സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]“നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,” [QE][QS2]എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു. [QE]
2. [QS]ജെറുശലേമേ, ഞങ്ങളുടെ കാലുകൾ [QE][QS2]നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു. [QE][PBR]
3. [QS]ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം; [QE][QS2]അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു. [QE]
4. [QS]അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു— [QE][QS2]യഹോവയുടെ ഗോത്രങ്ങൾ— [QE][QS]ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി [QE][QS2]യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ. [QE]
5. [QS]അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു; [QE][QS2]ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ. [QE][PBR]
6. [QS]ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക: [QE][QS2]“ഈ പട്ടണത്തെ[* മൂ.ഭാ. അവളെ ] സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. [† അഥവാ, അഭിവൃദ്ധിപ്പെടട്ടെ ] [QE]
7. [QS]നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും [QE][QS2]അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.” [QE]
8. [QS]എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി, [QE][QS2]“നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും. [QE]
9. [QS]നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി [QE][QS2]ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 122 / 150
1 “നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,” എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു. 2 ജെറുശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു. 3 ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം; അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു. 4 അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു— യഹോവയുടെ ഗോത്രങ്ങൾ— ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ. 5 അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു; ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ. 6 ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക: “ഈ പട്ടണത്തെ* മൂ.ഭാ. അവളെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ. † അഥവാ, അഭിവൃദ്ധിപ്പെടട്ടെ 7 നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.” 8 എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി, “നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും. 9 നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 122 / 150
×

Alert

×

Malayalam Letters Keypad References