സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: [QE][PBR] [QS]“ഞാൻ നിന്റെ ശത്രുക്കളെ [QE][QS2]നിന്റെ ചവിട്ടടിയിലാക്കുംവരെ [QE][QS2]നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.” [QE][PBR]
2. [QS]യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും; [QE][QS2]“നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!” [QE]
3. [QS]നിന്റെ യുദ്ധദിവസത്തിൽ, [QE][QS2]നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും. [QE][QS]വിശുദ്ധിയുടെ പ്രഭാവത്തിൽ, [QE][QS2]ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ[* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ] [QE][QS2]യുവാക്കൾ നിന്നിലേക്കു വന്നുചേരും. [QE][PBR]
4. [QS]യഹോവ ശപഥംചെയ്തിരിക്കുന്നു, [QE][QS2]ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല: [QE][QS]“മൽക്കീസേദെക്കിന്റെ ക്രമപ്രകാരം [QE][QS2]അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.” [QE][PBR]
5. [QS]കർത്താവ്[† അഥവാ, എന്റെ കർത്താവ് ] നിന്റെ വലതുഭാഗത്തുണ്ട്; [QE][QS2]തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും. [QE]
6. [QS]അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും [QE][QS2]ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും. [QE]
7. [QS]അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും[‡ ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ] [QE][QS2]അതിനാൽ അവിടന്ന് ശിരസ്സുയർത്തും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 110 / 150
1 യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.” 2 യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും; “നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!” 3 നിന്റെ യുദ്ധദിവസത്തിൽ, നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും. വിശുദ്ധിയുടെ പ്രഭാവത്തിൽ, ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. യുവാക്കൾ നിന്നിലേക്കു വന്നുചേരും. 4 യഹോവ ശപഥംചെയ്തിരിക്കുന്നു, ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല: “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.” 5 കർത്താവ് അഥവാ, എന്റെ കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്; തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും. 6 അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും. 7 അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. അതിനാൽ അവിടന്ന് ശിരസ്സുയർത്തും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 110 / 150
×

Alert

×

Malayalam Letters Keypad References