1. [QS]ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ; [QE][QS2]എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ. [QE]
2. [QS]അധർമികളിൽനിന്ന് എന്നെ വിടുവിക്കണമേ [QE][QS2]രക്തദാഹികളായ ഈ മനുഷ്യരിൽനിന്ന് എന്നെ രക്ഷിക്കണമേ. [QE][PBR]
3. [QS]ഇതാ, അവർ എപ്രകാരമാണ് എനിക്കായി പതിയിരിക്കുന്നത് എന്നു നോക്കിയാലും! [QE][QS2]നിഷ്ഠുരമനുഷ്യർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു [QE][QS2]യഹോവേ, എന്നിൽ ഒരു കുറ്റവും പാപവും ഇല്ലാതിരിക്കെത്തന്നെ. [QE]
4. [QS]ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല, എന്നിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറായിരിക്കുന്നു. [QE][QS2]എന്നെ സഹായിക്കാൻ എഴുന്നേൽക്കണമേ; എന്റെ അപകടനില ദർശിക്കണമേ! [QE]
5. [QS]സൈന്യങ്ങളുടെ ദൈവമായ യഹോവേ, [QE][QS2]ഇസ്രായേലിന്റെ ദൈവമേ, [QE][QS]സകലരാഷ്ട്രങ്ങളെയും ശിക്ഷിക്കേണ്ടതിന് അവിടന്ന് ഉണർന്നെഴുന്നേൽക്കണമേ; [QE][QS2]ദുഷ്ടരായ രാജ്യദ്രോഹികളോട് യാതൊരു കരുണയും കാണിക്കരുതേ. [QE][QSS]സേലാ.[QSE] [PBR]
6. [QS]സന്ധ്യക്ക് അവർ മടങ്ങിവരുന്നു, [QE][QS2]നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ [QE][QS2]നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു. [QE]
7. [QS]അവരുടെ വായിൽനിന്നു പുറന്തള്ളുന്നത് എന്തെന്ന് ശ്രദ്ധിക്കണമേ— [QE][QS2]അവരുടെ അധരങ്ങളിൽനിന്നുള്ള വാക്കുകൾ വാളുകൾപോലെ മൂർച്ചയുള്ളതാണ്, [QE][QS2]“ആരുണ്ട് കേൾക്കാൻ?” എന്ന് അവർ ചിന്തിക്കുന്നു. [QE]
8. [QS]എന്നാൽ യഹോവേ, അങ്ങ് അവരെ നോക്കി ചിരിക്കുന്നു; [QE][QS2]ആ രാഷ്ട്രങ്ങളെയെല്ലാം അവിടന്ന് പരിഹസിക്കുന്നു. [QE][PBR]
9. [QS]അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; [QE][QS2]ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം, [QE]
2. [QS2]എന്റെ ദൈവം അവിടത്തെ അചഞ്ചലസ്നേഹത്താൽ എനിക്കൊപ്പം നിൽക്കും. [QE][PBR] [QS]എനിക്കെതിരേ അപവാദം പറയുന്നവരുടെമേലുള്ള വിജയംകണ്ടു സന്തോഷിക്കാൻ [QE][QS2]അവിടന്ന് എന്നെ അനുവദിക്കും. [QE]
11. [QS]ഞങ്ങളുടെ പരിചയായ[* അഥവാ, കർത്താവ് ] കർത്താവേ, അവരെ കൊന്നുകളയരുതേ, [QE][QS2]അങ്ങനെയായാൽ എന്റെ ജനം അതു വിസ്മരിക്കുമല്ലോ. [QE][QS]അവിടത്തെ ശക്തിയാൽ അവരെ [QE][QS2]വേരോടെ പിഴുതെടുത്ത് പരാജയപ്പെടുത്തണമേ. [QE]
12. [QS]അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ; [QE][QS2]അവരുടെ വായിലെ പാപങ്ങളാലും [QE][QS2]അവരുടെ അധരങ്ങളിലെ വാക്കുകളാലുംതന്നെ. [QE][QS]അവർ ഉരുവിടുന്ന ശാപവാക്കുകൾനിമിത്തവും കാപട്യംനിറഞ്ഞ വാക്കുകൾനിമിത്തവും, [QE]
2. [QS2]അവിടത്തെ ക്രോധാഗ്നിയിൽ അവരെ ഭസ്മീകരിക്കണമേ [QE][QS2]അവർ നിശ്ശൂന്യമാകുംവരെ അവരെ ദഹിപ്പിക്കണമേ. [QE][QS]അപ്പോൾ ദൈവമാണ് ഇസ്രായേലിൽ[† മൂ.ഭാ. യാക്കോബിൽ ] വാഴുന്നതെന്ന് [QE][QS2]അഖിലാണ്ഡത്തിന്റെ അതിർത്തികളിലെല്ലാം അറിയപ്പെടും. [QE][QSS]സേലാ.[QSE] [PBR]
14. [QS]സന്ധ്യക്ക് അവർ മടങ്ങിവരുന്നു, [QE][QS2]നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ [QE][QS2]നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു. [QE]
15. [QS]ഭക്ഷണത്തിനായവർ അലഞ്ഞുനടക്കുന്നു [QE][QS2]തൃപ്തിയായില്ലെങ്കിൽ ഓരിയിടുന്നു. [QE]
16. [QS]എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും, [QE][QS2]പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും; [QE][QS]കാരണം അവിടന്നാണെന്റെ അഭയസ്ഥാനം, [QE][QS2]കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു. [QE][PBR]
17. [QS]എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ, [QE][QS2]അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും; [QE][QS2]ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം. [QE]സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.”[‡ സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]