സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. [QS]എന്റെ ദൈവമേ, എന്റെ ആവലാതി ശ്രദ്ധിക്കണമേ; [QE][QS2]ശത്രുവിന്റെ ഭീഷണിയിൽനിന്നും എന്റെ ജീവനെ കാത്തുകൊള്ളണമേ. [QE][PBR]
2. [QS]ദുഷ്ടരുടെ ഗൂഢതന്ത്രങ്ങളിൽനിന്നും [QE][QS2]അധർമികളുടെ ആരവാരങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ. [QE]
3. [QS]അവർ അവരുടെ നാവ് വാൾപോലെ മൂർച്ചയുള്ളതാക്കുന്നു [QE][QS2]മാരകാസ്ത്രങ്ങൾപോലെ തങ്ങളുടെ വാക്കുകൾ തൊടുക്കുന്നു. [QE]
4. [QS]നിരപരാധിക്കുനേരേ അവർ ഒളിഞ്ഞുനിന്ന് അസ്ത്രം തൊടുക്കുന്നു; [QE][QS2]ഭയംകൂടാതെ അതിവേഗം അവരെ ആക്രമിക്കുന്നു. [QE][PBR]
5. [QS]അധർമം പ്രവർത്തിക്കുന്നതിൽ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു, [QE][QS2]അവരുടെ കെണികൾ ഒളിപ്പിക്കുന്നതിനെപ്പറ്റിയവർ സംസാരിക്കുന്നു; [QE][QS2]“ആരതു[* അഥവാ, ഞങ്ങളെ ] കണ്ടുപിടിക്കും?” എന്ന് അവർ വീമ്പിളക്കുന്നു. [QE]
6. [QS]അവർ അനീതി ആസൂത്രണംചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നു: [QE][QS2]“നല്ലൊരുപായം നാം തയ്യാറാക്കിയിരിക്കുന്നു!” [QE][QS2]മാനവമനസ്സും ഹൃദയവും കുൽസിതംതന്നെ, നിശ്ചയം. [QE][PBR]
7. [QS]എന്നാൽ ദൈവം തന്റെ അസ്ത്രങ്ങൾകൊണ്ട് അവരെ എയ്തുവീഴ്ത്തും; [QE][QS2]അതിവേഗത്തിലവർ നിലംപൊത്തും. [QE]
8. [QS]അവിടന്ന് അവരുടെ സ്വന്തം നാവുതന്നെ അവർക്കെതിരേ തിരിക്കും, [QE][QS2]അങ്ങനെ അവർ നശിച്ചുപോകും; [QE][QS2]അവരെ കാണുന്നവരെല്ലാം നിന്ദാസൂചകമായി തലകുലുക്കും. [QE]
9. [QS]സകലമനുഷ്യരും ഭയപ്പെട്ട്; [QE][QS2]ദൈവത്തിന്റെ പ്രവൃത്തികൾ പ്രസ്താവിക്കുകയും [QE][QS2]അവിടന്നു ചെയ്തതിനെക്കുറിച്ച് ആലോചനാനിമഗ്നരാകുകയും ചെയ്യും. [QE][PBR]
10. [QS]നീതിനിഷ്ഠർ യഹോവയിൽ ആനന്ദിക്കുകയും [QE][QS2]അവർ അവിടത്തെ അഭയംപ്രാപിക്കുകയും ചെയ്യട്ടെ; [QE][QS2]ഹൃദയപരമാർഥതയുള്ള എല്ലാവരും അവിടത്തെ പുകഴ്ത്തട്ടെ! [QE]സംഗീതസംവിധായകന്.[† സങ്കീ. 3:8-ലെ കുറിപ്പ് കാണുക. ] [PE]
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 64 / 150
1 എന്റെ ദൈവമേ, എന്റെ ആവലാതി ശ്രദ്ധിക്കണമേ; ശത്രുവിന്റെ ഭീഷണിയിൽനിന്നും എന്റെ ജീവനെ കാത്തുകൊള്ളണമേ. 2 ദുഷ്ടരുടെ ഗൂഢതന്ത്രങ്ങളിൽനിന്നും അധർമികളുടെ ആരവാരങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ. 3 അവർ അവരുടെ നാവ് വാൾപോലെ മൂർച്ചയുള്ളതാക്കുന്നു മാരകാസ്ത്രങ്ങൾപോലെ തങ്ങളുടെ വാക്കുകൾ തൊടുക്കുന്നു. 4 നിരപരാധിക്കുനേരേ അവർ ഒളിഞ്ഞുനിന്ന് അസ്ത്രം തൊടുക്കുന്നു; ഭയംകൂടാതെ അതിവേഗം അവരെ ആക്രമിക്കുന്നു. 5 അധർമം പ്രവർത്തിക്കുന്നതിൽ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു, അവരുടെ കെണികൾ ഒളിപ്പിക്കുന്നതിനെപ്പറ്റിയവർ സംസാരിക്കുന്നു; “ആരതു* അഥവാ, ഞങ്ങളെ കണ്ടുപിടിക്കും?” എന്ന് അവർ വീമ്പിളക്കുന്നു. 6 അവർ അനീതി ആസൂത്രണംചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നു: “നല്ലൊരുപായം നാം തയ്യാറാക്കിയിരിക്കുന്നു!” മാനവമനസ്സും ഹൃദയവും കുൽസിതംതന്നെ, നിശ്ചയം. 7 എന്നാൽ ദൈവം തന്റെ അസ്ത്രങ്ങൾകൊണ്ട് അവരെ എയ്തുവീഴ്ത്തും; അതിവേഗത്തിലവർ നിലംപൊത്തും. 8 അവിടന്ന് അവരുടെ സ്വന്തം നാവുതന്നെ അവർക്കെതിരേ തിരിക്കും, അങ്ങനെ അവർ നശിച്ചുപോകും; അവരെ കാണുന്നവരെല്ലാം നിന്ദാസൂചകമായി തലകുലുക്കും. 9 സകലമനുഷ്യരും ഭയപ്പെട്ട്; ദൈവത്തിന്റെ പ്രവൃത്തികൾ പ്രസ്താവിക്കുകയും അവിടന്നു ചെയ്തതിനെക്കുറിച്ച് ആലോചനാനിമഗ്നരാകുകയും ചെയ്യും. 10 നീതിനിഷ്ഠർ യഹോവയിൽ ആനന്ദിക്കുകയും അവർ അവിടത്തെ അഭയംപ്രാപിക്കുകയും ചെയ്യട്ടെ; ഹൃദയപരമാർഥതയുള്ള എല്ലാവരും അവിടത്തെ പുകഴ്ത്തട്ടെ! സംഗീതസംവിധായകന്. സങ്കീ. 3:8-ലെ കുറിപ്പ് കാണുക.
മൊത്തമായ 150 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 64 / 150
×

Alert

×

Malayalam Letters Keypad References