സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം; [QE][QS2]എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു. [QE]
2. [QS]“ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന് [QE][QS2]അനേകർ എന്നെക്കുറിച്ചു പറയുന്നു. [QE][QSS]സേലാ.[QSE][* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനങ്ങളിൽ ഈ പദം പല ആവർത്തി വരുന്നു; ഗാനസംബന്ധിയായ ഒരു പദം ആയിരിക്കാം ഇത്. ] [PBR]
3. [QS]എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച, [QE][QS2]അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും[† ഉയർത്തുന്നത്, വിവക്ഷിക്കുന്നത് വിജയംനൽകുന്നത് ] അങ്ങാണ്. [QE]
4. [QS]ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു, [QE][QS2]അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. [QE][QSS]സേലാ.[QSE] [PBR]
5. [QS]ഞാൻ കിടന്നുറങ്ങുന്നു; [QE][QS2]യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു. [QE]
6. [QS]എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന [QE][QS2]പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല. [QE][PBR]
7. [QS]യഹോവേ, എഴുന്നേൽക്കണമേ! [QE][QS2]എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! [QE][QS]എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ; [QE][QS2]ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ. [QE][PBR]
8. [QS]രക്ഷ യഹോവയിൽനിന്നു വരുന്നു. [QE][QS2]അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. [QE][QSS]സേലാ.[QSE] സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.[‡ സംഗീതസംവിധായകൻ, സംഗീതാവതരണ സംബന്ധിയായ മറ്റു പദങ്ങൾ എന്നിവ പരമ്പരാഗതമായി സങ്കീർത്തനത്തിന്റെ തലവാചകത്തിലാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഈ സങ്കീർത്തനത്തിന്റെ സമാന്തരം ബൈബിളിലെ ഇതര ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ഒടുവിലാണ് ചേർക്കുന്നത്. (ഉദാ. ഹബ. 3.) ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 150
1 യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം; എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു. 2 “ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന് അനേകർ എന്നെക്കുറിച്ചു പറയുന്നു. QSS സേലാ.SE * ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനങ്ങളിൽ ഈ പദം പല ആവർത്തി വരുന്നു; ഗാനസംബന്ധിയായ ഒരു പദം ആയിരിക്കാം ഇത്. 3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച, അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും ഉയർത്തുന്നത്, വിവക്ഷിക്കുന്നത് വിജയംനൽകുന്നത് അങ്ങാണ്. 4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു, അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. QSS സേലാ.SE 5 ഞാൻ കിടന്നുറങ്ങുന്നു; യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു. 6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല. 7 യഹോവേ, എഴുന്നേൽക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ; ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ. 8 രക്ഷ യഹോവയിൽനിന്നു വരുന്നു. അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. QSS സേലാ.SE സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.‡ സംഗീതസംവിധായകൻ, സംഗീതാവതരണ സംബന്ധിയായ മറ്റു പദങ്ങൾ എന്നിവ പരമ്പരാഗതമായി സങ്കീർത്തനത്തിന്റെ തലവാചകത്തിലാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ ഈ സങ്കീർത്തനത്തിന്റെ സമാന്തരം ബൈബിളിലെ ഇതര ഗ്രന്ഥങ്ങളിൽ ഈ പദങ്ങൾ ഒടുവിലാണ് ചേർക്കുന്നത്. (ഉദാ. ഹബ. 3.)
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 3 / 150
×

Alert

×

Malayalam Letters Keypad References