3. {#3രണ്ടാംപുസ്തകം [BR]സങ്കീർത്തനങ്ങൾ 42–72 [* 42,43 സങ്കീർത്തനങ്ങൾ തുടർച്ചയായ ഒരു കവിതയായി കണക്കാക്കപ്പെടുന്നു. ] }[PS]*കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. *[PE][QS]നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ, [QE][QS2]എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു. [QE]
2. [QS]ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു. [QE][QS2]എപ്പോഴാണെനിക്കു തിരുസന്നിധിയിലെത്തി ദൈവത്തെ ദർശിക്കാനാകുന്നത്? [QE]
3. [QS]രാവും പകലും [QE][QS2]കണ്ണുനീർ എന്റെ ഭക്ഷണമായി മാറിയിരിക്കുന്നു, [QE][QS]“നിന്റെ ദൈവം എവിടെ?” [QE][QS2]എന്ന് എന്റെ ശത്രുക്കൾ നിരന്തരം ചോദിക്കുകയും ചെയ്യുന്നു. [QE]
4. [QS]ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ, [QE][QS2]ഉത്സവമാചരിക്കുന്ന ജനസഞ്ചയത്തിന്റെ മുന്നിൽ ഞാൻ നടന്നതും [QE][QS]ആഹ്ലാദത്തിമിർപ്പോടും സ്തോത്രഗീതങ്ങളോടുംകൂടെ [QE][QS2]ദൈവാലയത്തിലേക്കു ഞാൻ [QE][QS]ഘോഷയാത്രയായി പോയതുമെല്ലാംതന്നെ! [QE][QS2]എന്റെ സ്മൃതിപഥത്തിൽ ഓടിയെത്തുന്നു.[† ചി.കൈ.പ്ര. ശക്തനായവന്റെ സംരക്ഷണത്തിൽ ആയിരുന്നു. ] [QE][PBR]
5. [QS]എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? [QE][QS2]നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? [QE][QS]ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, [QE][QS2]എന്റെ രക്ഷകനും എന്റെ ദൈവവുമേ, [QE][QS2]ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും. [QE][PBR]
6. [QS]എന്റെ ദൈവമേ, ഞാൻ വിഷാദിച്ചിരിക്കുന്നു, [QE][QS2]അതുകൊണ്ട് ഞാൻ അങ്ങയെ ഓർക്കുന്നു; [QE][QS]യോർദാൻ ദേശത്തുനിന്നും [QE][QS2]ഹെർമോൻ ഗിരികളിലും—മിസാർ മലയിലുംവെച്ചുതന്നെ. [QE]
7. [QS]ജലപാതകളുടെ ഗർജനത്താൽ [QE][QS2]ആഴി ആഴിയെ വിളിക്കുന്നു; [QE][QS]നിന്റെ എല്ലാ തിരമാലകളും ഓളങ്ങളും [QE][QS2]എന്റെമീതേ കവിഞ്ഞൊഴുകുന്നു. [QE][PBR]
8. [QS]പകൽസമയത്ത് യഹോവ അവിടത്തെ അചഞ്ചലസ്നേഹം എന്നിൽ ചൊരിയുന്നു, [QE][QS2]രാത്രിയിൽ അവിടത്തെ ഗാനം എന്നോടൊപ്പമുണ്ട്— [QE][QS2]എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥനതന്നെ. [QE][PBR]
9. [QS]എന്റെ പാറയായ ദൈവത്തോട് ഞാൻ നിലവിളിക്കുന്നു, [QE][QS2]“അങ്ങ് എന്നെ മറന്നതെന്തിന്? [QE][QS]ശത്രുവിന്റെ പീഡനം സഹിച്ച് [QE][QS2]ഞാൻ വിലപിച്ചുഴലേണ്ടിവരുന്നത് എന്തിന്?” [QE]
10. [QS]“നിന്റെ ദൈവം എവിടെ?” [QE][QS2]എന്നു ദിവസംമുഴുവനും എന്നോടു ചോദിച്ചുകൊണ്ട്, [QE][QS]എന്റെ എതിരാളികൾ എന്നെ അധിക്ഷേപിക്കുമ്പോൾ [QE][QS2]എന്റെ അസ്ഥികൾ മരണവേദന അനുഭവിക്കുന്നു. [QE][PBR]
11. [QS]എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? [QE][QS2]നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? [QE][QS]ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, [QE][QS2]എന്റെ രക്ഷകനും എന്റെ ദൈവവുമേ, [QE][QS2]ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും. [QE]