1. [QS]നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക; [QE][QS2]പരമാർഥികളുടെ സ്തുതി ഉചിതംതന്നെ. [QE]
2. [QS]കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക; [QE][QS2]പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക. [QE]
3. [QS]അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക; [QE][QS2]വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക. [QE][PBR]
4. [QS]കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു; [QE][QS2]അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ. [QE]
5. [QS]യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; [QE][QS2]അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു. [QE][PBR]
6. [QS]യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു, [QE][QS2]തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും. [QE]
7. [QS]അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു; [QE][QS2]ആഴിയെ കലവറകളിൽ സംഭരിക്കുന്നു. [QE]
8. [QS]സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ; [QE][QS2]ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ. [QE]
9. [QS]കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി; [QE][QS2]അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി. [QE][PBR]
10. [QS]യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു; [QE][QS2]ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു. [QE]
11. [QS]എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; [QE][QS2]അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും. [QE][PBR]
12. [QS]യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്, [QE][QS2]അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും. [QE]
13. [QS]യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; [QE][QS2]സകലമാനവവംശത്തെയും വീക്ഷിക്കുന്നു; [QE]
14. [QS]അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന് [QE][QS2]ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു— [QE]
15. [QS]അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു, [QE][QS2]അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു. [QE][PBR]
16. [QS]സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല; [QE][QS2]തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല. [QE]
17. [QS]പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം; [QE][QS2]അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല. [QE]
18. [QS]എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും [QE][QS2]അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്, [QE]
19. [QS]അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും [QE][QS2]ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു. [QE][PBR]
20. [QS]എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; [QE][QS2]അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു. [QE]
21. [QS]നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു, [QE][QS2]കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു. [QE]
22. [QS]ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ [QE][QS2]യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ. [QE]