സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും; [QE][QS2]“ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും. [QE]
2. [QS]ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട് [QE][QS2]അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം [QE][QS2]തിരുനാമത്തെ വാഴ്ത്തും, [QE][QS]കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം [QE][QS2]അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ. [QE]
3. [QS]ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി; [QE][QS2]അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി. [QE][PBR]
4. [QS]യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും [QE][QS2]തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ. [QE]
5. [QS]യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ [QE][QS2]അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ. [QE][PBR]
6. [QS]യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു; [QE][QS2]എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു. [QE]
7. [QS]കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും [QE][QS2]അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു. [QE][QS]എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു; [QE][QS2]അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു. [QE]
8. [QS]യഹോവ എന്നെ കുറ്റവിമുക്തനാക്കും; [QE][QS2]യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു— [QE][QS2]തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ. [QE]സംഗീതസംവിധായകന്.[* സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 138 / 150
1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും; “ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും. 2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട് അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം തിരുനാമത്തെ വാഴ്ത്തും, കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ. 3 ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി; അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി. 4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ. 5 യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ. 6 യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു; എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു. 7 കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു; അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു. 8 യഹോവ എന്നെ കുറ്റവിമുക്തനാക്കും; യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു— തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ. സംഗീതസംവിധായകന്.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 138 / 150
×

Alert

×

Malayalam Letters Keypad References