സത്യവേദപുസ്തകം

തുറന്ന് സമകാലിക പതിപ്പ് (OCV)
സങ്കീർത്തനങ്ങൾ
1. [QS]സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്? [QE][QS2]ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ, [QE][QS2]ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ? [QE]
2. [QS]വഞ്ചന വിതയ്ക്കുന്നവരേ, [QE][QS2]നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു; [QE][QS2]അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്. [QE]
3. [QS]നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു [QE][QS2]സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. [QE][QSS]സേലാ.[QSE]
4. [QS]വഞ്ചനനിറഞ്ഞ നാവേ, [QE][QS2]നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്! [QE][PBR]
5. [QS]ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം: [QE][QS2]അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും; [QE][QS2]ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. [QE][QSS]സേലാ.[QSE]
6. [QS]നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും; [QE][QS2]നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും, [QE]
7. [QS]“ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ [QE][QS2]സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട് [QE][QS]മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന [QE][QS2]ആ മനുഷ്യൻ ഇതാ!” [QE][PBR]
8. [QS]ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന [QE][QS2]ഒരു ഒലിവുമരംപോലെയല്ലോ; [QE][QS]ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ [QE][QS2]ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു. [QE]
9. [QS]അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ [QE][QS2]അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും. [QE][QS]അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും [QE][QS2]അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ. [QE]സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.[* സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 52 / 150
1 സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്? ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ, ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ? 2 വഞ്ചന വിതയ്ക്കുന്നവരേ, നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു; അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്. 3 നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. QSS സേലാ.SE 4 വഞ്ചനനിറഞ്ഞ നാവേ, നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്! 5 ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം: അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. QSS സേലാ.SE 6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും; നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും, 7 “ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട് മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന ആ മനുഷ്യൻ ഇതാ!” 8 ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവുമരംപോലെയല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു. 9 അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും. അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ. സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ.* സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 52 / 150
×

Alert

×

Malayalam Letters Keypad References