സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ, [QE][QS2]ഞാൻ നിഷ്കളങ്കജീവിതം നയിക്കുന്നു; [QE][QS]യഹോവേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു [QE][QS2]യാതൊരു ചാഞ്ചല്യവുമില്ല. [QE]
2. [QS]യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ, [QE][QS2]എന്റെ ഹൃദയവും എന്റെ അന്തരംഗവും പരിശോധിക്കണമേ; [QE]
3. [QS]അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട് [QE][QS2]അവിടത്തെ സത്യാനുസാരം ഞാൻ ജീവിച്ചുമിരിക്കുന്നു. [QE][PBR]
4. [QS]വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ [QE][QS2]കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല. [QE]
5. [QS]അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു [QE][QS2]ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല. [QE]
6. [QS]നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു, [QE][QS2]യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു, [QE]
7. [QS]അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും [QE][QS2]അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു. [QE][PBR]
8. [QS]യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും [QE][QS2]അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു. [QE]
9. [QS]പാപികളോടൊപ്പം എന്റെ പ്രാണനെയും [QE][QS2]രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ, [QE]
10. [QS]അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്, [QE][QS2]അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു. [QE]
11. [QS]എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു; [QE][QS2]എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ. [QE][PBR]
12. [QS]എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു; [QE][QS2]മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 26 / 150
1 യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ, ഞാൻ നിഷ്കളങ്കജീവിതം നയിക്കുന്നു; യഹോവേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു യാതൊരു ചാഞ്ചല്യവുമില്ല. 2 യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ, എന്റെ ഹൃദയവും എന്റെ അന്തരംഗവും പരിശോധിക്കണമേ; 3 അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട് അവിടത്തെ സത്യാനുസാരം ഞാൻ ജീവിച്ചുമിരിക്കുന്നു. 4 വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല. 5 അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല. 6 നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു, യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു, 7 അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു. 8 യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു. 9 പാപികളോടൊപ്പം എന്റെ പ്രാണനെയും രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ, 10 അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്, അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു. 11 എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു; എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ. 12 എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു; മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 26 / 150
×

Alert

×

Malayalam Letters Keypad References