1. [QS]യഹോവയെ വാഴ്ത്തുക.[* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 3, 21 കാണുക. ] [QE][PBR] [QS]യഹോവയുടെ നാമത്തെ വാഴ്ത്തുക; [QE][QS2]യഹോവയുടെ ശുശ്രൂഷകരേ, അവിടത്തെ വാഴ്ത്തുക, [QE]
2. [QS]യഹോവയുടെ ആലയത്തിൽ— [QE][QS2]നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ—ശുശ്രൂഷിക്കുന്നവരേ, [QE]
3. [QS]യഹോവയെ വാഴ്ത്തുക, കാരണം യഹോവ നല്ലവൻ ആകുന്നു; [QE][QS2]തിരുനാമത്തിന് സ്തുതിഗീതം ആലപിക്കുക, അതു മനോഹരമല്ലോ. [QE]
4. [QS]യഹോവ യാക്കോബിനെ തനിക്കു സ്വന്തമായും [QE][QS2]ഇസ്രായേലിനെ തനിക്കു വിലപ്പെട്ട നിക്ഷേപമായും തെരഞ്ഞെടുത്തിരിക്കുന്നു. [QE][PBR]
5. [QS]യഹോവ ഉന്നതൻ ആകുന്നു എന്നും [QE][QS2]നമ്മുടെ കർത്താവ് സകലദേവന്മാരിലും ഔന്നത്യമുള്ളവനെന്നും ഞാൻ അറിയുന്നു. [QE]
6. [QS]ആകാശത്തിലും ഭൂമിയിലും [QE][QS2]സമുദ്രങ്ങളിലും അതിന്റെ എല്ലാ ആഴങ്ങളിലും [QE][QS2]യഹോവ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു. [QE]
7. [QS]അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു; [QE][QS2]മഴയോടൊപ്പം അവിടന്ന് മിന്നലിനെ അയയ്ക്കുന്നു [QE][QS2]അവിടത്തെ കലവറകളിൽനിന്ന് കാറ്റിനെ സ്വതന്ത്രമാക്കുന്നു. [QE][PBR]
8. [QS]അവിടന്ന് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഉന്മൂലനംചെയ്തു, [QE][QS2]മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെത്തന്നെ. [QE]
9. [QS]ഈജിപ്റ്റുദേശമേ, അവിടന്ന് തന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മധ്യത്തിൽ അയച്ചില്ലയോ, [QE][QS2]ഫറവോന്റെയും അദ്ദേഹത്തിന്റെ സേവകവൃന്ദത്തിനും എതിരേതന്നെ. [QE]
10. [QS]അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും [QE][QS2]ശക്തരായ രാജാക്കന്മാരെ സംഹരിക്കുകയും ചെയ്തു— [QE]
11. [QS]അമോര്യരുടെ രാജാവായ സീഹോനെയും [QE][QS2]ബാശാൻരാജാവായ ഓഗിനെയും [QE][QS2]കനാനിലെ എല്ലാ രാജാക്കന്മാരെയുംതന്നെ— [QE]
12. [QS]അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി, [QE][QS2]തന്റെ ജനമായ ഇസ്രായേലിന് ഒരു പൈതൃകാവകാശമായിത്തന്നെ. [QE][PBR]
13. [QS]യഹോവേ, അവിടത്തെ നാമം, യഹോവേ, അവിടത്തെ കീർത്തി, [QE][QS2]എല്ലാ തലമുറകളിലും എന്നേക്കും നിലനിൽക്കുന്നു. [QE]
14. [QS]കാരണം യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുന്നു [QE][QS2]അവിടത്തെ സേവകരുടെമേൽ അനുകമ്പകാട്ടുകയുംചെയ്യുന്നു. [QE][PBR]
15. [QS]ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്, [QE][QS2]മനുഷ്യകരങ്ങളാൽ നിർമിതവുമാണ്. [QE]
16. [QS]അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല, [QE][QS2]കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല. [QE]
17. [QS]അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല, [QE][QS2]അവയുടെ വായിൽ ശ്വാസവുമില്ല. [QE]
18. [QS]അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു, [QE][QS2]അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ. [QE][PBR]
19. [QS]ഇസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; [QE][QS2]അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക; [QE]
20. [QS]ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; [QE][QS2]യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ വാഴ്ത്തുക. [QE]
21. [QS]സീയോനിൽനിന്നുള്ള യഹോവ വാഴ്ത്തപ്പെടട്ടെ, [QE][QS2]കാരണം അവിടന്ന് ജെറുശലേമിൽ അധിവസിക്കുന്നു. [QE][PBR] [QS]യഹോവയെ വാഴ്ത്തുക. [QE]