1. [QS]യഹോവേ, അങ്ങയിലേക്ക് [QE][QS2]ഞാൻ എന്റെ മനസ്സ് ഉയർത്തുന്നു. [QE][PBR]
2. [QS]എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; [QE][QS2]എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, [QE][QS2]എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ. [QE]
3. [QS]അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും [QE][QS2]ഒരിക്കലും ലജ്ജിച്ചുപോകുകയില്ല, [QE][QS]എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ [QE][QS2]ലജ്ജിതരായിത്തീരട്ടെ. [QE][PBR]
4. [QS]യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ, [QE][QS2]അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ. [QE]
5. [QS]അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ, [QE][QS2]കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം, [QE][QS2]ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു. [QE]
6. [QS]യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ, [QE][QS2]അത് പുരാതനകാലംമുതലേ ഉള്ളതാണല്ലോ. [QE]
7. [QS]എന്റെ യൗവനകാല പാപങ്ങളും [QE][QS2]എന്റെ ലംഘനങ്ങളും ഓർമിക്കരുതേ; [QE][QS]അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ ഓർക്കണമേ, [QE][QS2]കാരണം യഹോവേ, അവിടന്ന് നല്ലവനല്ലോ. [QE][PBR]
8. [QS]യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു; [QE][QS2]അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു. [QE]
9. [QS]വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു [QE][QS2]തന്റെ വഴി അവരെ പഠിപ്പിക്കുന്നു. [QE]
10. [QS]അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ [QE][QS2]യഹോവ അചഞ്ചലസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ നയിക്കുന്നു. [QE]
11. [QS]എന്റെ അകൃത്യങ്ങൾ, അതെത്ര വലുതായാലും [QE][QS2]യഹോവേ, തിരുനാമത്തെപ്രതി അവ ക്ഷമിക്കണമേ. [QE][PBR]
12. [QS]യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്? [QE][QS2]അവർ തെരഞ്ഞെടുക്കേണ്ട വഴി അവിടന്ന് അവർക്ക് ഉപദേശിച്ചുകൊടുക്കും. [QE]
13. [QS]അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും [QE][QS2]അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും. [QE]
14. [QS]യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു; [QE][QS2]അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു. [QE]
15. [QS]എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു, [QE][QS2]കാരണം അവിടന്ന് എന്നെ എന്റെ ശത്രുവിന്റെ കെണിയിൽനിന്നു മോചിപ്പിക്കുന്നു. [QE][PBR]
16. [QS]എന്റെനേർക്കു തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ, [QE][QS2]കാരണം, ഞാൻ ഏകാകിയും പീഡിതനും ആകുന്നു. [QE]
17. [QS]എന്റെ ഹൃദയവ്യഥ അത്യന്തം വർധിച്ചിരിക്കുന്നു [QE][QS2]എന്റെ ദുരിതങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ. [QE]
18. [QS]എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ [QE][QS2]എന്റെ പാപങ്ങളെല്ലാം ക്ഷമിക്കണമേ. [QE]
19. [QS]എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ [QE][QS2]അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു! [QE][PBR]
20. [QS]എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ; [QE][QS2]എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, [QE][QS2]കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു. [QE]
21. [QS]പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ, [QE][QS2]കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ. [QE][PBR]
22. [QS]ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ, [QE][QS2]അവരുടെ സകലവിധ ദുരിതങ്ങളിൽനിന്നുംതന്നെ! [QE]