സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവയിൽ ഞാൻ അഭയംതേടുന്നു. [QE][QS2]“ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,” [QE][QS2]എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും: [QE]
2. [QS]“ഇതാ, ദുഷ്ടർ വില്ലുകുലച്ച്, [QE][QS2]അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു; [QE][QS]ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ [QE][QS2]എയ്തുവീഴ്ത്തേണ്ടതിനാണത്. [QE]
3. [QS]അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ, [QE][QS2]നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?” [QE][PBR]
4. [QS]യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്; [QE][QS2]യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. [QE][QS]അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു; [QE][QS2]അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു. [QE]
5. [QS]യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു. [QE][QS2]എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും, [QE][QS2]അവിടത്തെ ഹൃദയം വെറുക്കുന്നു. [QE]
6. [QS]ദുഷ്ടരുടെമേൽ അവിടന്ന് [QE][QS2]എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു; [QE][QS2]ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി. [QE][PBR]
7. [QS]കാരണം യഹോവ നീതിമാൻ ആകുന്നു, [QE][QS2]അവിടന്ന് നീതി ഇഷ്ടപ്പെടുന്നു; [QE][QS2]പരമാർഥികൾ തിരുമുഖം ദർശിക്കും. [QE]സംഗീതസംവിധായകന്. [US]അഷ്ടമരാഗത്തിൽ.[UE][* സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 11 / 150
1 യഹോവയിൽ ഞാൻ അഭയംതേടുന്നു. “ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,” എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും: 2 “ഇതാ, ദുഷ്ടർ വില്ലുകുലച്ച്, അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു; ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ എയ്തുവീഴ്ത്തേണ്ടതിനാണത്. 3 അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ, നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?” 4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്; യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു; അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു. 5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു. എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും, അവിടത്തെ ഹൃദയം വെറുക്കുന്നു. 6 ദുഷ്ടരുടെമേൽ അവിടന്ന് എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു; ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി. 7 കാരണം യഹോവ നീതിമാൻ ആകുന്നു, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു; പരമാർഥികൾ തിരുമുഖം ദർശിക്കും. സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 11 / 150
×

Alert

×

Malayalam Letters Keypad References