1. [QS]എൻ മനമേ, യഹോവയെ വാഴ്ത്തുക. [QE][PBR] [QS]എന്റെ ദൈവമായ യഹോവേ, അവിടന്ന് മഹോന്നതനാണ്; [QE][QS2]അവിടന്ന് പ്രതാപവും മഹത്ത്വവും അണിഞ്ഞിരിക്കുന്നു. [QE][PBR]
2. [QS]ഒരു ഉടയാടപോലെ അവിടന്ന് പ്രകാശത്തെ ചുറ്റിയിരിക്കുന്നു; [QE][QS2]ഒരു കൂടാരം എന്നപോലെ അവിടന്ന് ആകാശത്തെ വിരിക്കുകയും [QE]
2. [QS2]മാളികയുടെ തുലാങ്ങളെ വെള്ളത്തിനുമീതേ നിരത്തുകയും ചെയ്തിരിക്കുന്നു. [QE][QS]അവിടന്ന് മേഘങ്ങളെ തന്റെ തേരാക്കി, [QE][QS2]കാറ്റിൻചിറകിലേറി സഞ്ചരിക്കുന്നു. [QE]
4. [QS]അവിടന്ന് കാറ്റുകളെ തന്റെ ദൂതന്മാരും[* അഥവാ, സന്ദേശവാഹകർ ] [QE][QS2]അഗ്നിജ്വാലകളെ തന്റെ സേവകരും ആക്കുന്നു. [QE][PBR]
5. [QS]അവിടന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു; [QE][QS2]അതുകൊണ്ട് അത് ഒരിക്കലും ഇളകുകയില്ല. [QE]
6. [QS]അവിടന്ന് വസ്ത്രംകൊണ്ടെന്നപോലെ അതിനെ ആഴികൊണ്ട് ആവരണംചെയ്തു; [QE][QS2]വെള്ളം പർവതങ്ങൾക്കുമീതേപോലും നിലകൊണ്ടു. [QE]
7. [QS]എന്നാൽ അവിടത്തെ ശാസനയാൽ വെള്ളം പിൻവാങ്ങി, [QE][QS2]അവിടത്തെ ഇടിമുഴക്കത്തിന്റെ ശബ്ദംകേട്ട് അത് പലായനംചെയ്തു; [QE]
8. [QS]പർവതങ്ങൾ ഉയർന്നു, [QE][QS2]താഴ്വരകൾ താണു, [QE][QS2]അവിടന്ന് അവയ്ക്കായി നിശ്ചയിച്ച സ്ഥാനത്തുതന്നെ. [QE]
9. [QS]അങ്ങ് ആഴികൾക്ക് ലംഘിക്കരുതാത്ത ഒരു അതിർത്തി നിശ്ചയിച്ചു; [QE][QS2]അവ ഇനിയൊരിക്കലും ഭൂമിയെ മൂടുകയില്ല. [QE][PBR]
10. [QS]മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു; [QE][QS2]അവ പർവതങ്ങൾക്കിടയിലൂടെ പാഞ്ഞൊഴുകുന്നു. [QE]
11. [QS]അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു; [QE][QS2]കാട്ടുകഴുതകളും അവയുടെ ദാഹം ശമിപ്പിക്കുന്നു. [QE]
12. [QS]ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു; [QE][QS2]ചില്ലകൾക്കിടയിലിരുന്ന് അവ പാടുന്നു. [QE]
13. [QS]അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു; [QE][QS2]ഭൂമി അവിടത്തെ പ്രവൃത്തികളുടെ ഫലത്താൽ സംതൃപ്തിനേടുന്നു. [QE]
14. [QS]കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു [QE][QS2]മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന് [QE][QS2]സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു: [QE]
15. [QS]മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്, [QE][QS2]അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ, [QE][QS2]മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ. [QE]
16. [QS]യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു, [QE][QS2]അവിടന്ന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾതന്നെ. [QE]
17. [QS]അവിടെ പക്ഷികൾ കൂടൊരുക്കുന്നു; [QE][QS2]കൊക്കുകൾ സരളവൃക്ഷങ്ങളിൽ പാർപ്പിടമൊരുക്കുന്നു. [QE]
18. [QS]ഉയർന്ന പർവതങ്ങൾ കാട്ടാടുകൾക്കുള്ളതാണ്; [QE][QS2]കിഴുക്കാംതൂക്കായ പാറ കുഴിമുയലുകൾക്ക് സങ്കേതമാകുന്നു. [QE][PBR]
19. [QS]ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു, [QE][QS2]എപ്പോഴാണ് അസ്തമിക്കുന്നതെന്ന് സൂര്യനും നിശ്ചയമുണ്ട്. [QE]
20. [QS]അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു, [QE][QS2]അങ്ങനെ കാട്ടിലെ സകലമൃഗങ്ങളും ഇരതേടി അലയുന്നു. [QE]
21. [QS]സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു, [QE][QS2]ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു. [QE]
22. [QS]സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു; [QE][QS2]അവ മടങ്ങിപ്പോയി തങ്ങളുടെ ഗുഹകളിൽ വിശ്രമിക്കുന്നു. [QE]
23. [QS]അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു, [QE][QS2]വൈകുന്നേരംവരെ അവർ തങ്ങളുടെ വേല തുടരുന്നു. [QE][PBR]
24. [QS]യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്! [QE][QS2]അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു; [QE][QS2]ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു. [QE]
25. [QS]അതാ, അനന്തവിശാലമായ സമുദ്രം, [QE][QS2]ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു— [QE][QS2]അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു. [QE]
26. [QS]അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, [QE][QS2]അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്. [QE][PBR]
27. [QS]തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി [QE][QS2]എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു. [QE]
28. [QS]അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു, [QE][QS2]അവയത് ശേഖരിക്കുന്നു; [QE][QS]അങ്ങ് തൃക്കൈ തുറക്കുമ്പോൾ [QE][QS2]അവ നന്മകൊണ്ട് തൃപ്തരാകുന്നു. [QE]
29. [QS]അവിടന്ന് തിരുമുഖം മറയ്ക്കുന്നു, [QE][QS2]അവ പരിഭ്രാന്തരാകുന്നു; [QE][QS]അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ [QE][QS2]അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു. [QE]
30. [QS]അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ[† അഥവാ, അങ്ങ് ജീവശ്വാസം അയയ്ക്കുമ്പോൾ ] [QE][QS2]അവ സൃഷ്ടിക്കപ്പെടുന്നു, [QE][QS2]അങ്ങനെ അങ്ങ് ഭൂമിയുടെ പ്രതലം നവീകരിക്കുന്നു. [QE][PBR]
31. [QS]യഹോവയുടെ മഹത്ത്വം ശാശ്വതമായി നിലനിൽക്കട്ടെ; [QE][QS2]യഹോവ അവിടത്തെ പ്രവൃത്തികളിൽ ആനന്ദിക്കട്ടെ— [QE]
32. [QS]അവിടന്ന് ഭൂമിയെ വീക്ഷിക്കുന്നു, അതു പ്രകമ്പനംകൊള്ളുന്നു, [QE][QS2]അവിടന്ന് പർവതങ്ങളെ സ്പർശിക്കുന്നു, അവ പുകയുന്നു. [QE][PBR]
33. [QS]ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും; [QE][QS2]എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും. [QE]
34. [QS]ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ [QE][QS2]എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ. [QE]
35. [QS]എന്നാൽ പാപികൾ പാരിടത്തിൽനിന്ന് തുടച്ചുനീക്കപ്പെടുകയും [QE][QS2]ദുഷ്ടർ ഇല്ലാതെയുമായിത്തീരട്ടെ. [QE][PBR] [QS]എൻ മനമേ, യഹോവയെ വാഴ്ത്തുക. [QE][PBR] [QS]യഹോവയെ വാഴ്ത്തുക.[‡ മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. ] [QE]