സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവയെ വാഴ്ത്തുക.[† മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. ] [QE][PBR] [QS]യഹോവയെ ഭയപ്പെടുകയും [QE][QS2]അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ. [QE][PBR]
2. [QS]അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും; [QE][QS2]പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും. [QE]
3. [QS]ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്, [QE][QS2]അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു. [QE]
4. [QS]പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു, [QE][QS2]അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു. [QE]
5. [QS]ഔദാര്യത്തോടെ വായ്പകൊടുക്കുകയും [QE][QS2]നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും. [QE][PBR]
6. [QS]നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല; [QE][QS2]അവരുടെ ഓർമ എന്നും നിലനിൽക്കും. [QE]
7. [QS]ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല; [QE][QS2]കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു. [QE]
8. [QS]അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും; [QE][QS2]ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും. [QE]
9. [QS]അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു, [QE][QS2]അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു; [QE][QS2]അവരുടെ കൊമ്പ്[‡ കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ] അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു. [QE][PBR]
10. [QS]ദുഷ്ടർ കണ്ട് അസ്വസ്ഥരാകും, [QE][QS2]അവർ പല്ലുഞെരിച്ച് ഉരുകിപ്പോകും; [QE][QS2]ദുഷ്ടരുടെ പ്രതീക്ഷകൾ നിഷ്ഫലമായിത്തീരും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 112 / 150
1 യഹോവയെ വാഴ്ത്തുക. മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. യഹോവയെ ഭയപ്പെടുകയും അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ. 2 അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും; പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും. 3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു. 4 പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു, അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു. 5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും. 6 നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല; അവരുടെ ഓർമ എന്നും നിലനിൽക്കും. 7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല; കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു. 8 അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും; ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും. 9 അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു; അവരുടെ കൊമ്പ് കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു. 10 ദുഷ്ടർ കണ്ട് അസ്വസ്ഥരാകും, അവർ പല്ലുഞെരിച്ച് ഉരുകിപ്പോകും; ദുഷ്ടരുടെ പ്രതീക്ഷകൾ നിഷ്ഫലമായിത്തീരും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 112 / 150
×

Alert

×

Malayalam Letters Keypad References