സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ [QE][QS2]അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ. [QE]
2. [QS]അവിടത്തെ അസ്ത്രങ്ങളെന്നെ കുത്തിത്തുളച്ചിരിക്കുന്നു, [QE][QS2]തിരുക്കരം എന്റെമേൽ പതിച്ചിരിക്കുന്നു. [QE]
3. [QS]അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല; [QE][QS2]എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു. [QE]
4. [QS]എന്റെ പാതകം എന്നെ കീഴടക്കിയിരിക്കുന്നു [QE][QS2]ദുസ്സഹമാം ഭാരംപോലെ അതെന്നെ ഞെരുക്കുന്നു. [QE][PBR]
5. [QS]എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ [QE][QS2]എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു. [QE]
6. [QS]ഞാൻ കുനിഞ്ഞു നിലംപറ്റിയിരിക്കുന്നു; [QE][QS2]ദിവസംമുഴുവനും വിലാപത്താൽ ഞാനുഴലുന്നു. [QE]
7. [QS]എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു; [QE][QS2]എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല. [QE]
8. [QS]ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു; [QE][QS2]ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു. [QE][PBR]
9. [QS]കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു; [QE][QS2]എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല. [QE]
10. [QS]എന്റെ ഹൃദയം നിയന്ത്രണമില്ലാതെ തുടിക്കുന്നു, എന്റെ ശക്തി ചോർന്നൊലിക്കുന്നു; [QE][QS2]എന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു. [QE]
11. [QS]എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു; [QE][QS2]എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു. [QE]
12. [QS]എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു, [QE][QS2]എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു; [QE][QS2]ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു. [QE][PBR]
13. [QS]ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു, [QE][QS2]സംസാരിക്കാനാകാത്ത മൂകനെപ്പോലെയും [QE]
14. [QS]അധരങ്ങളിൽ മറുപടിയൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയും [QE][QS2]കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെയും ഞാൻ ആയിരിക്കുന്നു [QE]
15. [QS]യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; [QE][QS2]എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ. [QE]
16. [QS]“എന്റെ കാൽവഴുതുമ്പോൾ അഹങ്കരിക്കുന്നവരോ [QE][QS2]ആഹ്ലാദത്തിൽ തിമിർക്കുന്നവരോ ആയിത്തീരാതിരിക്കട്ടെ,” എന്നു ഞാൻ പറഞ്ഞു. [QE][PBR]
17. [QS]കാരണം ഞാൻ വീഴാറായിരിക്കുന്നു, [QE][QS2]എന്റെ വേദന എപ്പോഴും എന്റെ കൂടെയുണ്ട്. [QE]
18. [QS]എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു; [QE][QS2]എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു. [QE]
19. [QS]എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്; [QE][QS2]അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം. [QE]
20. [QS]ഞാൻ ചെയ്യുന്ന നന്മകൾക്കുപകരം അവരെന്നോട് തിന്മചെയ്യുന്നു [QE][QS2]ഞാൻ നന്മമാത്രം അന്വേഷിക്കുന്നതിനാൽ, [QE][QS2]അവർ എനിക്കു വിരോധികളായിരിക്കുന്നു. [QE][PBR]
21. [QS]യഹോവേ, എന്നെ ഉപേക്ഷിക്കരുതേ; [QE][QS2]എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ. [QE]
22. [QS]എന്റെ രക്ഷകനായ കർത്താവേ, [QE][QS2]എന്റെ സഹായത്തിനായി അതിവേഗം വരണമേ. [QE]യെദൂഥൂൻ എന്ന സംഗീതസംവിധായകന്.[* സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 38 / 150
1 യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ. 2 അവിടത്തെ അസ്ത്രങ്ങളെന്നെ കുത്തിത്തുളച്ചിരിക്കുന്നു, തിരുക്കരം എന്റെമേൽ പതിച്ചിരിക്കുന്നു. 3 അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല; എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു. 4 എന്റെ പാതകം എന്നെ കീഴടക്കിയിരിക്കുന്നു ദുസ്സഹമാം ഭാരംപോലെ അതെന്നെ ഞെരുക്കുന്നു. 5 എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു. 6 ഞാൻ കുനിഞ്ഞു നിലംപറ്റിയിരിക്കുന്നു; ദിവസംമുഴുവനും വിലാപത്താൽ ഞാനുഴലുന്നു. 7 എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു; എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല. 8 ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു; ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു. 9 കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു; എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല. 10 എന്റെ ഹൃദയം നിയന്ത്രണമില്ലാതെ തുടിക്കുന്നു, എന്റെ ശക്തി ചോർന്നൊലിക്കുന്നു; എന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു. 11 എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു; എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു. 12 എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു, എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു; ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു. 13 ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു, സംസാരിക്കാനാകാത്ത മൂകനെപ്പോലെയും 14 അധരങ്ങളിൽ മറുപടിയൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെയും ഞാൻ ആയിരിക്കുന്നു 15 യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ. 16 “എന്റെ കാൽവഴുതുമ്പോൾ അഹങ്കരിക്കുന്നവരോ ആഹ്ലാദത്തിൽ തിമിർക്കുന്നവരോ ആയിത്തീരാതിരിക്കട്ടെ,” എന്നു ഞാൻ പറഞ്ഞു. 17 കാരണം ഞാൻ വീഴാറായിരിക്കുന്നു, എന്റെ വേദന എപ്പോഴും എന്റെ കൂടെയുണ്ട്. 18 എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു. 19 എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്; അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം. 20 ഞാൻ ചെയ്യുന്ന നന്മകൾക്കുപകരം അവരെന്നോട് തിന്മചെയ്യുന്നു ഞാൻ നന്മമാത്രം അന്വേഷിക്കുന്നതിനാൽ, അവർ എനിക്കു വിരോധികളായിരിക്കുന്നു. 21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ; എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ. 22 എന്റെ രക്ഷകനായ കർത്താവേ, എന്റെ സഹായത്തിനായി അതിവേഗം വരണമേ. യെദൂഥൂൻ എന്ന സംഗീതസംവിധായകന്.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 38 / 150
×

Alert

×

Malayalam Letters Keypad References