സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ— [QE][QS2]ഇസ്രായേല്യർ പറയട്ടെ— [QE]
2. [QS]മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ, [QE][QS2]യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ, [QE]
3. [QS]അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ [QE][QS2]അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; [QE]
4. [QS]പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, [QE][QS2]വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു, [QE]
5. [QS]ആർത്തിരമ്പുന്ന ജലപ്രവാഹം [QE][QS2]നമ്മെ തുടച്ചുനീക്കുമായിരുന്നു. [QE][PBR]
6. [QS]അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന, [QE][QS2]യഹോവ വാഴ്ത്തപ്പെട്ടവൻ. [QE]
7. [QS]വേട്ടക്കാരന്റെ കെണിയിൽനിന്ന് [QE][QS2]ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു; [QE][QS]ആ കെണി പൊട്ടിപ്പോയി, [QE][QS2]നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. [QE]
8. [QS]ആകാശവും ഭൂമിയും സൃഷ്ടിച്ച [QE][QS2]യഹോവയുടെ നാമത്തിലാണ് നമ്മുടെ സഹായം. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 124 / 150
1 യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ— ഇസ്രായേല്യർ പറയട്ടെ— 2 മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ, യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ, 3 അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; 4 പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു, 5 ആർത്തിരമ്പുന്ന ജലപ്രവാഹം നമ്മെ തുടച്ചുനീക്കുമായിരുന്നു. 6 അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന, യഹോവ വാഴ്ത്തപ്പെട്ടവൻ. 7 വേട്ടക്കാരന്റെ കെണിയിൽനിന്ന് ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു; ആ കെണി പൊട്ടിപ്പോയി, നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. 8 ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയുടെ നാമത്തിലാണ് നമ്മുടെ സഹായം.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 124 / 150
×

Alert

×

Malayalam Letters Keypad References