സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവയെ വാഴ്ത്തുക.[* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക. ] [QE][PBR] [QS]അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക; [QE][QS2]യഹോവയുടെ നാമത്തെ വാഴ്ത്തുക. [QE]
2. [QS]യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും [QE][QS2]വാഴ്ത്തപ്പെടുമാറാകട്ടെ. [QE]
3. [QS]സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും [QE][QS2]യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ. [QE][PBR]
4. [QS]യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു, [QE][QS2]അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും. [QE]
5. [QS]ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്, [QE][QS2]കുനിഞ്ഞ് ആകാശത്തിലുള്ളവയെയും [QE]
6. [QS]ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന [QE][QS2]നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്? [QE][PBR]
7. [QS]അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു [QE][QS2]എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും; [QE]
8. [QS]അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ, [QE][QS2]സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു. [QE]
9. [QS]അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി [QE][QS2]ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു. [QE][PBR] [QS]യഹോവയെ വാഴ്ത്തുക. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 113 / 150
1 യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 9 കാണുക. അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക; യഹോവയുടെ നാമത്തെ വാഴ്ത്തുക. 2 യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. 3 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ. 4 യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു, അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും. 5 ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്, കുനിഞ്ഞ് ആകാശത്തിലുള്ളവയെയും 6 ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്? 7 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും; 8 അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ, സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു. 9 അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു. യഹോവയെ വാഴ്ത്തുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 113 / 150
×

Alert

×

Malayalam Letters Keypad References