1. [QS]യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ, [QE][QS2]കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ; [QE][QS]അങ്ങയുടെ വിശ്വസ്തതയും നീതിയുംനിമിത്തം [QE][QS2]എന്റെ ആശ്വാസത്തിനായി വരണമേ. [QE]
2. [QS]തിരുമുമ്പിൽ നീതിനിഷ്ഠരായി ജീവിക്കുന്ന ആരുമില്ലല്ലോ, [QE][QS2]അതുകൊണ്ട് അങ്ങയുടെ ദാസനെ വിചാരണയ്ക്കായി കൊണ്ടുവരരുതേ. [QE]
3. [QS]ശത്രു എന്നെ പിൻതുടരുന്നു, [QE][QS2]അയാളെന്നെ നിലത്തിട്ടു മെതിക്കുന്നു; [QE][QS]പണ്ടേ മരിച്ചവരെപ്പോലെ [QE][QS2]അയാളെന്നെ ഇരുളിൽ പാർപ്പിക്കുന്നു. [QE]
4. [QS]അതുകൊണ്ട് എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുന്നു; [QE][QS2]എന്റെ ഹൃദയം എന്റെയുള്ളിൽ സ്തംഭിച്ചിരിക്കുന്നു. [QE]
5. [QS]പൂർവകാലങ്ങളെ ഞാൻ ഓർക്കുന്നു; [QE][QS2]അവിടത്തെ സകലവിധ പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുകയും [QE][QS2]തൃക്കരങ്ങളുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുകയുംചെയ്യുന്നു. [QE]
6. [QS]ഞാൻ എന്റെ കൈകൾ തിരുമുമ്പിൽ വിരിക്കുന്നു; [QE][QS2]ഉണങ്ങിവരണ്ട നിലംപോലെ ഞാൻ അവിടത്തേക്കായി ദാഹിക്കുന്നു. [QE][QSS]സേലാ.[QSE] [PBR]
7. [QS]യഹോവേ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ; [QE][QS2]എന്റെ ആത്മാവ് തളർന്നിരിക്കുന്നു. [QE][QS]അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ [QE][QS2]അങ്ങനെയായാൽ ഞാൻ ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെയാകും. [QE]
8. [QS]പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ, [QE][QS2]കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു. [QE][QS]ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ, [QE][QS2]കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു. [QE]
9. [QS]യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, [QE][QS2]കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു. [QE]
10. [QS]തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ, [QE][QS2]കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം; [QE][QS]അങ്ങയുടെ നല്ല ആത്മാവ് [QE][QS2]നീതിപഥത്തിൽ[* മൂ.ഭാ. സമഭൂമിയിൽ ] എന്നെ നടത്തട്ടെ. [QE][PBR]
11. [QS]യഹോവേ, തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ; [QE][QS2]അവിടത്തെ നീതിയാൽ കഷ്ടതയിൽനിന്നുമെന്നെ വിടുവിക്കണമേ. [QE]
12. [QS]അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ; [QE][QS2]എന്റെ എതിരാളികളെയെല്ലാം നശിപ്പിക്കണമേ, [QE][QS2]ഞാൻ അങ്ങയുടെ സേവകനാണല്ലോ. [QE]