സത്യവേദപുസ്തകം

തുറന്ന് സമകാലിക പതിപ്പ് (OCV)
സങ്കീർത്തനങ്ങൾ
1. [QS]യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. [QE]
2. [QS2]പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു, [QE][QS]പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു, [QE]
2. [QS2]എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു. [QE][QS]തിരുനാമംനിമിത്തം [QE][QS2]എന്നെ നീതിപാതകളിൽ നടത്തുന്നു. [QE]
4. [QS]മരണനിഴലിൻ[* അഥവാ, കൂരിരുട്ടിൻ ] താഴ്വരയിൽക്കൂടി [QE][QS2]ഞാൻ സഞ്ചരിച്ചെന്നാലും, [QE][QS]ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല, [QE][QS2]എന്നോടൊപ്പം അവിടന്നുണ്ടല്ലോ; [QE][QS]അവിടത്തെ വടിയും കോലും [QE][QS2]എന്നെ ആശ്വസിപ്പിക്കുന്നു. [QE][PBR]
5. [QS]എന്റെ ശത്രുക്കളുടെമുമ്പിൽ, [QE][QS2]അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു. [QE][QS]എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു; [QE][QS2]എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. [QE]
6. [QS]എന്റെ ആയുഷ്കാലമെല്ലാം [QE][QS2]നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം, [QE][QS]ഞാൻ യഹോവയുടെ ആലയത്തിൽ [QE][QS2]നിത്യം വസിക്കും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 23 / 150
1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. 2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു, 2 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു. തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 4 മരണനിഴലിൻ* അഥവാ, കൂരിരുട്ടിൻ താഴ്വരയിൽക്കൂടി ഞാൻ സഞ്ചരിച്ചെന്നാലും, ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല, എന്നോടൊപ്പം അവിടന്നുണ്ടല്ലോ; അവിടത്തെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 5 എന്റെ ശത്രുക്കളുടെമുമ്പിൽ, അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു. എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. 6 എന്റെ ആയുഷ്കാലമെല്ലാം നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം, ഞാൻ യഹോവയുടെ ആലയത്തിൽ നിത്യം വസിക്കും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 23 / 150
×

Alert

×

Malayalam Letters Keypad References