1. [QS]ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ; [QE][QS2]അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും [QE]
2. [QS]യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും— [QE][QS2]അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും— [QE][QS2]അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല. [QE]
3. [QS]അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും [QE][QS2]അവരുടെ രോഗത്തിൽനിന്ന് അവിടന്ന് അവർക്കു സൗഖ്യംനൽകും. [QE][PBR]
4. [QS]“യഹോവേ, എന്നോടു കരുണതോന്നണമേ, [QE][QS2]എന്നെ സൗഖ്യമാക്കണമേ, ഞാൻ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു,” എന്നു പറഞ്ഞു. [QE]
5. [QS]എന്റെ ശത്രുക്കൾ എന്നെപ്പറ്റി ദോഷകരമായ വാർത്ത പ്രചരിപ്പിക്കുന്നു, [QE][QS2]“അവൻ എപ്പോൾ മരിക്കും, എപ്പോൾ അവന്റെ നാമം മൺമറയും?” എന്ന് അവർ ചോദിക്കുന്നു. [QE]
6. [QS]അവരിലൊരാൾ എന്നെ സന്ദർശിക്കാൻ വരുമ്പോൾ, [QE][QS2]ഹൃദയത്തിൽ അപവാദം സംഗ്രഹിക്കുമ്പോൾത്തന്നെ സ്നേഹിതനെപ്പോലെ സംസാരിക്കുന്നു; [QE][QS2]പിന്നീട് അവർ പുറത്തുചെന്ന് നാടുനീളെ അപവാദം പരത്തുന്നു. [QE][PBR]
7. [QS]എന്റെ എല്ലാ ശത്രുക്കളും എനിക്കെതിരേ പരസ്പരം മന്ത്രിക്കുന്നു; [QE][QS2]എനിക്ക് അത്യന്തം ഹാനികരമായതു വന്നുഭവിക്കണമെന്നവർ വിഭാവനചെയ്യുന്നു. [QE]
8. [QS]അവർ പറയുന്നു, “ഒരു മാരകവ്യാധി അവനെ പിടികൂടിയിരിക്കുന്നു; [QE][QS2]ഇനിയവൻ ഈ കിടക്കവിട്ട് എഴുന്നേൽക്കുകയില്ല.” [QE]
9. [QS]എന്റെ ആത്മസഖി, [QE][QS2]ഞാൻ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്, [QE][QS]എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ [QE][QS2]എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു.[* അഥവാ, എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു. ] [QE][PBR]
10. [QS]എന്നാൽ എന്റെ യഹോവേ, എന്നോട് കരുണയുണ്ടാകണമേ, [QE][QS2]അവരോട് പകരംചോദിക്കാൻ തക്കവണ്ണം അവിടന്ന് എന്നെ ഉദ്ധരിക്കണമേ. [QE]
11. [QS]എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം നടത്താതിരിക്കുന്നതിനാൽ [QE][QS2]അങ്ങെന്നിൽ സംപ്രീതനായിരിക്കുന്നെന്ന് ഞാൻ അറിയുന്നു. [QE]
12. [QS]എന്റെ പരമാർഥതയാൽ അവിടന്നെന്നെ താങ്ങിനിർത്തുകയും [QE][QS2]തിരുസന്നിധിയിൽ എന്നെ നിത്യം നിർത്തുകയുംചെയ്യുന്നു. [QE][PBR] [PBR]
13. [QS]ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, [QE][QS2]എന്നും എന്നെന്നേക്കും. [QE][QCS]ആമേൻ. ആമേൻ. [QCE]സംഗീതസംവിധായകന്.[† സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]