1. [QS]യഹോവേ, എന്നോട് മത്സരിക്കുന്നവരോട് അങ്ങ് മത്സരിക്കണമേ; [QE][QS2]എന്നോടു യുദ്ധംചെയ്യുന്നവരോട് അങ്ങ് യുദ്ധംചെയ്യണമേ. [QE]
2. [QS]പരിചയും പലകയും എടുക്കണമേ; [QE][QS2]അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ. [QE]
3. [QS]എന്നെ പിൻതുടരുന്നവർക്കെതിരേ [QE][QS2]കുന്തവും വേലും[* അതായത്, കനംകുറഞ്ഞ നീളമുള്ള കുന്തം. ] വീശണമേ. [QE][QS]“അങ്ങാണ് എന്റെ രക്ഷയെന്ന്,” [QE][QS2]എന്നോട് അരുളിച്ചെയ്യണമേ. [QE][PBR]
4. [QS]എന്റെ ജീവൻ അപായപ്പെടുത്താൻ നോക്കുന്നവർ [QE][QS2]ലജ്ജിച്ച് അപമാനിതരായിത്തീരട്ടെ; [QE][QS]എന്റെ നാശത്തിനായി പദ്ധതിയാവിഷ്കരിക്കുന്നവർ [QE][QS2]നിരാശരായി പിന്തിരിയട്ടെ. [QE]
5. [QS]യഹോവയുടെ ദൂതൻ അവരെ തുരത്തിയോടിക്കുന്നതിനാൽ [QE][QS2]അവർ കാറ്റിൽ പാറിപ്പോകുന്ന പതിരുപോലെയാകട്ടെ. [QE]
6. [QS]യഹോവയുടെ ദൂതൻ അവരെ പിൻതുടരുന്നതിനാൽ [QE][QS2]അവരുടെ പാതകൾ അന്ധകാരവും വഴുവഴുപ്പും ഉള്ളതാകട്ടെ. [QE][PBR]
7. [QS]അകാരണമായി അവരെനിക്കു വല വിരിക്കുകയും [QE][QS2]ഒരു ചതിക്കുഴി കുഴിക്കുകയും ചെയ്യുകയാണല്ലോ, [QE]
8. [QS]അവർക്കു ശീഘ്രനാശം വന്നുഭവിക്കട്ടെ— [QE][QS2]അവർ ഒരുക്കിവെച്ച വലയിൽ അവർതന്നെ കുടുങ്ങട്ടെ, [QE][QS2]അവർ എനിക്കുവേണ്ടി കുഴിച്ച കുഴിയിലേക്ക് അവർതന്നെ നിപതിക്കട്ടെ. [QE]
9. [QS]അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ [QE][QS2]അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ. [QE]
10. [QS]“യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ? [QE][QS2]എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും. [QE][QS]അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു; [QE][QS2]കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.” [QE][PBR]
11. [QS]നിഷ്കരുണരായ സാക്ഷികൾ എനിക്കെതിരേ മുന്നോട്ടുവരുന്നു; [QE][QS2]എനിക്കൊരറിവുമില്ലാത്ത വസ്തുതകളെപ്പറ്റി എന്നെ ചോദ്യംചെയ്യുന്നു. [QE]
12. [QS]അവർ, ഞാൻ ചെയ്ത നന്മയ്ക്കു പകരമായി തിന്മചെയ്യുന്നു [QE][QS2]എന്റെ പ്രാണനെ ഉറ്റവർ മരിച്ച ഒരുവനെപ്പോലെ ആക്കുന്നു. [QE]
13. [QS]എന്നിട്ടും അവർ രോഗാതുരരായിരുന്നപ്പോൾ ഞാൻ ചാക്കുശീല ധരിച്ചുകൊണ്ട് [QE][QS2]നമ്രമാനസനായി അവർക്കുവേണ്ടി ഉപവസിച്ചു. [QE][QS]എന്റെ പ്രാർഥന ഉത്തരംനേടാതെ എന്റെ അടുത്തേക്കുതന്നെ മടങ്ങിവന്നപ്പോൾ, [QE]
2. [QS2]എന്റെ സ്നേഹിതനോ സഹോദരനോവേണ്ടി എന്നതുപോലെ [QE][QS2]ഞാൻ വിലപിച്ചുകൊണ്ടിരുന്നു. [QE][QS]എന്റെ മാതാവിനുവേണ്ടി വിലപിക്കുന്നതുപോലെ [QE][QS2]ദുഃഖത്താൽ ഞാൻ എന്റെ ശിരസ്സു നമിച്ചു. [QE]
15. [QS]എന്നാൽ ഞാൻ ഇടറിവീണപ്പോൾ അവർ ഒത്തുചേർന്ന് ആഹ്ലാദിച്ചു; [QE][QS2]എന്റെ പ്രതിയോഗികൾ ഞാൻ അറിയാതെ എനിക്കെതിരേ സംഘംചേർന്നു. [QE][QS2]ഇടവേളകളില്ലാതെ അവർ എന്നെ ദുഷിച്ചു. [QE]
16. [QS]അഭക്തരെപ്പോലെ അവർ എന്നെ ക്രൂരമായി പരിഹസിച്ചു; [QE][QS2]അവർ എനിക്കെതിരേ പല്ലുകടിച്ചു. [QE][PBR]
17. [QS]കർത്താവേ, എത്രനാൾ അങ്ങ് നോക്കിനിൽക്കും? [QE][QS2]അവരുടെ ഭീകരതയാർന്ന ആക്രമണങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, [QE][QS2]ഈ സിംഹക്കുട്ടികളിൽനിന്ന് എന്റെ ജീവനെയും. [QE]
18. [QS]ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദിയർപ്പിക്കും; [QE][QS2]ജനസാഗരമധ്യേ ഞാൻ അങ്ങയെ വാഴ്ത്തും. [QE]
19. [QS]അകാരണമായി എന്നോടു ശത്രുതപുലർത്തുന്നവർ [QE][QS2]എന്റെ പേരിൽ ആനന്ദിക്കാതിരിക്കട്ടെ; [QE][QS]അകാരണമായി എന്നെ വെറുക്കുന്നവർക്ക് [QE][QS2]എന്നെ ഉപഹസിക്കാൻ ഇടവരാതിരിക്കട്ടെ.[† മൂ.ഭാ. കണ്ണിറുക്കാതിരിക്കട്ടെ ] [QE]
20. [QS]അവർ സമാധാനപരമായി സംസാരിക്കുന്നില്ല, [QE][QS2]ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ [QE][QS2]അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. [QE]
21. [QS]അവർ എന്റെനേരേ, “ആഹാ! ആഹാ!” എന്നു പറഞ്ഞ് പരിഹസിക്കുന്നു [QE][QS2]“ഞങ്ങളതു സ്വന്തം കണ്ണാൽ കണ്ടു,” എന്നും പറയുന്നു. [QE][PBR]
22. [QS]യഹോവേ, അങ്ങ് ഇതു കണ്ടല്ലോ; നിശ്ശബ്ദനായിരിക്കരുതേ. [QE][QS2]കർത്താവേ, എന്നിൽനിന്ന് അകന്നിരിക്കുകയുമരുതേ. [QE]
23. [QS]ഉണരണമേ, എനിക്കു പ്രതിരോധം തീർക്കാൻ എഴുന്നേൽക്കണമേ! [QE][QS2]എന്റെ ദൈവമായ കർത്താവേ, എനിക്കുവേണ്ടി വാദിക്കണമേ. [QE]
24. [QS]എന്റെ ദൈവമായ യഹോവേ, അവിടത്തെ നീതിക്കനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ; [QE][QS2]അവർ എന്റെമേൽ ആനന്ദിക്കാതിരിക്കട്ടെ. [QE]
25. [QS]“ആഹാ, ഞങ്ങളുടെ ചിരകാലാഭിലാഷം നിറവേറി!” എന്ന് അവർ ചിന്തിക്കാതിരിക്കട്ടെ, [QE][QS2]“ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു,” എന്നും അവർ വീമ്പിളക്കാതിരിക്കട്ടെ. [QE][PBR]
26. [QS]എന്റെ കഷ്ടതയിൽ ആർത്തട്ടഹസിക്കുന്ന എല്ലാവരും [QE][QS2]ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; [QE][QS]എനിക്കെതിരേ തന്നെത്താൻ ഉയർത്തുന്നവർ [QE][QS2]ലജ്ജയിലും അപമാനത്തിലും മുഴുകട്ടെ. [QE]
27. [QS]എനിക്കു ലഭ്യമാകുന്ന നീതിയിൽ ആനന്ദിക്കുന്നവർ [QE][QS2]ആനന്ദത്തോടെ ആർത്തുഘോഷിക്കട്ടെ; [QE][QS]“തന്റെ ദാസന്റെ നന്മയിൽ ആഹ്ലാദിക്കുന്നവർ, [QE][QS2]യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് എപ്പോഴും പറയട്ടെ. [QE][PBR]
28. [QS]എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും, [QE][QS2]ദിവസംമുഴുവനും അവിടത്തെ സ്തുതിയും. [QE]സംഗീതസംവിധായകന്.[‡ സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]