സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]ലംഘനം ക്ഷമിച്ചും [QE][QS2]പാപം മറച്ചും കിട്ടിയ മനുഷ്യർ, [QE][QS2]അനുഗൃഹീതർ. [QE]
2. [QS]യഹോവ, പാപം കണക്കാക്കാതെയും [QE][QS2]ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ, [QE][QS2]അനുഗൃഹീതർ. [QE][PBR]
3. [QS]ഞാൻ എന്റെ പാപം ഏറ്റുപറയാതെ, [QE][QS2]ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം [QE][QS2]എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി. [QE]
4. [QS]രാവും പകലും [QE][QS2]അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു; [QE][QS]വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ [QE][QS2]എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. [QE][QSS]സേലാ.[QSE] [PBR]
5. [QS]അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു [QE][QS2]എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല. [QE][QS]“എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,” [QE][QS2]എന്നു ഞാൻ പറഞ്ഞു. [QE][QS]അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം [QE][QS2]അങ്ങു ക്ഷമിച്ചുതന്നു. [QE][QSS]സേലാ.[QSE] [PBR]
6. [QS]അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും [QE][QS2]അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ; [QE][QS]അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം [QE][QS2]അവരെ എത്തിപ്പിടിക്കുകയില്ല. [QE]
7. [QS]അവിടന്ന് എന്റെ ഒളിയിടം ആകുന്നു; [QE][QS2]ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു; [QE][QS2]രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. [QE][QSS]സേലാ.[QSE] [PBR]
8. [QS]നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും; [QE][QS2]നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും. [QE]
9. [QS]വിവേകശൂന്യമായ [QE][QS2]കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്, [QE][QS]അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു [QE][QS2]അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം. [QE]
10. [QS]ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം, [QE][QS2]എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ [QE][QS2]അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു. [QE][PBR]
11. [QS]നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക; [QE][QS2]ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക! [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 32 / 150
1 ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യർ, അനുഗൃഹീതർ. 2 യഹോവ, പാപം കണക്കാക്കാതെയും ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ, അനുഗൃഹീതർ. 3 ഞാൻ എന്റെ പാപം ഏറ്റുപറയാതെ, ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി. 4 രാവും പകലും അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു; വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. QSS സേലാ.SE 5 അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല. “എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം അങ്ങു ക്ഷമിച്ചുതന്നു. QSS സേലാ.SE 6 അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ; അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം അവരെ എത്തിപ്പിടിക്കുകയില്ല. 7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു; ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു; രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. QSS സേലാ.SE 8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും; നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും. 9 വിവേകശൂന്യമായ കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്, അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം. 10 ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു. 11 നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക; ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 32 / 150
×

Alert

×

Malayalam Letters Keypad References