സത്യവേദപുസ്തകം

തുറന്ന് സമകാലിക പതിപ്പ് (OCV)
സങ്കീർത്തനങ്ങൾ
1. [QS]എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ, [QE][QS2]ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ [QE][QS2]എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ. [QE][QS]വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന് [QE][QS2]എന്നെ മോചിപ്പിക്കണമേ. [QE]
2. [QS]അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട. [QE][QS2]അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്? [QE][QS]ശത്രുവിന്റെ പീഡനം സഹിച്ച് [QE][QS2]ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്? [QE]
3. [QS]അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ, [QE][QS2]അവ എന്നെ നയിക്കട്ടെ; [QE][QS]അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ, [QE][QS2]അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും. [QE]
4. [QS]അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, [QE][QS2]എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും. [QE][QS]ഓ ദൈവമേ, എന്റെ ദൈവമേ, [QE][QS2]വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും. [QE][PBR]
5. [QS]എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? [QE][QS2]നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? [QE][QS]ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, [QE][QS2]എന്റെ രക്ഷകനും എന്റെ ദൈവവുമേ, [QE][QS2]ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും. [QE]സംഗീതസംവിധായകന്.[† സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 43 / 150
1 എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ, ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ. വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ. 2 അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട. അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്? 3 അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ, അവ എന്നെ നയിക്കട്ടെ; അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ, അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും. 4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും. ഓ ദൈവമേ, എന്റെ ദൈവമേ, വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും. 5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും. സംഗീതസംവിധായകന്. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 43 / 150
×

Alert

×

Malayalam Letters Keypad References