1. [QS]യഹോവയെ വാഴ്ത്തുക.[* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 14 കാണുക. ] [QE][PBR] [QS]സ്വർഗത്തിൽനിന്ന് യഹോവയെ വാഴ്ത്തുക; [QE][QS2]ഉന്നതങ്ങളിൽ അവിടത്തെ വാഴ്ത്തുക. [QE]
2. [QS]യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക; [QE][QS2]അവിടത്തെ സർവ സ്വർഗീയസൈന്യവുമേ, അവിടത്തെ വാഴ്ത്തുക. [QE]
3. [QS]സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക; [QE][QS2]പ്രകാശമുള്ള എല്ലാ നക്ഷത്രങ്ങളുമേ, അവിടത്തെ വാഴ്ത്തുക. [QE]
4. [QS]സ്വർഗാധിസ്വർഗങ്ങളേ, [QE][QS2]ആകാശത്തിനുമീതേയുള്ള ജലസഞ്ചയമേ, അവിടത്തെ വാഴ്ത്തുക. [QE][PBR]
5. [QS]അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ, [QE][QS2]കാരണം അവിടന്ന് കൽപ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു; [QE]
6. [QS]അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു— [QE][QS2]മാഞ്ഞുപോകാത്ത ഒരു ഉത്തരവ് അവിടന്ന് പുറപ്പെടുവിച്ചിരിക്കുന്നു. [QE][PBR]
7. [QS]സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ, [QE][QS2]ഭൂമിയിൽനിന്ന് യഹോവയെ വാഴ്ത്തുക, [QE]
8. [QS]തീയും കന്മഴയും മഞ്ഞും മേഘങ്ങളും [QE][QS2]അവിടത്തെ ആജ്ഞ അനുസരിക്കുന്ന കൊടുങ്കാറ്റും [QE]
9. [QS]പർവതങ്ങളും സകലകുന്നുകളും [QE][QS2]ഫലവൃക്ഷങ്ങളും എല്ലാ ദേവദാരുക്കളും [QE]
10. [QS]കാട്ടുമൃഗങ്ങളും കന്നുകാലികളും [QE][QS2]ഇഴജന്തുക്കളും പറവകളും [QE]
11. [QS]ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും [QE][QS2]ഭൂമിയിലെ എല്ലാ പ്രഭുക്കന്മാരും എല്ലാ ഭരണകർത്താക്കളും [QE]
12. [QS]യുവാക്കളും യുവതികളും [QE][QS2]വൃദ്ധരും കുട്ടികളും. [QE][PBR]
13. [QS]ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ, [QE][QS2]അവിടത്തെ നാമംമാത്രം ശ്രേഷ്ഠമായിരിക്കുന്നു; [QE][QS2]അവിടത്തെ പ്രതാപം ഭൂമിക്കും ആകാശത്തിനുംമേൽ ഉന്നതമായിരിക്കുന്നു. [QE]
14. [QS]തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ, [QE][QS2]തന്റെ വിശ്വസ്തസേവകരായിരിക്കുന്ന ഇസ്രായേലിന്റെ പുകഴ്ചയ്ക്കായി, [QE][QS2]അവിടന്ന് ഒരു കൊമ്പ്[† കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ] ഉയർത്തിയിരിക്കുന്നു. [QE][PBR] [QS]യഹോവയെ വാഴ്ത്തുക. [QE]