1. [QS]ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ, [QE][QS2]മൗനമായിരിക്കരുതേ, [QE]
2. [QS]ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ, [QE][QS2]അവരുടെ വായ് എനിക്കെതിരേ തുറന്നിരിക്കുന്നു; [QE][QS2]വ്യാജംപറയുന്ന നാവുകൊണ്ട് അവർ എനിക്കെതിരേ സംസാരിച്ചിരിക്കുന്നു. [QE]
3. [QS]വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു; [QE][QS2]അകാരണമായി അവർ എന്നെ ആക്രമിക്കുന്നു. [QE]
4. [QS]എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു, [QE][QS2]ഞാനോ പ്രാർഥനാനിരതനായിരിക്കുന്നു. [QE]
5. [QS]അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു, [QE][QS2]എന്റെ സ്നേഹത്തിനു പകരം എന്നെ വെറുക്കുന്നു. [QE][PBR]
6. [QS]എന്റെ ശത്രുവിനോട് പ്രതിരോധിക്കാൻ ഒരു അധർമിയെ നിയോഗിക്കണമേ; [QE][QS2]അയാളുടെ വലതുഭാഗത്ത് വിരോധി നിൽക്കട്ടെ. [QE]
7. [QS]വിചാരണയിൽ അയാൾ കുറ്റക്കാരനെന്നു തെളിയട്ടെ, [QE][QS2]അയാളുടെ അഭ്യർഥനകൾ കുറ്റമായി കണക്കിടപ്പെടട്ടെ. [QE]
8. [QS]അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ; [QE][QS2]അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ. [QE]
9. [QS]അയാളുടെ മക്കൾ അനാഥരും [QE][QS2]ഭാര്യ വിധവയും ആയിത്തീരട്ടെ. [QE]
10. [QS]അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ; [QE][QS2]നശിച്ചുപോയ അവരുടെ ഭവനങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടട്ടെ. [QE]
11. [QS]അയാൾക്കുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ; [QE][QS2]അയാളുടെ അധ്വാനഫലം അപരിചിതർ അപഹരിക്കട്ടെ. [QE]
12. [QS]ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ [QE][QS2]അനാഥരായ അയാളുടെ മക്കളോട് ആരും സഹതാപം കാണിക്കാതെയുമിരിക്കട്ടെ. [QE]
13. [QS]അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ, [QE][QS2]അടുത്ത തലമുറയിൽനിന്ന് അയാളുടെ പേരു മായിക്കപ്പെടട്ടെ. [QE]
14. [QS]അയാളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ യഹോവയുടെമുമ്പാകെ സ്മരിക്കപ്പെടുമാറാകട്ടെ; [QE][QS2]അയാളുടെ മാതാവിന്റെ പാപം ഒരുനാളും മായിക്കപ്പെടാതിരിക്കട്ടെ. [QE]
15. [QS]അവരുടെ പാപങ്ങൾ എപ്പോഴും യഹോവയുടെമുമ്പാകെ നിലനിൽക്കട്ടെ, [QE][QS2]അങ്ങനെ അയാളുടെ പേരു ഭൂമിയുടെ സ്മരണകളിൽനിന്ന് വിച്ഛേദിക്കപ്പെടട്ടെ. [QE][PBR]
16. [QS]കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല, [QE][QS2]എന്നാൽ ദരിദ്രരെയും അശരണരെയും ഹൃദയം തകർന്നവരെയും [QE][QS2]അയാൾ മരണംവരെ വേട്ടയാടിയിരുന്നു. [QE]
17. [QS]ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു— [QE][QS2]അത് അയാളുടെമേൽത്തന്നെ വന്നുപതിച്ചു. [QE][QS]അനുഗ്രഹിക്കുന്നതിൽ അയാൾ തെല്ലും ആഹ്ലാദം കണ്ടെത്തിയില്ല— [QE][QS2]അതുകൊണ്ട് അനുഗ്രഹം അയാൾക്ക് അന്യമായിരുന്നു. [QE]
18. [QS]അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു [QE][QS2]അത് അയാളുടെ ഉദരത്തിലേക്ക് വെള്ളംപോലെയും [QE][QS2]അസ്ഥികളിലേക്ക് തൈലംപോലെയും പടർന്നിരിക്കുന്നു. [QE]
19. [QS]അത് അയാൾ ധരിച്ചിരിക്കുന്ന ഒരു മേലങ്കിപോലെയും [QE][QS2]എന്നും അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ. [QE]
20. [QS]എനിക്കെതിരേ തിന്മ സംസാരിച്ച് എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്ക്, [QE][QS2]ഇത് യഹോവയിൽനിന്നു ലഭിക്കുന്ന പ്രതിഫലം ആയിരിക്കട്ടെ. [QE][PBR]
21. [QS]എന്നാൽ കർത്താവായ യഹോവേ, [QE][QS2]തിരുനാമത്തെപ്രതി എന്നെ സഹായിക്കണമേ; [QE][QS2]അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ ശ്രേഷ്ഠതയോർത്ത് എന്നെ മോചിപ്പിക്കണമേ. [QE]
22. [QS]കാരണം ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും ആകുന്നു, [QE][QS2]എന്റെ ഹൃദയത്തിനുള്ളിൽ മുറിവേറ്റിരിക്കുന്നു. [QE]
23. [QS]ഞാൻ വൈകുന്നേരത്തെ നിഴൽപോലെ മാഞ്ഞുപോകുന്നു; [QE][QS2]ഒരു വെട്ടുക്കിളിയെപ്പോലെ ഞാൻ കുടഞ്ഞെറിയപ്പെടുന്നു. [QE]
24. [QS]ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു; [QE][QS2]എന്റെ ശരീരം എല്ലുംതോലും ആയിരിക്കുന്നു. [QE]
25. [QS]ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു; [QE][QS2]എന്നെ നോക്കി അവർ നിന്ദാപൂർവം തലകുലുക്കുന്നു. [QE][PBR]
26. [QS]എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; [QE][QS2]അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി എന്നെ രക്ഷിക്കണമേ. [QE]
27. [QS]യഹോവേ, ഇത് അവിടത്തെ കരമാണെന്നും [QE][QS2]അങ്ങുതന്നെയാണ് ഇതു ചെയ്തിരിക്കുന്നതെന്നും അവർ അറിയട്ടെ. [QE]
28. [QS]അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ; [QE][QS2]എന്നെ ആക്രമിക്കുമ്പോൾ അവർ ലജ്ജിതരായിത്തീരട്ടെ, [QE][QS2]എന്നാൽ അങ്ങയുടെ ദാസൻ ആനന്ദിക്കട്ടെ. [QE]
29. [QS]എന്നെ കുറ്റപ്പെടുത്തുന്നവർ അപമാനത്താൽ മൂടപ്പെടട്ടെ [QE][QS2]ഒരു പുറങ്കുപ്പായംപോലെ ലജ്ജ അവരെ പൊതിയട്ടെ. [QE][PBR]
30. [QS]എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും; [QE][QS2]ജനസമൂഹമധ്യേ ഞാൻ അവിടത്തെ വാഴ്ത്തും. [QE]
31. [QS]കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി, [QE][QS2]അവിടന്ന് അവരുടെ വലതുഭാഗത്ത് നിലകൊള്ളുന്നല്ലോ. [QE]