സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു; [QE][QS2]വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു. [QE]
2. [QS]എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു; [QE][QS2]അവർ അധരങ്ങളിൽ മുഖസ്തുതിയും [QE][QS2]ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു. [QE][PBR]
3. [QS]മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും [QE][QS2]അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ— [QE]
4. [QS]അവർ പറയുന്നു, [QE][QS2]“ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും; [QE][QS]ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ— [QE][QS2]ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?” [QE][PBR]
5. [QS]“പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം, [QE][QS2]ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][QS2]“അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.” [QE]
6. [QS]യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു, [QE][QS2]കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി, [QE][QS2]ശുദ്ധിചെയ്ത വെള്ളിപോലെയാണ്. [QE][PBR]
7. [QS]യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും [QE][QS2]ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും, [QE]
8. [QS]മനുഷ്യർക്കിടയിൽ നിന്ദ്യമായവ ആദരിക്കപ്പെടുമ്പോൾ [QE][QS2]ദുഷ്ടർ എല്ലായിടത്തും സ്വതന്ത്രരായി വിഹരിക്കുന്നു. [QE]സംഗീതസംവിധായകന്.[* സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 12 / 150
1 യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു; വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു. 2 എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു; അവർ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു. 3 മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ— 4 അവർ പറയുന്നു, “ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ— ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?” 5 “പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം, ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.” 6 യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു, കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി, ശുദ്ധിചെയ്ത വെള്ളിപോലെയാണ്. 7 യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും, 8 മനുഷ്യർക്കിടയിൽ നിന്ദ്യമായവ ആദരിക്കപ്പെടുമ്പോൾ ദുഷ്ടർ എല്ലായിടത്തും സ്വതന്ത്രരായി വിഹരിക്കുന്നു. സംഗീതസംവിധായകന്.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 12 / 150
×

Alert

×

Malayalam Letters Keypad References