സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു; [QE][QS2]എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു. [QE]
2. [QS]അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും; [QE][QS2]അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല. [QE][PBR]
3. [QS]ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും? [QE][QS2]ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ [QE][QS2]നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ? [QE]
4. [QS]ഉന്നതസ്ഥാനത്തുനിന്ന് [QE][QS2]എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം, [QE][QS2]അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു. [QE][QS]അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു, [QE][QS2]എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. [QE][QSS]സേലാ.[QSE] [PBR]
5. [QS]എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക; [QE][QS2]അങ്ങയിലാണ് എന്റെ പ്രത്യാശ. [QE]
6. [QS]അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും; [QE][QS2]അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല. [QE]
7. [QS]എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;[* അഥവാ, എന്റെ രക്ഷയും എന്റെ മഹത്ത്വവും അത്യുന്നതനായ ദൈവം ആകുന്നു. ] [QE][QS2]അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു. [QE]
8. [QS]അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക, [QE][QS2]നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക, [QE][QS2]കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. [QE][QSS]സേലാ.[QSE] [PBR]
9. [QS]ഹീനകുലജന്മം കേവലമൊരു ശ്വാസവും [QE][QS2]ഉന്നതകുലജന്മം കേവലമൊരു മിഥ്യയും ആകുന്നു. [QE][QS]ഒരു തുലാസിൽ തൂക്കിയാൽ അവരുടെ തട്ട് പൊന്തിപ്പോകും; [QE][QS2]അവരിരുവരും ഒരു ശ്വാസത്തെക്കാൾ ലഘുവാണ്. [QE]
10. [QS]കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ [QE][QS2]മോഷണമുതലിന്മേൽ അഹങ്കരിക്കുകയോ അരുത്; [QE][QS]നിന്റെ ധനം അധികരിച്ചാലും, [QE][QS2]നിന്റെ ഹൃദയം അതിൽ അർപ്പിക്കരുത്. [QE][PBR]
11. [QS]ദൈവം ഒരു കാര്യം അരുളിച്ചെയ്തു, [QE][QS2]രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു: [QE][QS]“ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു, [QE]
2. [QS2]അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ; [QE][QS]അങ്ങ് ഓരോരുത്തർക്കും പ്രതിഫലംനൽകും [QE][QS2]അവരവരുടെ പ്രവൃത്തിക്കനുസൃതമായിട്ടുതന്നെ.” [QE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 62 / 150
1 ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു; എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു. 2 അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും; അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല. 3 ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും? ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ? 4 ഉന്നതസ്ഥാനത്തുനിന്ന് എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം, അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു. അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു, എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. QSS സേലാ.SE 5 എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക; അങ്ങയിലാണ് എന്റെ പ്രത്യാശ. 6 അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും; അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല. 7 എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു;* അഥവാ, എന്റെ രക്ഷയും എന്റെ മഹത്ത്വവും അത്യുന്നതനായ ദൈവം ആകുന്നു. അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു. 8 അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക, നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക, കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. QSS സേലാ.SE 9 ഹീനകുലജന്മം കേവലമൊരു ശ്വാസവും ഉന്നതകുലജന്മം കേവലമൊരു മിഥ്യയും ആകുന്നു. ഒരു തുലാസിൽ തൂക്കിയാൽ അവരുടെ തട്ട് പൊന്തിപ്പോകും; അവരിരുവരും ഒരു ശ്വാസത്തെക്കാൾ ലഘുവാണ്. 10 കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ മോഷണമുതലിന്മേൽ അഹങ്കരിക്കുകയോ അരുത്; നിന്റെ ധനം അധികരിച്ചാലും, നിന്റെ ഹൃദയം അതിൽ അർപ്പിക്കരുത്. 11 ദൈവം ഒരു കാര്യം അരുളിച്ചെയ്തു, രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു: “ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു, 2 അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ; അങ്ങ് ഓരോരുത്തർക്കും പ്രതിഫലംനൽകും അവരവരുടെ പ്രവൃത്തിക്കനുസൃതമായിട്ടുതന്നെ.”
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 62 / 150
×

Alert

×

Malayalam Letters Keypad References