സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു [QE][QS2]സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞുപോയി. [QE]
2. [QS]അവിടെ അലരിവൃക്ഷങ്ങളിൽ [QE][QS2]ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു, [QE]
3. [QS]കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു, [QE][QS2]“സീയോൻഗീതങ്ങളിലൊന്ന് ഞങ്ങൾക്കായി ആലപിക്കുക, [QE][QS2]ആനന്ദഗാനങ്ങളിൽ ഒന്നുതന്നെ,” ഞങ്ങളുടെ പീഡകർ ആജ്ഞാപിച്ചു. [QE][PBR]
4. [QS]ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ [QE][QS2]യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ? [QE]
5. [QS]ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ, [QE][QS2]എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ. [QE]
6. [QS]ഞാൻ നിന്നെ ഓർക്കാതെപോയാൽ, [QE][QS2]എന്റെ പരമാനന്ദമായ [QE][QS]ജെറുശലേമിനെ കരുതാതെപോയാൽ [QE][QS2]എന്റെ നാവ് മേലണ്ണാക്കിനോട് ഒട്ടിച്ചേരട്ടെ. [QE][PBR]
7. [QS]യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ, [QE][QS2]ഏദോമ്യർ ചെയ്തത് എന്താണെന്നോർക്കണമേ. [QE][QS]“ഇടിച്ചുനിരത്തുക,” അവർ ആക്രോശിച്ചു, [QE][QS2]“അതിന്റെ അടിത്തറവരെയും തോണ്ടിയെടുക്കുക!” [QE]
8. [QS]ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ, [QE][QS2]നീ ഞങ്ങളോടു ചെയ്തതിനൊക്കെ [QE][QS2]പകരം വീട്ടുന്നവർ ധന്യർ. [QE]
9. [QS]നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ; [QE][QS2]അവരെ പാറമേൽ ആഞ്ഞടിക്കുന്നവരും! [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 137 / 150
1 ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞുപോയി. 2 അവിടെ അലരിവൃക്ഷങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു, 3 കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു, “സീയോൻഗീതങ്ങളിലൊന്ന് ഞങ്ങൾക്കായി ആലപിക്കുക, ആനന്ദഗാനങ്ങളിൽ ഒന്നുതന്നെ,” ഞങ്ങളുടെ പീഡകർ ആജ്ഞാപിച്ചു. 4 ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ? 5 ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ, എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ. 6 ഞാൻ നിന്നെ ഓർക്കാതെപോയാൽ, എന്റെ പരമാനന്ദമായ ജെറുശലേമിനെ കരുതാതെപോയാൽ എന്റെ നാവ് മേലണ്ണാക്കിനോട് ഒട്ടിച്ചേരട്ടെ. 7 യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ, ഏദോമ്യർ ചെയ്തത് എന്താണെന്നോർക്കണമേ. “ഇടിച്ചുനിരത്തുക,” അവർ ആക്രോശിച്ചു, “അതിന്റെ അടിത്തറവരെയും തോണ്ടിയെടുക്കുക!” 8 ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ, നീ ഞങ്ങളോടു ചെയ്തതിനൊക്കെ പകരം വീട്ടുന്നവർ ധന്യർ. 9 നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ; അവരെ പാറമേൽ ആഞ്ഞടിക്കുന്നവരും!
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 137 / 150
×

Alert

×

Malayalam Letters Keypad References