1. [QS]യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശകാരിക്കുകയോ [QE][QS2]അങ്ങയുടെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയോ അരുതേ. [QE]
2. [QS]യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു; [QE][QS2]യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു. [QE]
3. [QS]എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു. [QE][QS2]ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ? [QE][PBR]
4. [QS]യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ, [QE][QS2]അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ. [QE]
5. [QS]മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല. [QE][QS2]പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും? [QE][PBR]
6. [QS]എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു. [QE][PBR] [QS]രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു, [QE][QS2]എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു. [QE]
7. [QS]സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു; [QE][QS2]എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു. [QE][PBR]
8. [QS]അതിക്രമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകലുക, [QE][QS2]കാരണം യഹോവ എന്റെ വിലാപം കേട്ടിരിക്കുന്നു. [QE]
9. [QS]കരുണയ്ക്കായുള്ള എന്റെ യാചന യഹോവ കേട്ടിരിക്കുന്നു; [QE][QS2]യഹോവ എന്റെ പ്രാർഥന സ്വീകരിച്ചിരിക്കുന്നു. [QE]
10. [QS]എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും; [QE][QS2]തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും. [QE]