സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; [QE][QS2]അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. [QE][PBR]
2. [QS]ഇസ്രായേല്യർ പറയട്ടെ: [QE][QS2]“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” [QE]
3. [QS]അഹരോൻഗൃഹം പറയട്ടെ: [QE][QS2]“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” [QE]
4. [QS]യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ: [QE][QS2]“അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” [QE][PBR]
5. [QS]എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു; [QE][QS2]അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. [QE]
6. [QS]യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല. [QE][QS2]വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും? [QE]
7. [QS]യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്. [QE][QS2]ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും. [QE][PBR]
8. [QS]മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ [QE][QS2]യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. [QE]
9. [QS]പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ [QE][QS2]യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. [QE]
10. [QS]സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു, [QE][QS2]എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. [QE]
11. [QS]അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു, [QE][QS2]എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. [QE]
12. [QS]തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി, [QE][QS2]എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു; [QE][QS2]യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. [QE]
13. [QS]ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി, [QE][QS2]എന്നാൽ യഹോവ എന്നെ സഹായിച്ചു. [QE]
14. [QS]യഹോവ എന്റെ ബലവും എന്റെ ഗീതവും[* അഥവാ, പരിരക്ഷ ] ആകുന്നു; [QE][QS2]അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. [QE][PBR]
15. [QS]നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ [QE][QS2]ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു: [QE][QS]“യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു! [QE]
2. [QS2]യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; [QE][QS2]യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!” [QE]
17. [QS]ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്, [QE][QS2]യഹോവയുടെ പ്രവൃത്തികൾ വർണിക്കും. [QE]
18. [QS]യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു, [QE][QS2]എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല. [QE]
19. [QS]നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക; [QE][QS2]ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും. [QE]
20. [QS]യഹോവയുടെ കവാടം ഇതാകുന്നു [QE][QS2]നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും. [QE]
21. [QS]അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും; [QE][QS2]അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ. [QE][PBR]
22. [QS]ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ [QE][QS2]മൂലക്കല്ലായിത്തീർന്നിരിക്കുന്നു; [QE]
23. [QS]ഇത് യഹോവ ചെയ്തു; [QE][QS2]നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു. [QE]
24. [QS]ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; [QE][QS2]ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം. [QE][PBR]
25. [QS]യഹോവേ, ഞങ്ങളെ രക്ഷിക്കണമേ! [QE][QS2]യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ! [QE][PBR]
26. [QS]യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; [QE][QS2]യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു. [QE]
27. [QS]യഹോവ ആകുന്നു ദൈവം, [QE][QS2]അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു. [QE][QS]യാഗപീഠത്തിന്റെ കൊമ്പുകളിൽ [QE][QS2]യാഗമൃഗത്തെ ബന്ധിക്കുക. [QE][PBR]
28. [QS]അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു; [QE][QS2]അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു. [QE][PBR]
29. [QS]യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; [QE][QS2]അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 118 / 150
1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. 2 ഇസ്രായേല്യർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” 3 അഹരോൻഗൃഹം പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” 4 യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” 5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു; അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു. 6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും? 7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്. ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും. 8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. 9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്. 10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. 11 അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. 12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി, എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു. 13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി, എന്നാൽ യഹോവ എന്നെ സഹായിച്ചു. 14 യഹോവ എന്റെ ബലവും എന്റെ ഗീതവും* അഥവാ, പരിരക്ഷ ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. 15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു: “യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു! 2 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!” 17 ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്, യഹോവയുടെ പ്രവൃത്തികൾ വർണിക്കും. 18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു, എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല. 19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക; ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും. 20 യഹോവയുടെ കവാടം ഇതാകുന്നു നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും. 21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും; അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ. 22 ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു; 23 ഇത് യഹോവ ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു. 24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം. 25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ! യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ! 26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു. 27 യഹോവ ആകുന്നു ദൈവം, അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു. യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ ബന്ധിക്കുക. 28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു; അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു. 29 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 118 / 150
×

Alert

×

Malayalam Letters Keypad References