സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]“ദൈവം ഇല്ല,” എന്നു [QE][QS2]മൂഢർ[* സങ്കീർത്തനങ്ങളിൽ ഭോഷൻ അഥവാ, മൂഢൻ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദങ്ങൾ ധാർമികമായി അധഃപതിച്ചവരെ സൂചിപ്പിക്കുന്നു. ] തങ്ങളുടെ ഹൃദയത്തിൽ പറയുന്നു. [QE][QS]അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ; [QE][QS2]നന്മചെയ്യുന്നവർ ആരുമില്ല. [QE][PBR]
2. [QS]ദൈവത്തെ അന്വേഷിക്കുന്ന [QE][QS2]വിവേകിയുണ്ടോ എന്നറിയാൻ [QE][QS]യഹോവ സ്വർഗത്തിൽനിന്നു [QE][QS2]മാനവവംശത്തെ നോക്കുന്നു. [QE]
3. [QS]എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു;[† റോമ. 3:12 ] [QE][QS2]നന്മചെയ്യുന്നവർ ആരുമില്ല, [QE][QS2]ഒരൊറ്റവ്യക്തിപോലുമില്ല. [QE][PBR]
4. [QS]അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ? [QE][PBR] [QS]മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു; [QE][QS2]അവർ ഒരിക്കലും യഹോവയെ വിളിച്ചപേക്ഷിക്കുന്നില്ല. [QE]
5. [QS]ദൈവം നീതിനിഷ്ഠരുടെ കൂടെയായതിനാൽ, [QE][QS2]അതിക്രമം പ്രവർത്തിക്കുന്നവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു. [QE]
6. [QS]നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു, [QE][QS2]എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു. [QE][PBR]
7. [QS]ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ! [QE][QS2]യഹോവ തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ, [QE][QS2]യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 14 / 150
1 “ദൈവം ഇല്ല,” എന്നു മൂഢർ* സങ്കീർത്തനങ്ങളിൽ ഭോഷൻ അഥവാ, മൂഢൻ എന്ന വാക്കിന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദങ്ങൾ ധാർമികമായി അധഃപതിച്ചവരെ സൂചിപ്പിക്കുന്നു. തങ്ങളുടെ ഹൃദയത്തിൽ പറയുന്നു. അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ; നന്മചെയ്യുന്നവർ ആരുമില്ല. 2 ദൈവത്തെ അന്വേഷിക്കുന്ന വിവേകിയുണ്ടോ എന്നറിയാൻ യഹോവ സ്വർഗത്തിൽനിന്നു മാനവവംശത്തെ നോക്കുന്നു. 3 എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു; റോമ. 3:12 നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല. 4 അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ? മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു; അവർ ഒരിക്കലും യഹോവയെ വിളിച്ചപേക്ഷിക്കുന്നില്ല. 5 ദൈവം നീതിനിഷ്ഠരുടെ കൂടെയായതിനാൽ, അതിക്രമം പ്രവർത്തിക്കുന്നവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു. 6 നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു, എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു. 7 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ, യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 14 / 150
×

Alert

×

Malayalam Letters Keypad References