1. [QS]യഹോവേ, അവിടന്നെന്നെ പരിശോധിച്ചു, [QE][QS2]അവിടന്നെന്നെ അറിഞ്ഞുമിരിക്കുന്നു. [QE]
2. [QS]ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു; [QE][QS2]എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു. [QE]
3. [QS]എന്റെ നടപ്പും എന്റെ കിടപ്പും അങ്ങ് വേർതിരിച്ചറിയുന്നു; [QE][QS2]എന്റെ എല്ലാ മാർഗങ്ങളും അവിടത്തേക്ക് സുപരിചിതമാണ്. [QE]
4. [QS]ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ [QE][QS2]യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു. [QE]
5. [QS]അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു, [QE][QS2]അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു. [QE]
6. [QS]ഈ അറിവ് എനിക്ക് അത്യന്തം വിസ്മയാവഹമാണ്, [QE][QS2]അതെനിക്ക് എത്തിച്ചേരാവുന്നതിലും ഉന്നതമാണ്. [QE][PBR]
7. [QS]അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും? [QE][QS2]തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും? [QE]
8. [QS]ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്; [QE][QS2]ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്. [QE]
9. [QS]ഞാൻ ഉഷസ്സിൻ ചിറകിലേറി, [QE][QS2]ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ, [QE]
10. [QS]അങ്ങയുടെ തിരുക്കരം അവിടെയും എനിക്കു വഴികാട്ടും, [QE][QS2]അവിടത്തെ വലതുകരമെന്നെ താങ്ങിനടത്തും. [QE]
11. [QS]“അന്ധകാരമെന്നെ ആവരണംചെയ്യട്ടെ എന്നും [QE][QS2]പ്രകാശം എനിക്കുചുറ്റും ഇരുൾപരത്തട്ടെ എന്നും,” ഞാൻ പറഞ്ഞാൽ, [QE]
12. [QS]ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; [QE][QS2]രാത്രി പകൽപോലെ പ്രകാശിക്കും, [QE][QS2]കാരണം അന്ധകാരം അവിടത്തേക്ക് പ്രകാശംപോലെതന്നെ. [QE][PBR]
13. [QS]അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്; [QE][QS2]എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്. [QE]
14. [QS]സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; [QE][QS2]അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്, [QE][QS2]അതെനിക്കു നന്നായി അറിയാം. [QE]
15. [QS]ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും [QE][QS2]ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ, [QE][QS2]എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. [QE]
16. [QS]എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു; [QE][QS2]എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ, [QE][QS2]അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു. [QE]
17. [QS]ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം! [QE][QS2]അവയുടെ ആകെത്തുക എത്ര വലുത്! [QE]
18. [QS]ഞാൻ അവയെ എണ്ണിനോക്കിയാൽ [QE][QS2]അവ മണൽത്തരികളെക്കാൾ അധികം! [QE][QS2]ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും. [QE][PBR]
19. [QS]ദൈവമേ, അങ്ങ് ദുഷ്ടരെ സംഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നു! [QE][QS2]രക്തദാഹികളേ, എന്നെ വിട്ടകന്നുപോകൂ! [QE]
20. [QS]അവർ അങ്ങയെപ്പറ്റി ദുഷ്ടലാക്കോടുകൂടി സംസാരിക്കുന്നു; [QE][QS2]അങ്ങയുടെ തിരുനാമം ശത്രുക്കൾ ദുർവിനിയോഗംചെയ്യുന്നു. [QE]
21. [QS]യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? [QE][QS2]അങ്ങയോട് എതിർത്തുനിൽക്കുന്നവരെ ഞാൻ കഠിനമായി വെറുക്കേണ്ടതല്ലയോ? [QE]
22. [QS]എനിക്കവരോട് പൂർണ വെറുപ്പുമാത്രമേയുള്ളൂ; [QE][QS2]ഞാൻ അവരെ എന്റെ ശത്രുക്കളായി പരിഗണിക്കുന്നു. [QE]
23. [QS]ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ; [QE][QS2]എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ. [QE]
24. [QS]ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി, [QE][QS2]ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ. [QE]സംഗീതസംവിധായകന്.[* സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]