1. {א ആലേഫ് } [QS]യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്, [QE][QS2]നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവർ അനുഗൃഹീതർ. [QE]
2. [QS]സമ്പൂർണഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുകയും [QE][QS2]അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ— [QE]
3. [QS]അവർ അനീതി പ്രവർത്തിക്കാതെ [QE][QS2]അവിടത്തെ വഴികൾതന്നെ പിൻതുടരുന്നു. [QE]
4. [QS]അവിടത്തെ പ്രമാണങ്ങൾ ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതിന് [QE][QS2]അവിടന്ന് അവ കൽപ്പിച്ചിരിക്കുന്നു. [QE]
5. [QS]ഹാ, അങ്ങയുടെ ഉത്തരവുകൾ പാലിക്കുന്നതിൽ [QE][QS2]എനിക്കു സ്ഥിരതപുലർത്താൻ കഴിഞ്ഞെങ്കിൽ! [QE]
6. [QS]എന്നാൽ ഞാൻ ലജ്ജിച്ചുപോകുകയില്ല, [QE][QS2]അവിടത്തെ കൽപ്പനകളെല്ലാം ഞാൻ പ്രമാണിക്കുന്നല്ലോ. [QE]
7. [QS]ഞാൻ അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ അഭ്യസിച്ചിട്ട് [QE][QS2]ഹൃദയപരമാർഥതയോടെ അങ്ങയെ പുകഴ്ത്തും. [QE]
8. [QS]ഞാൻ അങ്ങയുടെ ഉത്തരവുകൾ പാലിക്കും; [QE][QS2]എന്നെ നിശ്ശേഷം ഉപേക്ഷിച്ചുകളയരുതേ. [QE]
9. {ב ബേത്ത് } [QS]ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ? [QE][QS2]അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ. [QE]
10. [QS]ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു; [QE][QS2]അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ. [QE]
11. [QS]അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ, [QE][QS2]അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. [QE]
12. [QS]യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു [QE][QS2]അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. [QE]
13. [QS]തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം [QE][QS2]ഞാൻ എന്റെ അധരങ്ങളാൽ വർണിക്കുന്നു. [QE]
14. [QS]മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ [QE][QS2]ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടരുന്നതിൽ ആനന്ദിക്കുന്നു. [QE]
15. [QS]അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും [QE][QS2]അവിടത്തെ മാർഗങ്ങളിൽ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യുന്നു. [QE]
16. [QS]അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു; [QE][QS2]അവിടത്തെ വചനം ഞാനൊരിക്കലും നിരസിക്കുകയില്ല. [QE]
17. {ג ഗീമെൽ } [QS]ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന് [QE][QS2]ഈ ദാസന്റെമേൽ ദയകാണിക്കണമേ. [QE]
18. [QS]അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന് [QE][QS2]അടിയന്റെ കണ്ണുകളെ തുറക്കണമേ. [QE]
19. [QS]ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്; [QE][QS2]അവിടത്തെ കൽപ്പനകൾ എന്നിൽനിന്നു മറച്ചുവെക്കരുതേ. [QE]
20. [QS]അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം [QE][QS2]എന്റെ പ്രാണൻ ക്ഷയിച്ചുപോകുന്നു. [QE]
21. [QS]അവിടത്തെ കൽപ്പനകൾ അനുസരിക്കാൻ കൂട്ടാക്കാത്ത [QE][QS2]ശപിക്കപ്പെട്ട ധിക്കാരികളെ അങ്ങു ശകാരിക്കുന്നു. [QE]
22. [QS]നിന്ദയും വെറുപ്പും എന്നിൽനിന്നകറ്റണമേ [QE][QS2]ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടല്ലോ. [QE]
23. [QS]ഭരണാധികാരികൾ ഒന്നിച്ചിരുന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തുന്നു, [QE][QS2]എങ്കിലും അങ്ങയുടെ ദാസൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും. [QE]
24. [QS]അവിടത്തെ നിയമവ്യവസ്ഥകൾ എന്റെ ആനന്ദമാണ്; [QE][QS2]അവയാണെന്റെ ഉപദേഷ്ടാക്കളും. [QE]
25. {ד ദാലെത്ത് } [QS]ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു; [QE][QS2]അവിടത്തെ വചനത്താൽ എന്നെ ഉത്തേജിപ്പിക്കണമേ. [QE]
26. [QS]എന്റെ പദ്ധതികൾ ഞാൻ അവിടത്തെ അറിയിച്ചു, അപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; [QE][QS2]അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. [QE]
27. [QS]അവിടത്തെ പ്രമാണങ്ങളുടെ അർഥം എനിക്കു മനസ്സിലാക്കിത്തരണമേ, [QE][QS2]അങ്ങനെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും. [QE]
28. [QS]എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു; [QE][QS2]അവിടത്തെ വചനത്താൽ എന്നെ ശക്തിപ്പെടുത്തണമേ. [QE]
29. [QS]വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ; [QE][QS2]കരുണയാൽ അവിടത്തെ ന്യായപ്രമാണം എന്നെ പഠിപ്പിക്കണമേ. [QE]
30. [QS]വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു; [QE][QS2]ഞാൻ അവിടത്തെ നിയമങ്ങൾ എന്റെമുമ്പിൽ വെച്ചിരിക്കുന്നു. [QE]
31. [QS]യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു, [QE][QS2]എന്നെ ലജ്ജിപ്പിക്കാൻ അനുവദിക്കരുതേ. [QE]
32. [QS]ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു, [QE][QS2]കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ. [QE]
33. {ה ഹേ } [QS]യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ, [QE][QS2]അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും.[† അഥവാ, അതിന്റെ പ്രതിഫലം ലഭിക്കുന്നതുവരെ പിൻതുടരുക. ] [QE]
34. [QS]അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും [QE][QS2]അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ. [QE]
35. [QS]അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ, [QE][QS2]കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു. [QE]
36. [QS]അന്യായമായ ആദായത്തിലേക്കല്ല, [QE][QS2]അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ. [QE]
37. [QS]വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ; [QE][QS2]തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. [QE]
38. [QS]അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ, [QE][QS2]അപ്പോൾ ജനം അങ്ങയെ ആദരിക്കും [QE]
39. [QS]ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ, [QE][QS2]അവിടത്തെ നിയമങ്ങൾ നല്ലവയാണല്ലോ [QE]
40. [QS]ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു! [QE][QS2]അവിടത്തെ നീതിനിമിത്തം എന്റെ ജീവൻ സംരക്ഷിക്കണമേ. [QE]
41. {ו വൗ } [QS]യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എന്നിലേക്കു നൽകണമേ, [QE][QS2]അവിടത്തെ വാഗ്ദാനപ്രകാരമുള്ള രക്ഷയും; [QE]
42. [QS]അപ്പോൾ എന്നെ അപഹസിക്കുന്നവർക്ക് ഉത്തരംനൽകാനെനിക്കു കഴിയും, [QE][QS2]കാരണം അവിടത്തെ വചനത്തിൽ ഞാൻ ആശ്രയിക്കുന്നു. [QE]
43. [QS]സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ, [QE][QS2]കാരണം അവിടത്തെ നിയമങ്ങളിൽ ഞാൻ എന്റെ വിശ്വാസം അർപ്പിച്ചിരിക്കുന്നു. [QE]
44. [QS]അവിടത്തെ ന്യായപ്രമാണം ഞാൻ എപ്പോഴും അനുസരിക്കും, [QE][QS2]എന്നുമെന്നേക്കുംതന്നെ. [QE]
45. [QS]അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ, [QE][QS2]ഞാൻ സ്വാതന്ത്ര്യത്തോടെ ജീവിക്കും. [QE]
46. [QS]അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ രാജാക്കന്മാരുടെമുമ്പാകെ പ്രസ്താവിക്കും [QE][QS2]ഞാൻ ലജ്ജിതനാകുകയില്ല, [QE]
47. [QS]അവിടത്തെ കൽപ്പനകൾ ഞാൻ ഇഷ്ടപ്പെടുന്നു [QE][QS2]അതുകൊണ്ട് ഞാൻ അതിൽ ആനന്ദിക്കും. [QE]
48. [QS]എനിക്കു പ്രിയമായ കൽപ്പനകൾക്കായി ഞാൻ എന്റെ കൈകൾ ഉയർത്തുന്നു, [QE][QS2]അങ്ങനെ ഞാൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും. [QE]
49. {ז സയിൻ } [QS]അടിയനോടുള്ള അവിടത്തെ വചനം ഓർക്കണമേ, [QE][QS2]കാരണം അവിടന്നെനിക്കു പ്രത്യാശ നൽകിയിരിക്കുന്നല്ലോ. [QE]
50. [QS]അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു; [QE][QS2]എന്റെ കഷ്ടതയിൽ അതാണ് എന്റെ ആശ്വാസം. [QE]
51. [QS]അഹങ്കാരികൾ യാതൊരു വാഗ്സംയമനവുമില്ലാതെ എന്നെ പരിഹസിക്കുന്നു, [QE][QS2]എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് വ്യതിചലിക്കുന്നില്ല. [QE]
52. [QS]യഹോവേ, അവിടത്തെ പുരാതന നിയമങ്ങൾ ഞാൻ ഓർക്കുന്നു, [QE][QS2]ഞാൻ അതിൽ ആശ്വാസം കണ്ടെത്തുന്നു. [QE]
53. [QS]ദുഷ്ടർ അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്നതുനിമിത്തം, [QE][QS2]എനിക്ക് അവരോടുള്ള രോഷം ജ്വലിക്കുന്നു. [QE]
54. [QS]ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ [QE][QS2]അവിടത്തെ ഉത്തരവുകൾ എന്റെ സംഗീതത്തിന്റെ പ്രമേയമാക്കുന്നു. [QE]
55. [QS]യഹോവേ, രാത്രികാലങ്ങളിൽ ഞാൻ തിരുനാമം സ്മരിക്കുന്നു [QE][QS2]അവിടത്തെ ന്യായപ്രമാണം ഞാൻ കാത്തുപാലിക്കുന്നു, [QE]
56. [QS]ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു; [QE][QS2]അതെന്റെ ജീവിതചര്യതന്നെ ആയിരിക്കുന്നു. [QE]
57. {ח ഹേത്ത് } [QS]യഹോവേ, അവിടന്നാണ് എന്റെ ഓഹരി; [QE][QS2]അങ്ങയുടെ വചനങ്ങൾ അനുസരിക്കാമെന്നു ഞാൻ പ്രതിജ്ഞചെയ്തിരിക്കുന്നു. [QE]
58. [QS]പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു; [QE][QS2]അവിടത്തെ വാഗ്ദാനപ്രകാരം എന്നോടു കൃപാലുവായിരിക്കണമേ. [QE]
59. [QS]ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു [QE][QS2]എന്റെ കാലടികൾ അവിടത്തെ നിയമവ്യവസ്ഥകളിലേക്കു തിരിച്ചിരിക്കുന്നു. [QE]
60. [QS]അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ [QE][QS2]അനുസരിക്കാൻ ഞാൻ തിടുക്കംകൂട്ടുന്നു. [QE]
61. [QS]ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും, [QE][QS2]അവിടത്തെ ന്യായപ്രമാണം ഞാൻ മറക്കുകയില്ല. [QE]
62. [QS]അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം [QE][QS2]അവിടത്തേക്ക് നന്ദികരേറ്റാൻ അർധരാത്രിയിൽ ഞാൻ എഴുന്നേൽക്കുന്നു. [QE]
63. [QS]അവിടത്തെ ഭയപ്പെടുന്ന എല്ലാവർക്കും, [QE][QS2]അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും ഞാൻ ഒരു സുഹൃത്താണ്. [QE]
64. [QS]യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ ഈ ഭൂമി നിറഞ്ഞിരിക്കുന്നു; [QE][QS2]അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. [QE]
65. {ט തേത്ത് } [QS]യഹോവേ, അവിടത്തെ വാഗ്ദാനപ്രകാരം [QE][QS2]അടിയനു നന്മചെയ്യണമേ. [QE]
66. [QS]ഞാൻ അവിടത്തെ കൽപ്പനകൾ വിശ്വസിക്കുന്നതുകൊണ്ട്, [QE][QS2]നല്ല പരിജ്ഞാനവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ. [QE]
67. [QS]കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു, [QE][QS2]എന്നാൽ ഇപ്പോൾ ഞാൻ അവിടത്തെ വചനം അനുസരിക്കുന്നു. [QE]
68. [QS]അവിടന്നു നല്ലവനും അവിടത്തെ പ്രവൃത്തികൾ നല്ലതും ആകുന്നു; [QE][QS2]അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. [QE]
69. [QS]നിഗളികൾ എന്നെപ്പറ്റി വ്യാജം പറഞ്ഞുണ്ടാക്കി, [QE][QS2]എന്നാൽ ഞാൻ പൂർണഹൃദയത്തോടെ അവിടത്തെ പ്രമാണങ്ങൾ അനുഷ്ഠിക്കുന്നു. [QE]
70. [QS]അവരുടെ ഹൃദയം വികാരരഹിതവും കഠിനവും ആയിരിക്കുന്നു, [QE][QS2]എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു. [QE]
71. [QS]ഞാൻ കഷ്ടതയിൽ ആയതു നന്നായി [QE][QS2]അതിനാൽ എനിക്ക് അവിടത്തെ ഉത്തരവുകൾ പഠിക്കാൻ കഴിയുന്നല്ലോ. [QE]
72. [QS]ആയിരമായിരം വെള്ളി, സ്വർണം എന്നീ നാണയങ്ങളെക്കാൾ [QE][QS2]തിരുവായിൽനിന്നുള്ള ന്യായപ്രമാണം എനിക്ക് അധികം വിലയേറിയത്. [QE]
73. {י യോദ് } [QS]തിരുക്കരങ്ങൾ എന്നെ നിർമിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; [QE][QS2]അവിടത്തെ കൽപ്പനകൾ അഭ്യസിക്കാൻ എനിക്കു വിവേകം നൽകണമേ. [QE]
74. [QS]അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ ആനന്ദിക്കട്ടെ, [QE][QS2]കാരണം ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശവെച്ചിരിക്കുന്നു. [QE]
75. [QS]യഹോവേ, അവിടത്തെ നിയമങ്ങൾ നീതിനിഷ്ഠമായവയാണെന്ന് എനിക്കറിയാം, [QE][QS2]അവിടത്തെ വിശ്വസ്തതനിമിത്തമാണ് അങ്ങ് എന്നെ കഷ്ടപ്പെടുത്തിയതെന്നും എനിക്കറിയാം. [QE]
76. [QS]അടിയനോടുള്ള അവിടത്തെ വാഗ്ദാനപ്രകാരം, [QE][QS2]അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് ആശ്വാസമായിരിക്കട്ടെ. [QE]
77. [QS]ഞാൻ ജീവിച്ചിരിക്കേണ്ടതിന് അവിടത്തെ മനസ്സലിവ് എന്റെമേൽ പകരണമേ, [QE][QS2]കാരണം അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. [QE]
78. [QS]അഹങ്കാരികൾ കാരണംകൂടാതെ എന്റെമേൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാൽ ലജ്ജിതരായിത്തീരട്ടെ; [QE][QS2]എന്നാൽ ഞാൻ അവിടത്തെ പ്രമാണങ്ങൾ ധ്യാനിക്കും. [QE]
79. [QS]അങ്ങയെ ഭയപ്പെടുന്നവർ എന്റെ അടുക്കലേക്കു വരട്ടെ, [QE][QS2]അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കുന്നവരും എന്റെ അടുക്കൽ വരട്ടെ. [QE]
80. [QS]നിഷ്കളങ്കഹൃദയത്തോടെ ഞാൻ അവിടത്തെ ഉത്തരവുകൾ പാലിക്കട്ടെ, [QE][QS2]അതുമൂലം ഞാൻ ലജ്ജിതനാകാതിരിക്കട്ടെ. [QE]
81. {כ കഫ് } [QS]എന്റെ പ്രാണൻ അവിടത്തെ രക്ഷയ്ക്കായുള്ള വാഞ്ഛയാൽ ക്ഷീണിച്ചിരിക്കുന്നു, [QE][QS2]എങ്കിലും ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു. [QE]
82. [QS]എന്റെ കണ്ണുകൾ അവിടത്തെ വാഗ്ദത്തങ്ങളെ കാത്തു തളരുന്നു; [QE][QS2]“അവിടന്ന് എപ്പോഴാണ് എന്നെയൊന്ന് ആശ്വസിപ്പിക്കുന്നത്,” എന്നു ഞാൻ ചോദിക്കുന്നു. [QE]
83. [QS]പുകയത്തുവെച്ചിരിക്കുന്ന വീഞ്ഞുതുരുത്തിപോലെ ആയിരിക്കുന്നെങ്കിലും, [QE][QS2]അവിടത്തെ ഉത്തരവുകൾ ഞാൻ വിസ്മരിക്കുന്നില്ല. [QE]
84. [QS]എത്രകാലം അടിയൻ കാത്തിരിക്കണം? [QE][QS2]എന്റെ പീഡകരെ എന്നാണ് അങ്ങ് ശിക്ഷിക്കുന്നത്? [QE]
85. [QS]അവിടത്തെ ന്യായപ്രമാണം പാലിക്കാത്ത [QE][QS2]അഹങ്കാരികൾ എനിക്കുവേണ്ടി ചതിക്കുഴികളൊരുക്കിയിരിക്കുന്നു. [QE]
86. [QS]അവിടത്തെ കൽപ്പനകളെല്ലാം വിശ്വാസയോഗ്യമാകുന്നു; [QE][QS2]കാരണംകൂടാതെ മനുഷ്യർ എന്നെ പീഡിപ്പിക്കുന്നതിനാൽ എന്നെ സഹായിക്കണമേ. [QE]
87. [QS]അവർ എന്നെ ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു, [QE][QS2]എന്നിട്ടും അടിയൻ അവിടത്തെ പ്രമാണങ്ങൾ ഉപേക്ഷിച്ചിട്ടില്ല. [QE]
88. [QS]അവിടത്തെ അചഞ്ചലസ്നേഹത്തിൽ എന്നെ പരിരക്ഷിക്കണമേ, [QE][QS2]ഞാൻ അങ്ങയുടെ തിരുമൊഴികളാകുന്ന നിയമവ്യവസ്ഥകൾ പാലിക്കും. [QE]
89. {ל ലാമെദ് } [QS]യഹോവേ, അവിടത്തെ വചനം ശാശ്വതമാകുന്നു; [QE][QS2]അതു സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു. [QE]
90. [QS]അങ്ങയുടെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു; [QE][QS2]അവിടന്ന് ഭൂമി സ്ഥാപിച്ചു, അത് ഉറച്ചുനിൽക്കുന്നു. [QE]
91. [QS]അവിടത്തെ നിയമങ്ങൾ ഇന്നുവരെ സ്ഥിരമായി നിലനിൽക്കുന്നു, [QE][QS2]കാരണം സകലസൃഷ്ടികളും അവിടത്തെ സേവകരല്ലോ. [QE]
92. [QS]അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദമായിരുന്നില്ലെങ്കിൽ, [QE][QS2]എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. [QE]
93. [QS]അവിടത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല, [QE][QS2]കാരണം അവയാലാണ് അവിടന്ന് എന്റെ ജീവൻ സംരക്ഷിച്ചിരിക്കുന്നത്. [QE]
94. [QS]എന്നെ രക്ഷിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണല്ലോ; [QE][QS2]അവിടത്തെ പ്രമാണങ്ങളാണല്ലോ ഞാൻ അന്വേഷിച്ചിട്ടുള്ളത്. [QE]
95. [QS]എന്നെ ഇല്ലായ്മചെയ്യാൻ ദുഷ്ടർ പതിയിരിക്കുന്നു, [QE][QS2]എന്നാൽ അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ ആലോചിച്ചുകൊണ്ടിരിക്കും. [QE]
96. [QS]സകലപൂർണതയ്ക്കും ഒരു പരിമിതിയുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു, [QE][QS2]എന്നാൽ അവിടത്തെ കൽപ്പനകൾ അതിവിശാലമാണ്. [QE]
97. {מ മേം } [QS]ഹാ, അവിടത്തെ ന്യായപ്രമാണം ഞാൻ എത്രത്തോളം സ്നേഹിക്കുന്നു! [QE][QS2]ദിവസംമുഴുവനും ഞാൻ അത് ധ്യാനിക്കുന്നു. [QE]
98. [QS]അവിടത്തെ കൽപ്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാളധികം ജ്ഞാനിയാക്കിത്തീർക്കുന്നു; [QE][QS2]അവ എപ്പോഴും എനിക്ക് വഴികാട്ടിയായിരിക്കുന്നു. [QE]
99. [QS]അവിടത്തെ നിയമവ്യവസ്ഥകൾ ധ്യാനിക്കുന്നതുകൊണ്ട്, [QE][QS2]എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും അധികം ഉൾക്കാഴ്ച എനിക്കുണ്ട്. [QE]
100. [QS]അവിടത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നതിനാൽ, [QE][QS2]വയോധികരെക്കാളും വിവേകം എനിക്കുണ്ട്. [QE]
101. [QS]തിരുവചനം പാലിക്കേണ്ടതിനുവേണ്ടി, [QE][QS2]ഞാൻ എന്റെ പാതകളെ സകലദുർമാർഗങ്ങളിൽനിന്നും അകറ്റിയിരിക്കുന്നു. [QE]
102. [QS]അവിടത്തെ നിയമങ്ങളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല, [QE][QS2]അങ്ങുതന്നെയാണല്ലോ എന്നെ അഭ്യസിപ്പിച്ചത്. [QE]
103. [QS]തിരുവചനം എന്റെ നാവിന് എത്ര മധുരം! [QE][QS2]അവ എന്റെ വായ്ക്ക് തേനിനെക്കാൾ മാധുര്യമേറിയത്. [QE]
104. [QS]അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു; [QE][QS2]അതിനാൽ സകലവ്യാജവഴികളും ഞാൻ വെറുക്കുന്നു. [QE]
105. {נ നുൻ } [QS]അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും, [QE][QS2]എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. [QE]
106. [QS]അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്, [QE][QS2]ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. [QE]
107. [QS]ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു; [QE][QS2]യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ. [QE]
108. [QS]യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്, [QE][QS2]അവിടത്തെ നിയമങ്ങൾ എന്നെ അഭ്യസിപ്പിക്കണമേ. [QE]
109. [QS]എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്, [QE][QS2]എന്നാലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുകയില്ല. [QE]
110. [QS]ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു, [QE][QS2]എങ്കിലും ഞാൻ അവിടത്തെ പ്രമാണങ്ങളിൽനിന്നും അകന്നുമാറിയിട്ടില്ല. [QE]
111. [QS]അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്; [QE][QS2]അവതന്നെയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം. [QE]
112. [QS]അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ [QE][QS2]ഞാൻ എന്റെ ഹൃദയം സജ്ജമാക്കിയിരിക്കുന്നു. [QE]
113. {ס സാമെക് } [QS]ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു, [QE][QS2]എന്നാൽ, അവിടത്തെ ന്യായപ്രമാണത്തെ ഞാൻ സ്നേഹിക്കുന്നു. [QE]
114. [QS]അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു; [QE][QS2]ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു. [QE]
115. [QS]അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകന്നുപോകൂ, [QE][QS2]ഞാൻ എന്റെ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കട്ടെ! [QE]
116. [QS]അവിടത്തെ വാഗ്ദാനപ്രകാരം എന്നെ നിലനിർത്തണമേ, അപ്പോൾ ഞാൻ ജീവിക്കും; [QE][QS2]എന്റെ പ്രതീക്ഷകൾ തകർത്തുകളയരുതേ. [QE]
117. [QS]എന്നെ താങ്ങിനിർത്തണമേ, അങ്ങനെ ഞാൻ വിടുവിക്കപ്പെടും; [QE][QS2]അവിടത്തെ ഉത്തരവുകൾക്ക് ഞാൻ അതീവപരിഗണനനൽകും. [QE]
118. [QS]അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു, [QE][QS2]കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ. [QE]
119. [QS]ഭൂമിയിലെ സകലദുഷ്ടതയും അങ്ങ് ലോഹക്കിട്ടംപോലെ ഉപേക്ഷിക്കുന്നു; [QE][QS2]അതിനാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥകളെ പ്രണയിക്കുന്നു. [QE]
120. [QS]അങ്ങയോടുള്ള ഭയംനിമിത്തം എന്റെ ശരീരം വിറകൊള്ളുന്നു; [QE][QS2]അവിടത്തെ നിയമങ്ങൾക്കുമുന്നിൽ ഞാൻ ഭയാദരവോടെ നിൽക്കുന്നു. [QE]
121. {ע അയിൻ } [QS]നീതിനിഷ്ഠവും ന്യായമായതും ഞാൻ പ്രവർത്തിച്ചിരിക്കുന്നു; [QE][QS2]എന്റെ പീഡകരുടെ കൈയിലേക്ക് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ. [QE]
122. [QS]അടിയന്റെ നന്മ അവിടന്ന് ഉറപ്പാക്കണമേ; [QE][QS2]അഹങ്കാരികൾ എന്നെ അടിച്ചമർത്താൻ അനുവദിക്കരുതേ. [QE]
123. [QS]അങ്ങയുടെ രക്ഷയ്ക്കായി, അവിടത്തെ നീതിനിഷ്ഠമായ വാഗ്ദാനത്തിനായി കാത്തിരുന്ന്, [QE][QS2]എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു. [QE]
124. [QS]അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി അടിയനോട് ഇടപെടണമേ, [QE][QS2]അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. [QE]
125. [QS]ഞാൻ അവിടത്തെ ദാസനാകുന്നു; [QE][QS2]അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കാനുള്ള വിവേകം എനിക്കു നൽകിയാലും. [QE]
126. [QS]യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം, [QE][QS2]അവിടത്തെ ന്യായപ്രമാണം ലംഘിക്കപ്പെട്ടിരിക്കുന്നു. [QE]
127. [QS]അതുകൊണ്ട് അങ്ങയുടെ കൽപ്പനകൾ [QE][QS2]സ്വർണത്തെക്കാളും തങ്കത്തെക്കാളും ഞാൻ ഇഷ്ടപ്പെടുന്നു, [QE]
128. [QS]അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു, [QE][QS2]എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു. [QE]
129. {פ പേ } [QS]അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം; [QE][QS2]ആയതിനാൽ ഞാൻ അവ അനുസരിക്കുന്നു. [QE]
130. [QS]അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു; [QE][QS2]ഇതു ലളിതമാനസരെ പ്രബുദ്ധരാക്കുന്നു. [QE]
131. [QS]അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ, [QE][QS2]ഞാൻ വായ് തുറക്കുകയും കിതയ്ക്കുകയുംചെയ്യുന്നു. [QE]
132. [QS]തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ, [QE][QS2]എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ. [QE]
133. [QS]തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ; [QE][QS2]ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ. [QE]
134. [QS]മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ, [QE][QS2]അപ്പോൾ ഞാൻ അവിടത്തെ പ്രമാണങ്ങൾ പ്രാവർത്തികമാക്കും. [QE]
135. [QS]അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച് [QE][QS2]അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. [QE]
136. [QS]ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ, [QE][QS2]എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു. [QE]
137. {צ സാദെ } [QS]യഹോവേ, അവിടന്നു നീതിമാൻ ആകുന്നു, [QE][QS2]അവിടത്തെ നിയമങ്ങളും നീതിയുക്തമായവ. [QE]
138. [QS]അവിടന്നു നടപ്പാക്കിയ നിയമവ്യവസ്ഥകൾ നീതിയുള്ളവ; [QE][QS2]അവ പൂർണമായും വിശ്വാസയോഗ്യമാകുന്നു. [QE]
139. [QS]എന്റെ ശത്രുക്കൾ തിരുവചനം തിരസ്കരിക്കുന്നതുകൊണ്ട്, [QE][QS2]എന്റെ തീക്ഷ്ണത എന്നെ ദഹിപ്പിക്കുന്നു. [QE]
140. [QS]അവിടത്തെ വാഗ്ദാനങ്ങൾ സ്‌ഫുടംചെയ്തവയാണ്, [QE][QS2]അതിനാൽ അങ്ങയുടെ ദാസൻ അവ സ്നേഹിക്കുന്നു. [QE]
141. [QS]ഞാൻ വിനയാന്വിതനും നിന്ദിതനുമെങ്കിലും, [QE][QS2]അവിടത്തെ പ്രമാണങ്ങളൊന്നും ഞാൻ മറക്കുന്നില്ല. [QE]
142. [QS]അവിടത്തെ നീതി ശാശ്വതവും [QE][QS2]ന്യായപ്രമാണം സത്യവും ആകുന്നു. [QE]
143. [QS]കഷ്ടതയും വിപത്തും എന്നെ പിടികൂടിയിരിക്കുന്നു, [QE][QS2]എന്നാൽ അവിടത്തെ കൽപ്പനകൾ എനിക്ക് ആനന്ദം പകരുന്നു. [QE]
144. [QS]അവിടത്തെ നിയമവ്യവസ്ഥകൾ എപ്പോഴും നീതിയുക്തമായവ; [QE][QS2]ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം നൽകണമേ. [QE]
145. {ק കോഫ് } [QS]യഹോവേ, പൂർണഹൃദയത്തോടെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരമരുളണമേ, [QE][QS2]ഞാൻ അവിടത്തെ ഉത്തരവുകൾ പ്രമാണിക്കും. [QE]
146. [QS]ഞാൻ അങ്ങയോടു നിലവിളിക്കുന്നു; എന്നെ രക്ഷിക്കണമേ, [QE][QS2]ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കും. [QE]
147. [QS]ഞാൻ സൂര്യോദയത്തിനുമുൻപേ ഉണർന്ന്, സഹായത്തിനായി യാചിക്കുന്നു; [QE][QS2]ഞാൻ എന്റെ പ്രത്യാശ തിരുവചനത്തിൽ അർപ്പിക്കുന്നു. [QE]
148. [QS]ഞാൻ അവിടത്തെ വാഗ്ദാനങ്ങൾ ധ്യാനിക്കേണ്ടതിന്, [QE][QS2]രാത്രിയാമങ്ങളിൽ എന്റെ കണ്ണുകൾ തുറന്നുവെച്ചിരിക്കുന്നു. [QE]
149. [QS]യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശബ്ദം കേൾക്കണമേ; [QE][QS2]അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. [QE]
150. [QS]ദുഷ്ടത മെനയുന്നവർ എന്റെ അടുത്ത് എത്തിയിരിക്കുന്നു [QE][QS2]എന്നാൽ അവർ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് അകലെയാണ്. [QE]
151. [QS]എന്നിട്ടും യഹോവേ, അവിടന്ന് എനിക്കു സമീപസ്ഥനാണ്, [QE][QS2]അവിടത്തെ കൽപ്പനകളെല്ലാം സത്യംതന്നെ. [QE]
152. [QS]അവിടത്തെ നിയമവ്യവസ്ഥകൾ അങ്ങു ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു എന്ന് [QE][QS2]വളരെക്കാലം മുൻപുതന്നെ ഞാൻ ഗ്രഹിച്ചിരിക്കുന്നു. [QE]
153. {ר രേശ് } [QS]എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ, [QE][QS2]കാരണം അവിടത്തെ ന്യായപ്രമാണം ഞാൻ വിസ്മരിച്ചിട്ടില്ലല്ലോ. [QE]
154. [QS]എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; [QE][QS2]അവിടത്തെ വാഗ്ദാനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ. [QE]
155. [QS]രക്ഷ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, [QE][QS2]കാരണം അവർ അവിടത്തെ ഉത്തരവുകൾ അന്വേഷിക്കുന്നില്ല. [QE]
156. [QS]യഹോവേ, അവിടത്തെ ആർദ്രകരുണ വളരെ വിപുലമാണ്; [QE][QS2]അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. [QE]
157. [QS]എന്നെ ദ്രോഹിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാണ്, [QE][QS2]എന്നാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥയിൽനിന്നു തെല്ലും വ്യതിചലിച്ചിട്ടില്ല. [QE]
158. [QS]ഞാൻ വിശ്വാസഘാതകരെ നിന്ദയോടെ വീക്ഷിക്കുന്നു, [QE][QS2]കാരണം അവർ അവിടത്തെ വചനം അംഗീകരിക്കുന്നില്ലല്ലോ. [QE]
159. [QS]അവിടത്തെ പ്രമാണങ്ങൾ ഞാൻ എത്രമേൽ സ്നേഹിക്കുന്നുവെന്നു നോക്കുക; [QE][QS2]യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. [QE]
160. [QS]അവിടത്തെ വചനങ്ങളെല്ലാം സത്യമാകുന്നു; [QE][QS2]അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങളെല്ലാം നിത്യമാണ്. [QE]
161. {ש സിനും ശീനും } [QS]ഭരണാധിപർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു, [QE][QS2]എങ്കിലും എന്റെ ഹൃദയം അങ്ങയുടെ വചനത്തിൽ വിറകൊള്ളുന്നു. [QE]
162. [QS]വലിയ കൊള്ളമുതൽ കണ്ടുകിട്ടിയവരെപ്പോലെ [QE][QS2]ഞാൻ അങ്ങയുടെ വാഗ്ദാനങ്ങളിൽ ആനന്ദിക്കുന്നു. [QE]
163. [QS]കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു [QE][QS2]എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു. [QE]
164. [QS]അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം [QE][QS2]ഞാൻ പ്രതിദിനം ഏഴുതവണ അങ്ങയെ വാഴ്ത്തുന്നു. [QE]
165. [QS]അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്, [QE][QS2]അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല. [QE]
166. [QS]യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു, [QE][QS2]ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു. [QE]
167. [QS]അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ, [QE][QS2]ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു. [QE]
168. [QS]ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു, [QE][QS2]കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്. [QE]
169. {ת തൗ } [QS]യഹോവേ, എന്റെ നിലവിളി തിരുമുമ്പാകെ എത്തുമാറാകട്ടെ; [QE][QS2]അവിടത്തെ വചനപ്രകാരം എനിക്കു വിവേകം നൽകണമേ. [QE]
170. [QS]എന്റെ യാചന തിരുമുമ്പിൽ എത്തുമാറാകട്ടെ; [QE][QS2]അവിടത്തെ വാഗ്ദത്തമനുസരിച്ച് എന്നെ വിടുവിക്കണമേ. [QE]
171. [QS]അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കുന്നതുകൊണ്ട്, [QE][QS2]എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. [QE]
172. [QS]അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്, [QE][QS2]എന്റെ നാവ് അവിടത്തെ വചനത്തെപ്പറ്റി ആലപിക്കട്ടെ. [QE]
173. [QS]ഞാൻ അവിടത്തെ പ്രമാണങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്, [QE][QS2]അവിടത്തെ കരം എനിക്കു സഹായമായിരിക്കട്ടെ. [QE]
174. [QS]യഹോവേ, അവിടത്തെ രക്ഷയ്ക്കായി ഞാൻ വാഞ്ഛിക്കുന്നു, [QE][QS2]അവിടത്തെ ന്യായപ്രമാണം എനിക്ക് ആനന്ദമേകുന്നു. [QE]
175. [QS]ഞാൻ ജീവിച്ചിരുന്ന് അവിടത്തെ വാഴ്ത്തട്ടെ, [QE][QS2]അവിടത്തെ നിയമങ്ങൾ എന്നെ നിലനിർത്തട്ടെ. [QE]
176. [QS]കൂട്ടംവിട്ടലയുന്ന ഒരു ആടിനെപ്പോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു. [QE][QS2]അടിയനെ തേടി വരണമേ, [QE][QS2]അവിടത്തെ കൽപ്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ. [QE]