1. [QS]ശക്തനായ ദൈവം, യഹോവ, അരുളിച്ചെയ്യുന്നു, [QE][QS2]അവിടന്ന് ഭൂമിയെ വിളിക്കുന്നു [QE][QS2]സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള സകലരെയും. [QE]
2. [QS]ദൈവം പ്രകാശിക്കുന്നു, [QE][QS2]സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നുതന്നെ. [QE]
3. [QS]നമ്മുടെ ദൈവം വരുന്നു [QE][QS2]അവിടന്നു മൗനമായിരിക്കുകയില്ല; [QE][QS]ദഹിപ്പിക്കുന്ന അഗ്നി തിരുമുമ്പിലുണ്ട് [QE][QS2]അവിടത്തെ ചുറ്റും കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു. [QE]
4. [QS]അവിടന്ന് തന്റെ ജനത്തിന്റെ ന്യായവിധിക്കു സാക്ഷികളായി [QE][QS2]മീതേയുള്ള ആകാശത്തെയും താഴെയുള്ള ഭൂമിയെയും വിളിക്കുന്നു: [QE]
5. [QS]“ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക, [QE][QS2]യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.” [QE]
6. [QS]അപ്പോൾ ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കട്ടെ, [QE][QS2]കാരണം ദൈവംതന്നെ ന്യായാധിപതി ആയിരിക്കും. [QE][QSS]സേലാ.[QSE] [PBR]
7. [QS]“എന്റെ ജനമേ, കേൾക്കുക. ഇതാ ഞാൻ അരുളിച്ചെയ്യുന്നു; [QE][QS2]ഇസ്രായേലേ, ഞാൻ നിനക്കെതിരായി സാക്ഷ്യംപറയും: [QE][QS2]ഞാൻ ആകുന്നു ദൈവം, നിങ്ങളുടെ ദൈവംതന്നെ! [QE]
8. [QS]നിങ്ങളുടെ യാഗങ്ങൾനിമിത്തമോ [QE][QS2]നിങ്ങൾ നിരന്തരം അർപ്പിക്കുന്ന ഹോമയാഗങ്ങൾനിമിത്തമോ ഞാൻ നിങ്ങളെ ശാസിക്കുന്നില്ല. [QE]
9. [QS]നിങ്ങളുടെ തൊഴുത്തിൽനിന്നുള്ള കാളയോ [QE][QS2]ആലയിൽനിന്നുള്ള കോലാടോ എനിക്ക് ആവശ്യമില്ല; [QE]
10. [QS]ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും [QE][QS2]വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം. [QE]
11. [QS]പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു, [QE][QS2]വയലിലെ സകലജന്തുക്കളും എന്റെ വകയാണ്. [QE]
12. [QS]എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല, [QE][QS2]കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്. [QE]
13. [QS]ഞാൻ കാളകളുടെ മാംസം ഭുജിക്കുമോ? [QE][QS2]കോലാടുകളുടെ രക്തം പാനംചെയ്യുമോ? [QE][PBR]
14. [QS]“ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കുക, [QE][QS2]അത്യുന്നതന് നിന്റെ നേർച്ചകൾ അർപ്പിക്കുക, [QE]
15. [QS]അനർഥദിനങ്ങളിൽ എന്നെ വിളിച്ചപേക്ഷിക്കുക; [QE][QS2]അപ്പോൾ ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.” [QE]
16. [PS]എന്നാൽ ദുഷ്ടരോട് ദൈവം ആജ്ഞാപിച്ചു: [PE][QS]“എന്റെ നിയമങ്ങൾ ഉരുവിടുന്നതിനോ [QE][QS2]എന്റെ ഉടമ്പടിയെപ്പറ്റി ഉച്ചരിക്കുന്നതിനോ നിനക്കെന്തവകാശം? [QE]
17. [QS]നീ എന്റെ ഉപദേശം വെറുക്കുകയും [QE][QS2]എന്റെ ആജ്ഞകൾ നിന്റെ പിന്നിൽ എറിഞ്ഞുകളയുകയുംചെയ്യുന്നു. [QE]
18. [QS]ഒരു കള്ളനെക്കാണുമ്പോൾ നീ അയാളുമായി ചങ്ങാത്തംകൂടുന്നു; [QE][QS2]വ്യഭിചാരികളുമായി നീ ഭാഗധേയം പങ്കിടുന്നു. [QE]
19. [QS]നിന്റെ വായ് അധർമത്തിനായി ഉപയോഗിക്കുന്നു [QE][QS2]വഞ്ചനയ്ക്കായി നിന്റെ നാവു നീ ഒരുക്കുന്നു. [QE]
20. [QS]നീ നിരന്തരം നിന്റെ സഹോദരനെതിരേ സംസാരിക്കുന്നു [QE][QS2]നിന്റെ അമ്മയുടെ മകനെപ്പറ്റി അപവാദം പരത്തുന്നു. [QE]
21. [QS]ഈ കാര്യങ്ങളൊക്കെ നീ ചെയ്തിട്ടും ഞാൻ മൗനംപാലിച്ചു, [QE][QS2]ഞാനും നിന്നെപ്പോലെയുള്ള ഒരാളെന്നു നീ നിരൂപിച്ചു. [QE][QS]എന്നാൽ ഞാൻ ഇപ്പോൾ നിന്നെ ശാസിക്കും [QE][QS2]നിനക്കെതിരേ ഞാൻ അവ നിരത്തിവെക്കും. [QE][PBR]
22. [QS]“ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾക, [QE][QS2]അല്ലെങ്കിൽ ഞാൻ നിങ്ങളെ ഛിന്നഭിന്നമാക്കും, നിങ്ങളുടെ മോചനത്തിന് ആരും ഉണ്ടാകുകയില്ല: [QE]
23. [QS]സ്തോത്രയാഗങ്ങൾ അർപ്പിക്കുന്നവർ എന്നെ ആദരിക്കുന്നു, [QE][QS2]നിഷ്കളങ്കർക്ക്[* ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. ] ഞാൻ എന്റെ ദൈവത്തിന്റെ രക്ഷയെ വെളിപ്പെടുത്തും.” [QE]സംഗീതസംവിധായകന്. [† സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]