1. [QS]യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; [QE][QS2]അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക. [QE]
2. [QS]അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; [QE][QS2]അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക. [QE]
3. [QS]അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; [QE][QS2]യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ. [QE]
4. [QS]യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; [QE][QS2]എപ്പോഴും അവിടത്തെ മുഖവും. [QE][PBR]
5. [QS](5-6)യഹോവയുടെ ദാസനായ അബ്രാഹാമിന്റെ സന്തതികളേ, [QE][QS2]അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, [QE][QS]അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, [QE][QS2]അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക. [QE]
6.
7. [QS]അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; [QE][QS2]അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്. [QE][PBR]
8. [QS]അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, [QE][QS2]അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും [QE]
9. [QS]അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും [QE][QS2]യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ. [QE]
10. [QS]അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും [QE][QS2]ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി: [QE]
11. [QS]“നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, [QE][QS2]ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.” [QE][PBR]
12. [QS]അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ, [QE][QS2]ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ, [QE]
13. [QS]അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും [QE][QS2]ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു. [QE]
14. [QS]അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല; [QE][QS2]അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു: [QE]
15. [QS]“എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; [QE][QS2]എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.” [QE][PBR]
16. [QS]അവിടന്ന് ദേശത്ത് ക്ഷാമം വരുത്തുകയും [QE][QS2]അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള മാർഗം ഇല്ലാതാക്കുകയും ചെയ്തു; [QE]
17. [QS]അവിടന്ന് ഒരു പുരുഷനെ അവർക്കുമുമ്പായി അയച്ചു— [QE][QS2]അടിമയായി വിൽക്കപ്പെട്ട യോസേഫിനെത്തന്നെ. [QE]
18. [QS]അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു, [QE][QS2]അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു; [QE]
19. [QS]അദ്ദേഹത്തിന്റെ പ്രവചനം യാഥാർഥ്യമാകുന്നതുവരെ, [QE][QS2]അതേ, യഹോവയുടെ വചനം അദ്ദേഹം സത്യവാനെന്നു തെളിയിക്കുന്നതുവരെത്തന്നെ. [QE]
20. [QS]രാജാവ് ആളയച്ച് അദ്ദേഹത്തെ മോചിപ്പിച്ചു, [QE][QS2]ആ ജനതയുടെ ഭരണാധിപൻ അദ്ദേഹത്തെ സ്വതന്ത്രനാക്കി. [QE]
21. [QS]രാജാവ് അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധിപതിയാക്കി, [QE][QS2]തനിക്കുള്ള സകലസമ്പത്തിന്റെയും ഭരണാധിപനും; [QE]
22. [QS]തന്റെ പ്രഭുക്കന്മാർക്ക് യോസേഫിന്റെ ഹിതപ്രകാരം ശിക്ഷണം നൽകുന്നതിനും [QE][QS2]തന്റെ പ്രമുഖരെ ജ്ഞാനം അഭ്യസിപ്പിക്കുന്നതിനുംതന്നെ. [QE][PBR]
23. [QS]അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു; [QE][QS2]ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു പ്രവാസിയായി താമസിച്ചു. [QE]
24. [QS]യഹോവ തന്റെ ജനത്തെ അത്യധികമായി വർധിപ്പിച്ചു; [QE][QS2]അവരെ അവരുടെ ശത്രുക്കളെക്കാളും അതിശക്തരാക്കി, [QE]
25. [QS]അവിടന്ന് അവരുടെ ഹൃദയം തന്റെ ജനത്തെ വെറുക്കുന്നതിനായി തിരിച്ചുവിട്ടു, [QE][QS2]യഹോവയുടെ സേവകർക്കെതിരേ ഗൂഢാലോചന നടത്തുന്നതിനായിത്തന്നെ. [QE]
26. [QS]അവിടന്ന് തന്റെ ദാസനായ മോശയെ അയച്ചു, [QE][QS2]താൻ തെരഞ്ഞെടുത്ത അഹരോനെയും. [QE]
27. [QS]അവർ ഈജിപ്റ്റുകാർക്കിടയിൽ അങ്ങയുടെ ചിഹ്നങ്ങളും [QE][QS2]ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു. [QE]
28. [QS]അവിടന്ന് ഇരുൾ അയച്ച് ദേശത്തെ അന്ധകാരമാക്കി; [QE][QS2]അവർ അവിടത്തെ ഉത്തരവുകൾ പാലിക്കാതിരുന്നതിനാൽത്തന്നെ. [QE]
29. [QS]അവിടന്ന് അവരുടെ വെള്ളം മുഴുവനും രക്തമാക്കി; [QE][QS2]അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു. [QE]
30. [QS]അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു, [QE][QS2]അവ ഭരണാധിപന്മാരുടെ കിടപ്പുമുറികളിൽപോലും എത്തിച്ചേർന്നു. [QE]
31. [QS]അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു, [QE][QS2]അവരുടെ ദേശത്തെല്ലാം പേനും പെരുകി. [QE]
32. [QS]മഴയ്ക്കുപകരമായി അവിടന്നവർക്ക് കന്മഴനൽകി, [QE][QS2]ദേശത്തിലുടനീളം മിന്നൽപ്പിണരുകൾ വീശിയടിച്ചു; [QE]
33. [QS]അവിടന്ന് അവരുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും [QE][QS2]രാജ്യത്തുടനീളമുള്ള സകലവൃക്ഷങ്ങളും തകർത്തുകളഞ്ഞു. [QE]
34. [QS]അവിടന്ന് ഉത്തരവുനൽകി, വെട്ടുക്കിളി പറന്നുവന്നു, [QE][QS2]പുൽച്ചാടികളുടെ എണ്ണം അസംഖ്യമായിരുന്നു; [QE]
35. [QS]അവ ദേശത്തെ പച്ചിലകൾ സകലതും തിന്നൊടുക്കി, [QE][QS2]നിലത്തിലെ സകലവിളവും അവ തിന്നുതീർത്തു. [QE]
36. [QS]അതിനുശേഷം ദേശത്തിലെ സകല ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, [QE][QS2]അവരുടെ പൗരുഷത്തിന്റെ ആദ്യഫലങ്ങളെത്തന്നെ. [QE]
37. [QS]അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു, [QE][QS2]ഇസ്രായേൽഗോത്രങ്ങളിൽ ആരുടെയും അടിപതറിയില്ല. [QE]
38. [QS]അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് ആഹ്ലാദിച്ചു; [QE][QS2]ഇസ്രായേലിനെപ്പറ്റിയുള്ള ഭീതി അവരുടെമേൽ വീണിരുന്നതിനാൽത്തന്നെ. [QE][PBR]
39. [QS]അവർക്കുമീതേ ആവരണമായി അവിടന്ന് ഒരു മേഘത്തെ വിരിച്ചു, [QE][QS2]രാത്രി പ്രകാശത്തിനായി അഗ്നിയും അവർക്കു നൽകി. [QE]
40. [QS]അവർ ചോദിച്ചു, അപ്പോൾ അങ്ങ് അവർക്ക് കാടപ്പക്ഷികളെ നൽകി; [QE][QS2]ആകാശത്തുനിന്നുള്ള അപ്പംകൊണ്ട് അവരെ തൃപ്തരാക്കി. [QE]
41. [QS]അവിടന്ന് പാറയെ പിളർന്നു, വെള്ളം പൊട്ടിപ്പുറപ്പെട്ടു; [QE][QS2]മരുഭൂമിയിലതൊരു നദിപോലെ ഒഴുകി. [QE][PBR]
42. [QS]അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ [QE][QS2]വിശുദ്ധ വാഗ്ദാനത്തെ ഓർത്തതിനാൽത്തന്നെ. [QE]
43. [QS]അവിടന്ന് തന്റെ ജനത്തെ ആനന്ദത്തോടും [QE][QS2]തന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ആഹ്ലാദാരവത്തോടുംകൂടെ ആനയിച്ചു. [QE]
44. [QS]അവിടന്ന് അവർക്ക് ഇതര രാഷ്ട്രങ്ങളുടെ ഭൂപ്രദേശം നൽകി, [QE][QS2]അങ്ങനെ അന്യരുടെ അധ്വാനഫലം അവർ അവകാശമായി അനുഭവിച്ചു— [QE]
45. [QS]അവർ അവിടത്തെ പ്രമാണങ്ങൾ പാലിക്കേണ്ടതിനും [QE][QS2]അവിടത്തെ നിയമങ്ങൾ അനുസരിക്കേണ്ടതിനുംതന്നെ. [QE][PBR] [QS]യഹോവയെ വാഴ്ത്തുക.[* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. ] [QE]