE][QS2]നിതാന്തകാലം നിലനിൽക്കും [QE][QS2]അവിടത്തെ നീതി അവരുടെ മക്കളുടെ മക്കൾക്കും ഉണ്ടാകും— [QE]
18. [QS]അവിടത്തെ ഉടമ്പടികൾ പാലിക്കുകയും [QE][QS2]അവിടത്തെ പ്രമാണങ്ങൾ ഓർത്ത് അനുസരിക്കുകയും ചെയ്യുന്നവരുടെമേൽതന്നെ. [QE][PBR]
19. [QS]യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു, [QE][QS2]സകലതും അവിടത്തെ ആധിപത്യത്തിൻകീഴിലാകുന്നു. [QE][PBR]
20. [QS]അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്, [QE][QS2]അവിടത്തെ ആജ്ഞകൾ നിറവേറ്റുന്ന ദൂതന്മാരേ, [QE][QS2]ശക്തരായ ദൂതന്മാരേ, യഹോവയെ വാഴ്ത്തുക. [QE]
21. [QS]അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന [QE][QS2]സകലസേവകവൃന്ദമേ, സൈന്യങ്ങളുടെ യഹോവയെ വാഴ്ത്തുക. [QE]
22. [QS]അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള [QE][QS2]സകലസൃഷ്ടികളുമേ, യഹോവയെ വാഴ്ത്തുക. [QE][PBR] [QS]എൻ മനമേ, യഹോവയെ വാഴ്ത്തുക. [QE]