സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക, [QE][QS2]യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക. [QE]
2. [QS]യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; [QE][QS2]യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക. [QE][PBR]
3. [QS]യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു; [QE][QS2]മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു, [QE][QS2]യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു. [QE]
4. [QS]യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്; [QE][QS2]യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്. [QE]
5. [QS]യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു [QE][QS2]യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു. [QE]
6. [QS]അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു, [QE][QS2]ശിര്യോനെ[* അതായത്, ഹെർമോൻ പർവതത്തെ ] ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും. [QE]
7. [QS]യഹോവയുടെ ശബ്ദം [QE][QS2]അഗ്നിജ്വാലകളെ ഉതിർക്കുന്നു [QE]
8. [QS]യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു; [QE][QS2]യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. [QE]
9. [QS]യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു[† അഥവാ, ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു ] [QE][QS2]വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു. [QE][QS]കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു. [QE][PBR]
10. [QS]യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു [QE][QS2]യഹോവ എന്നേക്കും രാജാവായി വാഴുന്നു. [QE]
11. [QS]യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു; [QE][QS2]യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു. [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 29 / 150
1 ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക. 2 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക. 3 യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു; മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു, യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു. 4 യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്; യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്. 5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു. 6 അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു, ശിര്യോനെ* അതായത്, ഹെർമോൻ പർവതത്തെ ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും. 7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ഉതിർക്കുന്നു 8 യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു. 9 യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു അഥവാ, ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു. കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു. 10 യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു യഹോവ എന്നേക്കും രാജാവായി വാഴുന്നു. 11 യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു; യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 29 / 150
×

Alert

×

Malayalam Letters Keypad References