1. [QS]നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ, [QE][QS2]യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു. [QE][PBR]
2. [QS]മഹാരാജാവിന്റെ നഗരമായി [QE][QS2]സാഫോൺ[* സാഫോൺ, കനാന്യരുടെ ഏറ്റവും പവിത്രം എന്നുകരുതപ്പെടുന്ന പർവതം. ] ഗിരിപോലെയുള്ള സീയോൻപർവതം [QE][QS]ഔന്നത്യംകൊണ്ട് മനോഹരവും [QE][QS2]സർവഭൂമിയുടെ ആനന്ദവും ആകുന്നു. [QE]
3. [QS]അവളിലെ[† അവളിലെ, വിവക്ഷിക്കുന്നത് ജെറുശലേമിലെ ] കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്; [QE][QS2]അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. [QE][PBR]
4. [QS]ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു [QE][QS2]അവർ ഒത്തൊരുമിച്ചു മുന്നേറി, [QE]
5. [QS]അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി [QE][QS2]സംഭീതരായവർ പലായനംചെയ്തു. [QE]
6. [QS]അവർക്കൊരു വിറയൽ ബാധിച്ചു [QE][QS2]പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി. [QE]
7. [QS]കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ [QE][QS2]അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു. [QE][PBR]
8. [QS]ഞങ്ങൾ കേട്ടതുപോലെതന്നെ [QE][QS2]ഞങ്ങൾ കണ്ടിരിക്കുന്നു, [QE][QS]സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, [QE][QS2]നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ: [QE][QS]ദൈവം എന്നേക്കും [QE][QS2]അവളെ സുരക്ഷിതയാക്കുന്നു. [QE][QSS]സേലാ.[QSE] [PBR]
9. [QS]ദൈവമേ, അവിടത്തെ ആലയത്തിൽ [QE][QS2]ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ധ്യാനിക്കുന്നു. [QE]
10. [QS]ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ, [QE][QS2]അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു; [QE][QS2]അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു. [QE]
11. [QS]അവിടത്തെ ന്യായവിധികൾനിമിത്തം [QE][QS2]സീയോൻപർവതം ആനന്ദിക്കുകയും [QE][QS2]യെഹൂദാപട്ടണങ്ങൾ[‡ മൂ.ഭാ. യെഹൂദാപുത്രികൾ ] ആഹ്ലാദിക്കുകയും ചെയ്യുന്നു. [QE][PBR]
12. [QS]സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക, [QE][QS2]അവളുടെ ഗോപുരങ്ങൾ എണ്ണുക, [QE]
13. [QS]അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക [QE][QS2]അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക, [QE][QS]വരുംതലമുറയോട് [QE][QS2]അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ. [QE][PBR]
14. [QS]കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു; [QE][QS2]അന്ത്യംവരെയും അവിടന്നായിരിക്കും നമ്മുടെ മാർഗദർശി. [QE]സംഗീതസംവിധായകന്.[§ സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]