1. [QS]യഹോവയെ വാഴ്ത്തുക.[* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. ] [QE][PBR] [QS]യഹോവയ്ക്കു സ്തോത്രംചെയ്വിൻ, അവിടന്ന് നല്ലവനല്ലോ; [QE][QS2]അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. [QE][PBR]
2. [QS]യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ [QE][QS2]അവിടത്തെ സ്തുതി ഘോഷിക്കുന്നതിനോ ആർക്കു കഴിയും? [QE]
3. [QS]ന്യായം പാലിക്കുന്നവർ അനുഗൃഹീതർ, [QE][QS2]എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ. [QE][PBR]
4. [QS]യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ, [QE][QS2]അവിടത്തെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ, [QE]
5. [QS]അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും. [QE][QS2]അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ, [QE][QS2]അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ. [QE][PBR]
6. [QS]ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു; [QE][QS2]ഞങ്ങൾ തെറ്റുചെയ്തിരിക്കുന്നു! ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു! [QE]
7. [QS]ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, [QE][QS2]അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല; [QE][QS]അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല, [QE][QS2]ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു. [QE]
8. [QS]എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു, [QE][QS2]അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ. [QE]
9. [QS]അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു; [QE][QS2]അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി. [QE]
10. [QS]അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു; [QE][QS2]തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു. [QE]
11. [QS]ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; [QE][QS2]അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല. [QE]
12. [QS]അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് [QE][QS2]സ്തുതിഗീതങ്ങൾ ആലപിച്ചു. [QE][PBR]
13. [QS]എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു [QE][QS2]അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല. [QE]
14. [QS]മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു; [QE][QS2]വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു. [QE]
15. [QS]അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി, [QE][QS2]എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു. [QE][PBR]
16. [QS]പാളയത്തിൽവെച്ച് അവർ മോശയോടും [QE][QS2]യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ട അഹരോനോടും അസൂയപ്പെട്ടു. [QE]
17. [QS]ഭൂമി വായ്പിളർന്ന് ദാഥാനെ വിഴുങ്ങി; [QE][QS2]അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു. [QE]
18. [QS]അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു; [QE][QS2]ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. [QE]
19. [QS]ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി; [QE][QS2]വാർത്തുണ്ടാക്കിയ വിഗ്രഹത്തിനുമുന്നിൽ അവർ മുട്ടുമടക്കി. [QE]
20. [QS]അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത് [QE][QS2]പുല്ലുതിന്നുന്ന കാളയുടെ പ്രതിമയെ തെരഞ്ഞെടുത്തു. [QE]
21. [QS]ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾചെയ്ത [QE][QS2]തങ്ങളുടെ വിമോചകനായ ദൈവത്തെ അവർ മറന്നു, [QE]
22. [QS]ഹാമിന്റെ ദേശത്തുചെയ്ത അത്ഭുതങ്ങളും [QE][QS2]ചെങ്കടലിൽ അരങ്ങേറിയ ഭയങ്കരകാര്യങ്ങളുംതന്നെ. [QE]
23. [QS]അതിനാൽ അവർക്ക് ഉന്മൂലനാശംവരുത്തുമെന്ന് അങ്ങ് അരുളിച്ചെയ്തു— [QE][QS2]എന്നാൽ അവിടന്ന് തെരഞ്ഞെടുത്ത മോശ [QE][QS]അങ്ങേക്കും അവിടത്തെ ജനത്തിനും മധ്യേനിന്നു, [QE][QS2]അങ്ങയുടെ ക്രോധത്താൽ ജനത്തെ നശിപ്പിക്കാതിരിക്കുന്നതിനായിത്തന്നെ. [QE][PBR]
24. [QS]അവർ മനോഹരദേശത്തെ നിരസിച്ചു; [QE][QS2]അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല. [QE]
25. [QS]തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു [QE][QS2]യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല. [QE]
26. [QS]അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും [QE][QS2]അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്, [QE]
27. [QS]വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും [QE][QS2]അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു. [QE][PBR]
28. [QS]അവർ പെയോരിലെ ബാലിനോട് ചേർന്നു [QE][QS2]ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു; [QE]
29. [QS]തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു, [QE][QS2]ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു. [QE]
30. [QS]എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു, [QE][QS2]മഹാമാരി നിലയ്ക്കുകയും ചെയ്തു. [QE]
31. [QS]അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു; [QE][QS2]അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും. [QE]
32. [QS]മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു, [QE][QS2]അത് മോശയ്ക്ക് അനർഥഹേതുവായിത്തീർന്നു. [QE]
33. [QS]അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു, [QE][QS2]അധരംകൊണ്ട് അദ്ദേഹം അവിവേകവാക്കുകൾ സംസാരിച്ചു. [QE][PBR]
34. [QS]യഹോവ അവരോടു കൽപ്പിച്ചതുപോലെ [QE][QS2]അവർ ജനതകളെ നശിപ്പിച്ചില്ല, [QE]
35. [QS]എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന് [QE][QS2]അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു. [QE]
36. [QS]അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു, [QE][QS2]അത് അവർക്കൊരു കെണിയായി ഭവിച്ചു. [QE]
37. [QS]അവർ തങ്ങളുടെ പുത്രീപുത്രന്മാരെ [QE][QS2]ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു. [QE]
38. [QS]അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു, [QE][QS2]കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത, [QE][QS]അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ; [QE][QS2]അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു. [QE]
39. [QS]തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി; [QE][QS2]വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു. [QE][PBR]
40. [QS]അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു [QE][QS2]തന്റെ അവകാശത്തെ അവിടന്ന് കഠിനമായി വെറുത്തു. [QE]
41. [QS]അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി, [QE][QS2]അവരുടെ വൈരികൾ അവർക്കുമീതേ ഭരണം കയ്യാളി. [QE]
42. [QS]അവരുടെ ശത്രുക്കൾ അവരെ അടിച്ചമർത്തി [QE][QS2]അവരെ തങ്ങളുടെ അധികാരത്തിൻകീഴിൽ അമർത്തി. [QE]
43. [QS]പലപ്രാവശ്യം അവിടന്ന് അവരെ വിടുവിച്ചു, [QE][QS2]എന്നിട്ടും അവർ ബോധപൂർവം ദൈവത്തോട് എതിർത്തുനിന്ന്, [QE][QS2]തങ്ങളുടെ പാപത്തിൽ അധഃപതിക്കുകയും ചെയ്തു. [QE]
44. [QS]എന്നിട്ടും അവിടന്ന് അവരുടെ നിലവിളി കേട്ടപ്പോൾ [QE][QS2]അവരുടെ ദുരിതങ്ങൾ അവിടന്ന് ശ്രദ്ധിച്ചു; [QE]
45. [QS]അവരോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കുകയും [QE][QS2]അങ്ങയുടെ അചഞ്ചലസ്നേഹംനിമിത്തം അവരോട് അനുകമ്പകാണിക്കുകയും ചെയ്തു. [QE]
46. [QS]അവരെ ബന്ദികളാക്കിവെച്ചിരുന്ന എല്ലാവർക്കും [QE][QS2]അവരോട് കനിവുതോന്നുമാറാക്കി. [QE][PBR]
47. [QS]ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ, [QE][QS2]ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും [QE][QS]അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, [QE][QS2]ഇതര രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളെ കൂട്ടിച്ചേർക്കണമേ. [QE][PBR] [PBR]
48. [QS]ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, [QE][QS2]എന്നും എന്നെന്നേക്കും. [QE][PBR] [QS]“ആമേൻ!” എന്നു ജനമെല്ലാം പറയട്ടെ. [QE][PBR] [QS]യഹോവയെ വാഴ്ത്തുക. [QE]