സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും, [QE][QS2]ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു [QE][QS2]എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല. [QE]
2. [QS]എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു, [QE][QS2]അങ്ങ് എന്നെ സൗഖ്യമാക്കി. [QE]
3. [QS]യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു; [QE][QS2]കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു. [QE][PBR]
4. [QS]യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക; [QE][QS2]അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. [QE]
5. [QS]കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം, [QE][QS2]എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും; [QE][QS]വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു, [QE][QS2]എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി. [QE][PBR]
6. [QS]എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു, [QE][QS2]“ഞാൻ ഒരുനാളും കുലുങ്ങുകയില്ല.” [QE]
7. [QS]യഹോവേ, അവിടത്തെ പ്രസാദത്താൽ [QE][QS2]അങ്ങ് എന്നെ പർവതംപോലെ[* അതായത്, സീയോൻ പർവതംപോലെ ] ഉറപ്പിച്ചുനിർത്തി; [QE][QS]എന്നാൽ അവിടന്ന് തിരുമുഖം മറയ്ക്കുമ്പോൾ, [QE][QS2]ഞാൻ പരിഭ്രമിച്ചുപോകുന്നു. [QE][PBR]
8. [QS]യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു; [QE][QS2]കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു: [QE]
9. [QS]“എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം [QE][QS2]ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ട്, എന്തു പ്രയോജനം? [QE][QS]ധൂളി അങ്ങയെ സ്തുതിക്കുമോ? [QE][QS2]അത് അവിടത്തെ വിശ്വസ്തതയെ ഘോഷിക്കുമോ? [QE]
10. [QS]യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ; [QE][QS2]യഹോവേ, എന്നെ സഹായിക്കണമേ.” [QE][PBR]
11. [QS]അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; [QE][QS2]അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു, [QE]
12. [QS]എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ. [QE][QS2]എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും. [QE]സംഗീതസംവിധായകന്.[† സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 30 / 150
1 യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും, ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല. 2 എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു, അങ്ങ് എന്നെ സൗഖ്യമാക്കി. 3 യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു. 4 യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക; അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. 5 കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം, എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും; വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു, എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി. 6 എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു, “ഞാൻ ഒരുനാളും കുലുങ്ങുകയില്ല.” 7 യഹോവേ, അവിടത്തെ പ്രസാദത്താൽ അങ്ങ് എന്നെ പർവതംപോലെ* അതായത്, സീയോൻ പർവതംപോലെ ഉറപ്പിച്ചുനിർത്തി; എന്നാൽ അവിടന്ന് തിരുമുഖം മറയ്ക്കുമ്പോൾ, ഞാൻ പരിഭ്രമിച്ചുപോകുന്നു. 8 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു; കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു: 9 “എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ട്, എന്തു പ്രയോജനം? ധൂളി അങ്ങയെ സ്തുതിക്കുമോ? അത് അവിടത്തെ വിശ്വസ്തതയെ ഘോഷിക്കുമോ? 10 യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്നെ സഹായിക്കണമേ.” 11 അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു, 12 എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും. സംഗീതസംവിധായകന്. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 30 / 150
×

Alert

×

Malayalam Letters Keypad References